വൃത്തിയാക്കിയിട്ടും ചെവി ചൊറിച്ചിൽ മാറുന്നില്ലേ? കാരണം ചെവിക്കായം മാത്രമല്ല, ഇത് അറിഞ്ഞിരിക്കാം

പലപ്പോഴും നമ്മളെല്ലാരും അനുഭവിക്കുന്നൊരു പ്രശ്നമാണ് ചെവി ചൊറിച്ചിൽ. വൃത്തിയാക്കിയിട്ടും ചൊറിച്ചിൽ തുടരുന്നുണ്ടാകും. പല കാര്യങ്ങൾ മൂലം ചെവി ഈ അവസ്ഥയിലൂടെ കടന്നു പോകാം.

കാരണങ്ങൾ ഏന്തെല്ലാം?

ചെവി വളരെയധികം വൃത്തിയാക്കുന്നത്

ചെവികൾ ഇടയ്ക്കിടെയോ വൃത്തിയാക്കുമ്പോൾ ഇയർവാക്‌സിൻ്റെയും എണ്ണയുടെയും സംരക്ഷണ പാളി നീക്കം ചെയ്യാം. ഇയർവാക്സ് വാട്ടർപ്രൂഫ് ആണ്. ചെവിയെ സംരക്ഷിക്കാൻ സഹായിക്കുന്നു. കാരണം അണുബാധ തടയാൻ സഹായിക്കുന്ന ആൻ്റിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. അമിതമായി ചെവി വൃത്തിയാക്കുന്നത് വാക്സ് പുറന്തള്ളപ്പെടാനും ചെവി വരണ്ടതാക്കാനും കാരണമാകുന്നു. അത് കഠിനമായ ചൊറിച്ചിലിന് കാരണമാകുന്നു.

ഇയർവാക്സ് തടസ്സം

ചെവി വൃത്തിയായി സൂക്ഷിക്കാനും ലൂബ്രിക്കേഷൻ നിലനിർത്താനും അണുബാധയിൽ നിന്ന് സംരക്ഷിക്കാനും ചെവി ഇയർവാക്സ് ഉത്പാദിപ്പിക്കുന്നു. എന്നാൽ ചെവി വൃത്തിയാക്കാൻ ഒരു കോട്ടൺ തുണി ഉപയോഗിക്കുമ്പോൾ അത് യഥാർത്ഥത്തിൽ ഇയർവാക്സ് പിന്നിലേക്ക് തള്ളുകയും തടസ്സമുണ്ടാക്കുകയും ചെയ്യും. ഇത് അസ്വാസ്ഥ്യം, വേദന, കേൾവിക്കുറവ് എന്നിവയ്ക്ക് കാരണമാകും.

ചെവി കനാലിലെ വരൾച്ച

ചെവി കനാലിലെ വരൾച്ച അസ്വസ്ഥതയ്ക്ക് ഇടയാക്കും. കുറഞ്ഞ ഈർപ്പം, നീന്തുമ്പോഴോ കുളിക്കുമ്പോഴോ വെള്ളം അമിതമായി എക്സ്പോഷർ ചെയ്യുക, അല്ലെങ്കിൽ സ്ജോഗ്രെൻസ് സിൻഡ്രോം പോലുള്ള ചില രോഗാവസ്ഥകൾ എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങൾ ചെവി വരണ്ട് പോകാൻ കാരണമാകും.

ചർമ്മ അലർജി

ഷാംപൂ, ഹെയർ സ്പ്രേ തുടങ്ങിയവ ഉപയോ​ഗിക്കുമ്പോൾ ചെവിയിൽ ചൊറിച്ചിലും ചുവപ്പും വീക്കവും ഉണ്ടാക്കും. മറ്റൊന്ന്, ചെവിയിൽ ചൊറിച്ചിൽ ഉണ്ടാകുന്നത് അണുബാധ മൂലമാകാം. അല്ലെങ്കിൽ അണുബാധയ്ക്കുള്ള സാധ്യത സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ആകാം. ബാക്ടീരിയയും വൈറസും മൂലമുണ്ടാകുന്ന ചെവിയിലെ അണുബാധകളുടെ ഭാഗമായി ജലദോഷമോ പനിയോ ഉണ്ടാകാം.

ഭക്ഷണ അലർജി

ചില ഭക്ഷണങ്ങൾ ചെവിയിൽ ചൊറിച്ചിൽ ഉണ്ടാകാറുണ്ട്. ചെവി കൂടാതെ മുഖത്തിന്റെ മറ്റു ഭാഗങ്ങളിലും ഇതിന്റെ ഭാഗമായി ചൊറിച്ചിൽ അനുഭവപ്പെട്ടേക്കാം. പാൽ, സാൽമൺ, സോയ തുടങ്ങിയവ ചില ആളുകളിൽ അലർജിക്ക് കാരണമാകും.

ചെവി ചൊറിച്ചിൽ മാറ്റുവാൻ എന്തെല്ലാം ചെയ്യാം?

കറ്റാര്‍വാഴ

കറ്റാര്‍വാഴ ചെവി കടി മാറാന്‍ നല്ലതാണ്. ആദ്യം ചെയ്യേണ്ടത് കറ്റാര്‍വാഴയുടെ ജെല്‍ മൂന്ന് നാല് തുളളി ചെവിക്കുളളില്‍ ഒഴിക്കുക. കുറച്ച് സമയം അത് ചെവിക്കുളളില്‍‌ തങ്ങാന്‍ അനുവദിക്കുക. ആന്തരിക കർണത്തിലെത്തുന്ന കറ്റാർ വാഴ ജെൽ അവി​ടത്തെ പിഎച്ച്​ ലെവൽ സാധാരണ നിലയിലാക്കാൻ സഹായിക്കും. കൂടാതെ ചെവിയിലെ വരണ്ട ത്വക്കിനും കറ്റാര്‍വാഴ നല്ലതാണ്.

എണ്ണ

ഏത് എണ്ണയും ചെവി ചൊറിച്ചിലിന്​ ശമനം നൽകും​. വെളിച്ചെണ്ണ, വെജിറ്റബിൾ ഓയിൽ, ഒലീവ്​ ഓയിൽ എന്നിവയൊക്കെ ചെവി ചൊറിച്ചില്‍ വരുമ്പോള്‍ ഒഴിക്കാം. ഒരു സ്പൂണില്‍ ഓയില്‍ എടുത്ത് ചെറുതായി ചൂടാക്കുക. ശേഷം തല ചരിച്ച് പിടിച്ചതിന് ശേഷം രണ്ടോ മൂന്നോ തുള്ളി ഒഴിക്കാം. ഇതും കുറച്ച് സമയം ചെവിയില്‍‌ തങ്ങിനില്‍ക്കാന്‍ അനുവദിക്കുക. ശേഷം എണ്ണ തുടച്ച് കളയാം.

ഇഞ്ചി

ഇഞ്ചി അണുനാശക സ്വഭാവമുള്ളതാണ്​. അതുകൊണ്ട്​ ഇത്​ ചെവിവേദനയും ചൊറിച്ചിലും മാറ്റും. ഇഞ്ചിനീര്​ നേരിട്ട്​ ചെവിയിലേക്ക്​ ഒഴിക്കരുത്​. മറിച്ച്​ ബാഹ്യകർണ്ണത്തിൽ ഒഴിക്കാം.

വെളുത്തുള്ളി

വെളുത്തുള്ളി ചതച്ച്​ ചൂടാക്കിയ എണ്ണയിലോ അല്ലെങ്കിൽ എള്ളെണ്ണയിലോ അൽപ്പ നേരം കുതിർത്ത്​ വെക്കുക. എണ്ണയിൽ നിന്ന്​ വെളുത്തുള്ളി അരിച്ചെടുക്കുക. ശേഷം എണ്ണ കർണ്ണ നാളത്തിൽ ഒഴിക്കാം. ഇത്​ ചെവി ​ചൊറിച്ചില്‍ ശമിക്കാന്‍ സഹായിക്കും

വിനാഗരി

വിനാഗരിയും ചെവി ​ചൊറിച്ചില്‍ മാറാന്‍ സഹായിക്കുന്നതാണ്. വിനാഗരിയും രണ്ട് തുള്ളി ഒഴിച്ചാല്‍ മതി ചെവി ചൊറിച്ചില്‍ മാറി കിട്ടും.