ലോകത്ത് ഏറ്റവും കൂടുതൽ മദ്യപാനികൾ ഉള്ള സ്ഥലം ഏതെന്ന് അറിയാമോ ..നമ്മൾ കരുതും കേരളത്തിൽ ഉള്ളവർ ആകും എന്നല്ലേ. കേരളത്തിൽ ഉള്ളവർക്ക് കുടിക്കാൻ പ്രതേകിച്ച് കാരണം ഒന്നും വേണ്ടല്ലോ .. സന്തോഷം വന്നാലും സങ്കടം വന്നാലും അവിടെ മദ്യം കാണും ,മദ്യത്തിന്റെ വില കൂടുന്നതോ കുറയുന്നതു ഒന്നും നമ്മൾ മലയാളികളെ ബാധിക്കുന്നില്ല .എങ്ങനെ എങ്കിലും കുടിച്ചാൽ മതി എന്നാണ് .
അടുത്തിടെ നടത്തിയ ഗ്ലോബല്‍ ഡ്രഗ് സര്‍വേ (ജിഡിഎസ്) ഫലങ്ങള്‍ അനുസരിച്ച്, 2020ല്‍ ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്ന രാജ്യമായി ഓസ്ട്രേലിയ മാറി എന്നാണ് പറയുന്നത് .ലണ്ടന്‍ ആസ്ഥാനമായുള്ള സ്വതന്ത്ര ഗവേഷണ സ്ഥാപനമായ ഗ്ലോബല്‍ ഡ്രഗ് സര്‍വേ, ഉപഭോക്താവിന്റെ ശാരീരികവും മാനസികവുമായ കഴിവുകളെയോ അവരുടെ സന്തുലിതാവസ്ഥയെയോ സംസാരത്തെയോ ബാധിക്കുന്ന തരത്തില്‍ അമിതമായി മദ്യം കഴിക്കുന്നതിനെയാണ് മദ്യപാനം എന്ന് നിര്‍വചിച്ചിരിക്കുന്നത്.
ഈ സര്‍വേയ്ക്കായി, ജിഡിഎസിലെ ഗവേഷകര്‍ 22 രാജ്യങ്ങളില്‍ നിന്നുള്ള 32,022 ആളുകളില്‍ നിന്നുള്ള ഡാറ്റകളാണ് ശേഖരിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വര്‍ഷാവസാനത്തോടെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ അവര്‍ ഫലങ്ങള്‍ ശേഖരിച്ചു.ഓഡിറ്റ് (AUDIT – ആല്‍ക്കഹോള്‍ യൂസ് ഡിസോര്‍ഡേഴ്‌സ് ഐഡന്റിഫിക്കേഷന്‍ ടെസ്റ്റ്) എന്ന ലോകാരോഗ്യ സംഘടനയുടെ ചോദ്യാവലിയെ ആശ്രയിച്ചായിരുന്നു സര്‍വേ. സര്‍വേയില്‍ പങ്കെടുത്തവര്‍ പ്രതിവര്‍ഷം ശരാശരി 14.6 തവണ മദ്യപിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി.
ഓസ്ട്രേലിയയില്‍ നിന്നുള്ളവര്‍ മാസത്തില്‍ രണ്ടുതവണ മദ്യപിച്ചപ്പോള്‍, മെക്സിക്കോയില്‍ നിന്നുള്ളവര്‍ കഴിഞ്ഞ 12 മാസത്തിനിടെ ശരാശരി 8.9 തവണ മദ്യപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത് ,ആളുകളെ മദ്യത്തിലേക്ക് തള്ളിവിടുന്ന ആനന്ദം, വിനോദം തുടങ്ങിയ നിരവധി ഘടകങ്ങളും സര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്രസീല്‍, മെക്‌സിക്കോ, സ്‌പെയിന്‍ എന്നിവിടങ്ങളിലെ ആളുകള്‍ മദ്യപിക്കുമ്പോള്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് മുന്‍ഗണന നല്‍കുന്നുണ്ടെന്നും സര്‍വ്വേയില്‍ കണ്ടെത്തി.
മദ്യപിക്കാനുള്ള പ്രധാന കാരണമായി വിനോദത്തെ വിലയിരുത്തിയ മുന്‍നിര രാജ്യമാണ് ഫിന്‍ലന്‍ഡ്.
ഇന്ത്യയില്‍ ഓരോ വര്‍ഷവും മുതിര്‍ന്ന ഒരു പൗരന്‍ ഉപയോഗിക്കുന്ന മദ്യത്തന്റെ അളവ് 4.3 ലിറ്ററില്‍ നിന്ന് 5.9 ലിറ്ററായി വര്‍ധിച്ചുവെന്നാണ് ഈ പഠനത്തില്‍ വ്യക്തമാക്കിയിരുന്നത്. 1990ല്‍ ലോകത്തെ മദ്യ ഉപഭോഗം 20,999 ദശലക്ഷം ലിറ്റര്‍ ആയിരുന്നു. 2030ഓടെ പ്രായപൂര്‍ത്തിയായവരില്‍ അമ്പത് ശതമാനം പേരും മദ്യപിക്കുന്നവരായിരിക്കുമെന്നാണ് ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.