ചന്ദനം നെറ്റിയിൽ തൊടുന്നത് വിശ്വാസം മാത്രമല്ല: വിവിധ തരം കുറികളിലെ സയൻസറിയാം

പണ്ട് മുതൽ തന്നെ ചന്ദനം നെറ്റിയിൽ തൊടുന്നത് ഇന്ത്യൻ സംസ്ക്കാരത്തിന്റെ ഭാഗമാണ്. കേവലം സൗന്ദര്യവര്‍ധക സൂചകം എന്നതിലുപരി കുറി തൊടുന്നതിന് ആഴത്തിലുള്ള അര്‍ത്ഥമുണ്ട്. ഇത് വ്യക്തികളെ ആത്മീയതയുമായി ബന്ധിപ്പിക്കുന്നു. മൂന്നാം കണ്ണ് അല്ലെങ്കില്‍ അഗ്‌ന്യ ചക്രത്തെയാണ് കുറി പ്രതിനിധീകരിക്കുന്നത് എന്നാണ് ഹൈന്ദവ സംസ്‌കാര പ്രകാരമുള്ള വിശ്വാസം.

ഇത് നമ്മുടെ ആത്മീയ ബോധത്തെ ഉണര്‍ത്തുകയും ദൈവിക ഊര്‍ജ്ജങ്ങളുമായി ബന്ധം വളര്‍ത്തുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു. ഭക്തി, സാംസ്‌കാരിക അനുസരണ, നിഷേധാത്മക ഊര്‍ജങ്ങളില്‍ നിന്നുള്ള സംരക്ഷണം എന്നിവയുടെ അടയാളമായി ഇത് പ്രവര്‍ത്തിക്കുന്നു. സാംസ്‌കാരികവും മതപരവുമായ മാനങ്ങള്‍ക്കപ്പുറം തിലകക്കുറികള്‍ ഏകാഗ്രതയും ശ്രദ്ധയും വര്‍ധിപ്പിക്കുമെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.

ഏറ്റവും പ്രചാരത്തിലുള്ള കുറി ചന്ദനത്തില്‍ നിന്നുണ്ടാക്കുന്നതാണ്. ചന്ദനം അരച്ച് നെറ്റിയില്‍ പുരട്ടുന്നത് കുളിരനുഭവമാണ് ആളുകൡ ജനിപ്പിക്കുന്നത്. ഇത് ഏകാഗ്രതയെ സഹായിക്കുന്നു. ചന്ദനക്കുറി ഒരു സ്‌ട്രെസ്-ബസ്റ്റര്‍ ആണെന്നാണ് വിശ്വാസം. ഇത് തലവേദനയില്‍ നിന്ന് ആശ്വാസം നല്‍കുകയും മൊത്തത്തിലുള്ള സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. അത് നിങ്ങളുടെ ഗ്രന്ഥികളെ നിയന്ത്രിക്കുകയും ആത്മീയ അനുഭവം ഉയര്‍ത്തുകയും ചെയ്യുന്നു.

ക്ഷേത്രങ്ങളിലും മറ്റും പൂജാചടങ്ങുകളില്‍ ഏറ്റവും പ്രചാരത്തിലുള്ള ചന്ദന കുറിയാണ്. ഓരോ ക്ഷേത്രത്തിലും ആചാരങ്ങള്‍ക്ക് അനുസരിച്ച് കുറികളില്‍ വ്യത്യാസം വരാമെങ്കിലും ഭൂരിഭാഗം ക്ഷേത്രങ്ങളിലും ചന്ദന കുറി കാണാം. ആളുകളില്‍ വീടുകളിലും ചന്ദനമുട്ടി അരച്ച് കുറി തൊടാറുണ്ട്.

കുങ്കുമവും പൊതുവെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പൊതുവെ ഉപയോഗിക്കുന്ന കുറിയാണ്. ഇതിന്റെ ചടുലമായ ചുവപ്പ് നിറം സൗന്ദര്യാത്മക മനോഹാരിതയ്ക്ക് അതീതമാണ്. എന്നാല്‍ സൗന്ദര്യവര്‍ധക ആകര്‍ഷണത്തിനപ്പുറം ഇത് വൈവിധ്യമാര്‍ന്ന വെല്ലുവിളികളെ നേരിടാന്‍ ആവശ്യമായ ഊര്‍ജ്ജം നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. വിവിധ സാഹചര്യങ്ങളിലൂടെ കടന്ന് പോകാന്‍ വ്യക്തികളെ പ്രാപ്തരാക്കുന്നു.

കുങ്കുമക്കുറി ഫോക്കസ് വര്‍ധിപ്പിക്കുകയും മന:ശക്തി ഉണര്‍ത്തുകയും സമഗ്രമായ പരിവര്‍ത്തനം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. മഞ്ഞള്‍ കുറിയും പൊതുവെ നമുക്കിടയില്‍ പ്രചാരത്തിലുള്ളതാണ്. ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ക്ക് പേരുകേട്ട മഞ്ഞള്‍ ആരോഗ്യപരമായും നല്ലതാണ് എന്ന് പറയപ്പെടുന്നു. മഞ്ഞള്‍ പുരട്ടുമ്പോള്‍ ചര്‍മ്മത്തെ ശുദ്ധീകരിക്കുക മാത്രമല്ല മനസ്സിന് ആശ്വാസം നല്‍കുകയും ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്യുന്നു.

പാരമ്പര്യത്തിന്റെയും ആരോഗ്യത്തിന്റെയും സംയോജനമണ് മഞ്ഞള്‍ കുറി. ഇത് ചര്‍മ്മത്തെ സൗമ്യമായി വൃത്തിയാക്കുന്നു. ഒപ്പം തന്നെ മനസിനെയും ശുദ്ധീകരിക്കുന്നു എന്നാണ് വിശ്വാസം. മെച്ചപ്പെട്ട ആത്മവിശ്വാസത്തിനും മഞ്ഞള്‍ കുറി വഴിയൊരുക്കുന്നു.