‘അർമാദ’തിമിർപ്പിൽ രംഗണ്ണനും പിള്ളേരും: വൈറലായി ആവേശത്തിലെ വീഡിയോ ഗാനം

ജിത്തു മാധവന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ആവേശം. തിയേറ്ററിൽ ചിരിപടർത്തി വിജയക്കുതിപ്പു തുടരുകയാണ് ആവേശം. ഫഹദ് ഫാസിലിനൊപ്പം പുതുമുഖങ്ങളായ ഹിപ്സ്റ്റർ, മിഥുൻ ജയശങ്കർ, റോഷൻ ഷാനവാസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, തിയേറ്ററിൽ ഓളം തീർത്ത ‘അർമാദം’ എന്ന ഗാനം പുറത്തിറക്കിയിരിക്കുകയാണ് നിർമ്മാതാക്കൾ. ഫഹദിന്റെ കഥാപാത്രമായ രംഗണ്ണന്റെയും ഗ്യാങിന്റെയും പിറന്നാളാഘോഷമാണ് ഗാനം.

ബാംഗ്ലൂരിൽ എഞ്ചിനിയറിങ്ങ് കോളേജിൽ പഠിക്കാനെത്തുന്ന മൂന്ന് ആൺകുട്ടികളും അവർ ജീവിതത്തിലേക്ക് അറിയാതെ വലിച്ചു കയറ്റുന്ന രംഗന്റെയും സംഘത്തിന്റെയും കഥയാണ് ആവേശം. പ്രത്യക്ഷത്തിൽ ഒരു മാസ് ആക്ഷൻ സിനിമയാണെങ്കിലും സ്പൂഫിന്റെയും കമിങ് ഓഫ് ഏജിന്റെയും മാജിക്കൽ റിയലിസത്തിന്റെയുമൊക്കെ സാധ്യതകൾ കാണികൾക്ക് മുന്നിൽ തുറന്നുകാട്ടുന്നതാണ് ചിത്രം.

മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. അൻവർ റഷീദ്, നസ്രിയ നസീം എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സമീർ താഹിർ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്, സുഷിൻ ശ്യാമാണ് സംഗീതം.

Latest News