സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തില്‍ യഥാര്‍ഥ പ്രതികളെ പിടിക്കാതെ നുണപ്രചാരണം നടത്തിയ അന്നത്തെ എ.സി.പി രാജേഷ് ബി.ജെ.പിയുടെ ഇലക്ഷന് ബൂത്ത് ഏജന്റ്. ഈ ഉദ്യോഗസ്ഥന്റെ അന്നത്തെ നലിപാടിനെതിരേ സ്വാമിസന്ദീപാനന്ദ ഗിരി തന്നെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. രാജേഷ് ബൂത്ത ഏജന്റായിരിക്കുന്ന ഫോട്ടോയും പോസ്റ്റിനൊപ്പം ഇട്ടിട്ടുണ്ട്. നുണ പ്രാചരണം നടത്തിയതു ശേഷം നാലര വര്‍ഷം വേണ്ടിവന്നു യഥാര്‍ഥ പ്രതികളെ പിടികൂടാനെന്നും സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ:
തിരുവനന്തപുരം കുണ്ടമന്‍ ഭാഗം സാളഗ്രാമം ആശ്രമം ആര്.എസ്.എസ്സുകാര്‍ രാത്രിയുടെ മറവില്‍ കത്തിച്ചപ്പോള്‍ ആ കേസ് അന്വേഷിച്ച ടീമിലെ പ്രധാനിയായ കണ്ട്രോള് റൂം A C P രാജേഷാണ് തിരുവനന്തപുരത്തുള്ള ശ്രീവരാഹം, പെരുന്താന്നി NSS High School BJP ബൂത്ത് ഏജന്റായി ഈ ഇരിപ്പ് ഇരിക്കുന്നത്.!
സംഭവം നടന്ന് ഏതാനും ദിവങ്ങള്ക്കുള്ളില് പ്രതികളെക്കുറിച്ച് കൃത്യമായ ശാസ്ത്രീയ തെളിവുകള്‍ കിട്ടിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ സ്വാമി സന്ദീപാനന്ദ ഗിരിയാണ് ആശ്രമം കത്തിച്ചത് എന്ന നുണ പ്രചരണത്തിന് മുന്നില്‍ നിന്നതും ”ടിയാന് ”തന്നെയാണ് !
നലരവര്‍ഷം വേണ്ടിവന്നു ബിജെപി കൌണ്‍സിലര്‍ ഗിരികുമാറുള്‍പ്പടെ പ്രതികളെ ഒന്നൊഴിയാതെ അറസ്റ്റ് ചെയ്യ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍.
നേരത്തെ അറസ്റ്റ് നടന്നിരുന്നുവെങ്കില്‍ ഒരു ചെറുപ്പക്കാരന്റെ ആത്മഹത്യ ഒഴിവാക്കാമായിരുന്നു. പിന്നീട് വന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണത്തില്‍ ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരുന്നു സംഭവം നടക്കുന്ന ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പ് ആശ്രമ പരിസരത്ത് കണ്ട കണ്ട്രോള് റൂം വാഹനം അന്നും ഇന്നും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
ഇത്തരം ആളുകളാണ് നാടിന്റെ ശാപം.