ആഹാരം കഴിക്കുന്നതിൽ നിരവധി സംസ്‌കാരങ്ങൾ ഇപ്പോൾ കൂടി ചേർന്നിട്ടുണ്ട്. നിരവധി ദേശങ്ങളിൽ നിന്നുള്ള ഭക്ഷണങ്ങൾ ഫ്യൂഷനായി ഇവിടെയെത്തിയിട്ടുണ്ട്. എന്നാൽ ചില ഭക്ഷണങ്ങളൊന്നും ഒരുമിച്ചു കഴിക്കാൻ സാധിക്കില്ല. ഇവ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും
ഒരുമിച്ചു കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ എന്തെല്ലാം?
തണ്ണിമത്തനും വെള്ളവും
തണ്ണിമത്തനില്‍ 90-95 ശതമാനവും വെള്ളമാണ്. അതുകൊണ്ടുതന്നെ തണ്ണിമത്തന്‍ കഴിച്ച ശേഷം വെള്ളം കുടിക്കരുത്. അങ്ങനെ ചെയ്യുന്നത് ദഹനപ്രശ്‌നങ്ങളുണ്ടാക്കും.
ചായയും തൈരും
ചായയും തൈരും അസിഡിക് സ്വഭാവമുള്ളവയാണ്. ഇവ ഒന്നിച്ച് കഴിച്ചാല്‍, ശരീരത്തിന്റെ തുലനനിലയില്‍ വ്യത്യാസമുണ്ടാകുകയും ദഹനപ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും.
പാലും പഴവും
ആയുര്‍വേദ വിധി പ്രകാരം പാലും പഴയും ഒരുകാരണവശാലും ഒരുമിച്ച് കഴിക്കരുതെന്നാണ്. രണ്ടിലും നല്ല അളവില്‍ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഒരേസമയം അമിത പോഷണം ശരീരത്തില്‍ എത്തുന്നത് ഹാനികരമായ സ്ഥിതിയുണ്ടാക്കും.
തൈരും പഴങ്ങളും
തൈരും പഴങ്ങളും ഒരുമിച്ച് കഴിക്കുമ്പോള്‍ ശരീരത്തില്‍ അസിഡിറ്റി പ്രശ്‌നങ്ങള്‍ കൂട്ടും. ഇത് പ്രതികൂലമായി ബാധിക്കും.
മാംസവും പാലും
പാലും മാംസവും ഒരുമിച്ച് കഴിക്കുന്നത് ഗുരുതരമായ ദഹനപ്രശ്‌നങ്ങളും അനാരോഗ്യകരവുമാണ്.
മുട്ടയും മാംസവും
മുട്ടവും മാംസവും പ്രോട്ടീണ്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ആയതിനാല്‍ ഇവ രണ്ടും കൂടി ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
നാരങ്ങയും പാലും
നാരങ്ങ അസിഡിക് ആണ്. അത് പാലില്‍ ചേരുമ്പോള്‍ പാല്‍ പിരിയുന്നു. പാലും നാരങ്ങയും ഒരുമിച്ച് വയറ്റിലെത്തുന്നത് ദഹനപ്രശ്‌നം, വയറിളക്കം, അതിസാരം, ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
പാല്‍ ഉല്‍പന്നങ്ങളും ആന്‍റിബയോട്ടിക്കുകളും
ആന്‍റിബയോട്ടിക്കുകള്‍ പാല്‍ ഉല്‍പന്നങ്ങളിലെ പോഷകങ്ങള്‍ ശരീരം ആഗിരണം ചെയ്യുന്നത് തടസപ്പെടുത്തും. പാലില്‍ അടങ്ങിയിട്ടുള്ള അയണ്‍, കാല്‍സ്യം തുടങ്ങിയ പോഷകങ്ങള്‍ ആഗിരണം ചെയ്യപ്പെടുന്നതാണ് ആന്‍റിബയോട്ടിക് പോലെയുള്ള മരുന്നുകള്‍ തടസപ്പെടുത്തുന്നത്.
പപ്പായയും നാരങ്ങയും
പലപ്പോഴും പപ്പായ മുറിച്ച് നാരങ്ങാനീര് പിഴിഞ്ഞത് ചേർത്ത് കഴിക്കാറുണ്ട്. ഒരേ സമയം പുളിയും മധുരവും കിട്ടാനാണ് ഇങ്ങനെ ചെയ്യാറ്. എന്നാൽ ഇത് ഒഴിവാക്കണം. കാരണം വിളർച്ച ഉണ്ടാകാനും ഹീമോഗ്ലോബിൻ അസന്തുലനത്തിനും ഇത് കാരണമാകും.
ഓറഞ്ചും പാലും
പാലും ഓറഞ്ചും ഒരുമിച്ചു കഴിക്കരുത്. ദഹിക്കാൻ പ്രയാസമാണെന്നു മാത്രമല്ല നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമാകും.
ഓറഞ്ചും കാരറ്റും
ഓറഞ്ചും കാരറ്റും ഒരുമിച്ചു കഴിച്ചാൽ നെഞ്ചെരിച്ചിലും വൃക്കത്തകരാറും സംഭവിക്കും.
പേരയ്ക്കയും വാഴപ്പഴവും
ഈ പഴങ്ങൾ ഒരുമിച്ചു കഴിച്ചാൽ അസിഡിറ്റി, ഓക്കാനം, വയറിനു കനം, വായുകോപം, തലവേദന ഇവ വരാൻ സാധ്യത കൂടുതലാണ്.
പൈനാപ്പിളും പാലും
പൈനാപ്പിളിൽ ബ്രോമെലെയ്ൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. പാൽ പൈനാപ്പിളിനൊപ്പം കഴിച്ചാൽ ആരോഗ്യത്തിനു ദോഷം ചെയ്യും. ഗ്യാസ്ട്രബിൾ, വയറു വേദന, ഓക്കാനം, തലവേദന, അണുബാധകൾ ഇവയ്ക്കു കാരണമാകും.