അമിത ഭാരം ഏറ്റവും കൂടുതൽ അറിയാൻ കഴിയുന്നത് വയറും കയ്യും തടി വയ്ക്കുമ്പോഴാണ്. കൊഴുപ്പ് ഏറ്റവും കൂടുതൽ അടിയുന്നത് വയറിലാണ്. ഭാരം നിയന്ത്രണത്തിലല്ലങ്കിൽ പല തരത്തിലുള്ള അസുഖങ്ങളും സംഭവിക്കും. എന്നാൽ ചില നുറുങ്ങു വിദ്യ മൂലം ഒരു പരിധിവരെയിവ നിയന്ത്രിക്കാൻ സാധിക്കും. അതിനു സഹായിക്കുന്ന ഒന്നാണ് ചിയ സീഡ്. ഇവയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്
ചിയ സീഡിന്റെ ആരോഗ്യ ഗുണങ്ങളെന്തെല്ലാം?
ചിയാ സീഡ് പോഷകങ്ങളുടെ കലവറയാണ് ഇതിൽ ഫൈബർ പ്രോട്ടീൻ ഗുഡ് ഫാറ്റ് ഒമേഗ 3 ആൻറി ഓക്സിഡന്റ്സ് കാൽസ്യം മഗ്നീഷ്യം സിംഗ് വിറ്റമിൻ സി വിറ്റമിൻ ഇ വിറ്റമിൻ ബി എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു.
ചിയ സീഡ്സ് (Chia Seed) അഥവാ ചിയ വിത്തുകളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡ് അടക്കം പ്രോട്ടീനുകളുടെയും മിനറലുകളുടെയും കലവറയാണ് ഈ വിത്ത്. ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആൻറി ഓക്സിഡൻറുകളും ധാരാളമടങ്ങിയ ഇവ ശരീരത്തിന് ഏറെ നല്ലതാണ്.
ഹൃദയാരോഗ്യത്തിനും ഇവ ഏറെ നല്ലതാണ്. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബർ എന്നിവ അടങ്ങിയ ചിയ സീഡ് വെള്ളം ദഹനത്തിനും മികച്ചതാണ്. ഫൈബർ അടങ്ങിയ ഇവ വയർ നിറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. കൂടാതെ വയർ കുറയ്ക്കാനും ഇവ സഹായിക്കും.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ വിത്തുകളിൽ ഒന്നാണ് ചിയ വിത്ത്. ഫോസ്ഫറസ്, കാൽസ്യം, മാംഗനീസ്, മഗ്നീഷ്യം, നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയിൽ അവ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ചിയ വിത്തുകൾ ഭക്ഷണത്തിൽ പല തരത്തിൽ ഉൾപ്പെടുത്താം. സാലഡായോ സ്മൂത്തിയായോ ജ്യൂസിൽ ചേർത്തോ എല്ലാം ഇത് ഉപയോഗിക്കാം. ചിയ വിത്തുകൾ ആന്റിഓക്‌സിഡന്റ് ഗുണങ്ങളാൽ നിറഞ്ഞതാണ്. ചിയ വിത്തുകൾ നാരുകളാൽ നിറഞ്ഞതാണ്. രാവിലെ ചിയ വിത്ത് വെള്ളം കുടിക്കുന്നത് ദഹനത്തിനും മലവിസർജ്ജനത്തിനും സഹായിക്കും.
ഉയർന്ന അളവിൽ ലയിക്കുന്ന നാരുകൾ ചിയ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്. ചിയ വിത്ത് വെള്ളം കലോറി ഉപഭോഗം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാനും ഇടയാക്കും. മറ്റൊന്ന്. ചിയ വിത്തുകളിലെ ഒമേഗ -3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ് ആൽഫ-ലിനോലെനിക് ആസിഡ്. ഇതിലെ ALA എന്നറിയപ്പെടുന്നു. എല്ലാ ദിവസവും ചിയ വിത്ത് വെള്ളം കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും.
ചിയ വിത്തുകൾ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണവും ഇൻസുലിൻ സംവേദനക്ഷമതയും വർദ്ധിപ്പിക്കും. ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്നതിന് ചിയ വിത്തുകൾ പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ, ചിയ വിത്തുകൾ ഭക്ഷണത്തിൽ ചേർക്കുന്നത് പ്രമേഹമുള്ളവർക്ക് ഗുണം ചെയ്യും. ഒരു ഗ്ലാസ് ചിയ വിത്ത് വെള്ളം കുടിച്ച് ദിവസം ആരംഭിക്കുന്നത് ശരീരഭാരം കുറയ്ക്കാനും വിശപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.
തടി കുറയ്ക്കാം
ഒരു സ്പൂൺ ചിയ സീഡ് തലേന്ന് രാത്രിയിൽ വെള്ളം ഒഴിച്ച് വയ്ക്കുക. രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കുക. അസിഡിറ്റി ഇല്ലങ്കിൽ രണ്ടോ മൂന്നോ സ്പൂൺ നാരങ്ങാ നീര് ചേർക്കാം. ഇത് 3 മാസം തുടർന്നാൽ ഉറപ്പായും ഭാരം കുറയും.