നാലുമണിക്കും, ഇടനേരത്തുമൊക്കെ പലഹാരം കഴിക്കുന്ന ശീലം എല്ലാവർക്കുമുണ്ട്. എന്ന ഇവ പലതും ആരോഗ്യപ്രദമല്ല. ഭക്ഷണം എത്തുമായിക്കൊള്ളട്ടെ ആരോഗ്യകരമായി കഴിക്കുന്നതാണ് ശരീരത്തിന് നല്ലത്.
ഗുണവും രുചിയുമുള്ള ഒന്നാണ് നേന്ത്രപ്പഴം നെയ്യിലിട്ടു പൊരിച്ചത്. ഒരുസ്പൂൺ നെയ്യ് ഏലയ്ക്കാപൊടിയുമിട്ട് ചൂടാക്കിയ ശേഷം വട്ടത്തിലരിഞ്ഞു വച്ചിരിക്കുന്ന നേന്ത്രപ്പഴം ചെറുതായി ഫ്രൈ ചെയ്തെടുക്കാം. നെയ്യിലും നേന്ത്രപ്പഴത്തിലുമടങ്ങിയിരിക്കുന്ന ഗുണങ്ങൾ ശരീരത്തെ സംരക്ഷിക്കും. നിരവധി ഗുണങ്ങൾ അടങ്ങിയ ഒന്നാണ് നേന്ത്രപ്പഴം
നേന്ത്രപ്പഴത്തിന്റെ ഗുണങ്ങൾ
ശരീരത്തിന്റെ പ്രതിരോധം വർധിപ്പിക്കാനുള്ള നേന്ത്രപ്പഴത്തിന്റെ കഴിവ് അപാരമാണ്. ഇതിലടങ്ങിയിരിക്കുന്ന മാംസ്യവും നാരുകളും ആന്റി–ഓക്സിഡന്റുകളും ഇരുമ്പും മറ്റ് പോഷകങ്ങളും ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്ന ഘടകമാണ്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവുകൂട്ടാൻ സഹായിക്കുന്ന ഇരുമ്പ് ഏത്തപ്പഴത്തിലുണ്ട്. ഇതുമൂലം വിളർച്ച, ക്ഷീണം എന്നിവ ഒഴിവാക്കി ശരീരത്തിന് കൂടുതൽ പ്രതിരോധശക്തി നൽകുന്നു. ജീവകങ്ങളുടെയും മറ്റ് പോഷകങ്ങളുടെയും കലവറയായതിനാൽ നേന്ത്രപ്പഴത്തിനെ പഴങ്ങളിലെ പവര്‍ഹൗസ് എന്ന് വിളിക്കാറുണ്ട്.
അന്നജം, വൈറ്റമിൻ–എ, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ നേന്ത്രപ്പഴത്തിൽ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ വൈറ്റമിൻ–സി, പൊട്ടാസ്യം, ധാതുക്കൾ എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്. നേന്ത്രപ്പഴത്തിൽ പഞ്ചസാരയുടെ അളവ് കൂടുതലാണെങ്കിലും അവയിലുള്ള പെക്ടിൻപോലുള്ള നാരുകൾ ഗ്ലൂക്കോസിന്റെ അളവിനെ ക്രമീകരിച്ച് നിർത്തുന്നതിനാൽ മികച്ച പഴമായി കണക്കാക്കാം.
ദഹനത്തെ ഏറെ സഹായിക്കുന്ന ഘടകങ്ങളാണ് അന്നജവും പെക്ടിനും. ഇവ നേന്ത്രപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കലോറി ഏറെ കുറഞ്ഞ ആഹാരമായതിനാൽ അമിതവണ്ണം ശരീരത്തിന് നൽകുന്നില്ല. കിഡ്നി, ഹൃദയം എന്നിവയടെ ആരോഗ്യം കാക്കുന്ന കാര്യത്തിലും നേന്ത്രപ്പഴം നല്ലതാണ്.
രക്തസമ്മർദം കുറയ്ക്കാനും ഏത്തപ്പഴത്തിന് കഴിയും.
ഏത്തപ്പഴം പ്രതിരോധശേഷി കൂട്ടുകയും സെല്‍ കൗണ്ട് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ആന്റി ഓക്സിഡന്റുകള്‍ ധാരാളം ഇവയിലുണ്ട്.
എത്തപ്പഴത്തില്‍ ഫൈബര്‍ ധാരാളമുണ്ട്. ഇത് മലശോധന ശരിയായി നടക്കാന്‍ സഹായിക്കും. ഇവയിലെ സോഡിയം ലെവല്‍ രക്തസമ്മർദം നിയന്ത്രിക്കാനും സഹായകമാണ്. അള്‍സര്‍ വരാതെ കാക്കാനും ശരീരഊഷ്മാവ് കുറയ്ക്കാനും ഏത്തപ്പഴം സഹായിക്കും . കൂടാതെ ഇതിലെ Tryptophan എന്ന കോമ്പൗണ്ട് വിഷാദം കുറയ്ക്കും.
വര്‍ക്ക് ഔട്ട് ചെയ്യുന്നവര്‍ അതിനു മുൻപ് ഏത്തപ്പഴം കഴിക്കുന്നത് എനര്‍ജി കൂട്ടും. എത്തപ്പഴത്തിലെ പൊട്ടാസ്യം പേശീവേദനയ്ക്ക് പരിഹാരമാണെന്നും കണ്ടെത്തിയിട്ടുണ്ട്