ലോകത്താകമാനം ഏറെ ആരാധകരുള്ള സോഷ്യൽ മീഡിയ പ്ലാറ്റഫോമാണ് ഇൻസ്റ്റാഗ്രാം. ഏകദേശം 2 ദശലക്ഷത്തിലധികം ഉപഭോക്താക്കളാണ് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. ഇതിൽ ഇൻഫ്ളുവൻസർ, കണ്ടന്റ് ക്രീയേറ്റേഴ്സ് തുടങ്ങി പലവിധ മേഖലയിലും ആളുകൾ നിലനിൽക്കുന്നു. ഇതിന്റെ ഭാഗമായി പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഇൻസ്റ്റ.
സബ്‌സ്‌ക്രിപ്‌ഷൻ സ്റ്റോറി ടീസർ എന്നാണ് പുതിയ ഫീച്ചർ അറിയപ്പെടുന്നത്. ഇത് മുഖേന സ്റ്റോറികൾ കാണുന്നതിലൂടെ ഫാൻസിന്റെ കയ്യിൽ നിന്നും കണ്ടന്റ് ക്രീയേറ്റേഴ്സിനു വരുമാനം ലഭിക്കും. സബ്‌സ്‌ക്രിപ്‌ഷൻ ഉള്ളവർക്ക് സ്റ്റോറികളിലെ പ്രീമിയം കണ്ടന്റ് കാണാൻ കഴിയും.
ഇൻസ്റ്റാഗ്രാമിലെ സബ്‌സ്‌ക്രിപ്‌ഷനുകളുടെ പുതിയ തലത്തിലേക്ക് ആപ്പിനെ എത്തിക്കുവാൻ കമ്പനി ശ്രമിക്കുന്നുണ്ട്. സ്റ്റോറികളിൽ നിന്നും സ്‌ക്രീൻ ഷോർട് എടുക്കുന്നതും, സ്‌ക്രീൻ റെക്കോർഡ് ചെയ്യുന്നതും നിർത്തലാക്കുമെന്നും കമ്പനി കൂടി ചേർത്തു.
മറ്റൊരു പ്രധാന അപ്ഡേഷൻ ആർക്കൊക്കെ കമന്റ് നൽകാം,ആർക്കൊക്കെ കാണാൻ സാധിക്കും എന്നിവയൊക്കെ സബ്‌സ്‌ക്രിപ്‌ഷൻ സ്റ്റോറിയിലൂടെ പരിമിതപ്പെടുത്തുവാൻ സാധിക്കും. സബ്‌സ്‌ക്രിപ്‌ഷൻ ഉള്ളവർക്ക് പ്രിയപ്പെട്ടവരുടെ സ്റ്റോറുകൾ ആദ്യം കാണാനും അറിയുവാനും സാധിക്കും.