മുംബൈ: യുവതിയെ കൊലപ്പെടുത്തിയതിനു ശേഷം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മാൻഖുർദിൽ നിന്ന് കാണാതായ പുനം ചന്ദ്രകാന്തെന്ന പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ കാമുകൻ പിടിയിലായി.
പെൺകുട്ടിയെ തിരിച്ചറിഞ്ഞതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ടാക്സി ഡ്രൈവറായ നിസാമുദ്ദിൻ അലി പിടിയിലാകുന്നത്. കഴിഞ്ഞ ദിവസം പ്രഭാത നടത്തത്തിന് പോയവരാണ് മൃതദേഹം ആദ്യം കണ്ടത്.
തുടർന്ന് വിവരം ഉറൺ പൊലീസിൽ അറിയിക്കുകയായിരുന്നു. മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാമുകനെ പറ്റി വിവരം ലഭിക്കുന്നത്.