ധാരാളം പ്രോട്ടീനും മിനറലുകളും അടങ്ങിയ ഒരു സമ്പൂര്‍ണ ഭക്ഷണമാണ് മുട്ട. എന്നാല്‍ മുട്ട ദിവസവും കഴിയ്ക്കുന്നതുമായി ബന്ധപ്പെട്ട് ധാരാളം തെറ്റായ ധാരണകൾ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇതുമൂലം, മുട്ട ഇഷ്ടമാണെങ്കിലും അത് ഒഴിവാക്കുന്നവരുമുണ്ട്. ഇത്തരം കഥകളെ തിരിച്ചറിയുകയും അകറ്റിനിര്‍ത്തുകയും ചെയ്യേണ്ടത് ആരോഗ്യകരമായ ജീവിതത്തിന് അത്യാവശമാണ്.
മുട്ടയുടെ ഗുണങ്ങൾ എന്തെല്ലാം?
മുട്ട കഴിയ്ക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്നു എന്നതാണ് ഏറ്റവുമധികം കേട്ടുവരുന്ന ഒരു കഥ. മുട്ടയിലെ കൊളസ്‌ട്രോളിന്റെ അളവ് കൂടുതലായതുകൊണ്ടാണിത് എന്നാണ് ഇതിന്റെ കാരണമായി പറയപ്പെടുന്നത്. എന്നാല്‍, മുട്ടയിലെ ഡയറ്ററി കൊളസ്‌ട്രോള്‍ രക്തത്തിലെ കോളസ്‌ട്രോളിന്റെ അളവിനെ വര്‍ദ്ധിപ്പിക്കില്ലെന്ന് പല പഠനങ്ങളിലും തെളിഞ്ഞതാണ്.
പച്ചമുട്ടയാണ് വേവിച്ചതിനേക്കാള്‍ ഗുണകരമെന്ന് വിശ്വസിക്കുന്നവരുമുണ്ട്. കൂടുതല്‍ പ്രോട്ടീനും വിറ്റാമിന്‍ഡ ബി-12ും ഒമേഗ-3 ഫാറ്റി ആസിഡുകളുമെല്ലാം പച്ചമുട്ടയിലുണ്ടെന്നാണ് വാദം. എന്നാല്‍, വേവിക്കാത്ത മുട്ടയില്‍ ‘സാല്‍മോണെല്ല’ പോലെയുള്ള ധാരാളം ദോഷകരമായ ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷ്യവിഷബാധയും പനിയും ഛര്‍ദിയും വയറിളക്കവുമുണ്ടാക്കും. വേവിക്കുന്നതിലൂടെ ഇത്തരം ബാക്ടീരിയകളെല്ലാം ഇല്ലാതാവുകയാണ് ചെയ്യുന്നത്.
മുട്ടയുടെ വെള്ളയ്ക്ക് മാത്രമാണ് ഗുണമെന്നും മഞ്ഞയില്‍ കോഴുപ്പും കലോറിയും മാത്രമാണ് അടങ്ങിയിട്ടുള്ളതെന്നും അതിനാല്‍, വെള്ള കഴിച്ചാല്‍ മതിയെന്നും കരുതുന്നവരുണ്ട്. ഇത് തെറ്റായ ധാരണയാണ്. വിറ്റാമിന്‍ എ, ഡി, ഇ, കെ എന്നിവയും ഹെല്‍ത്തി ഫാറ്റും മറ്റും മുട്ടയുടെ മഞ്ഞയില്‍ മാത്രമാണ് അടങ്ങിയിട്ടുള്ളത്. അതിനാല്‍ മുട്ടയുടെ മഞ്ഞ, ശരീരത്തെ തൃപ്തിപ്പെടുത്തുകയും വാരിവലിച്ചുകഴി്ക്കുന്നത് തടയുകയും ചെയ്യും. ഇത്തേരത്തില്‍, മുട്ട കഴിയ്ക്കുന്നത് നമ്മുടെ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതും തടയും. മാത്രമല്ല, പ്രോട്ടീനുകളാല്‍ സമ്പുഷ്ടമായ ഈ പദാര്‍ഥം നമ്മുടെ ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
വെള്ളമുട്ടയേക്കാല്‍ ഗുണം ബ്രൗണ്‍ മുട്ടയ്ക്കാണെന്ന് കരുതുന്നതാണ് മറ്റൊരു മണ്ടത്തരം. എന്നാല്‍, മുട്ടത്തോടിന്റെ നിറവും അതിന്റെ ന്യൂട്രീഷണല്‍ നിലവാരവുമായി യാതൊരു ബന്ധവുമില്ല എന്നതാണ് വാസ്തവം. ഏതിനം കോഴിയുടെ മുട്ടയാണെന്ന് മാത്രമേ തോടില്‍നിന്ന് മനസ്സിലാക്കാനാവൂ. പ്രമേഹക്കാര്‍ മുട്ട കഴിക്കുന്നത് ഹൃദ്രോഗത്തിന് കാരണമാകുമെന്നാണ് മറ്റൊരു കഥ. മുട്ടയിലെ കൊളസ്‌ട്രോളാണ് ഇവരുടേയും പ്രശ്‌നം. എന്നാല്‍, മിതമായ തോതില്‍ മുട്ട കഴിയ്ക്കുന്നത് പ്രമേഹക്കാരില്‍ ഹൃദ്രോഗമുണ്ടാക്കില്ലെന്നും പഠനങ്ങള്‍ പറയുന്നു.
സ്ഥിരം മുട്ട കഴിക്കുന്നവര്‍ക്ക് കാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നത് തികച്ചും അടിസ്ഥാനരഹിതമായ വാദമാണ്. മാത്രമല്ല, മുട്ടയിലടങ്ങിയിരിക്കുന്ന അവശ്യന്യൂട്രിയന്റുകള്‍ നമ്മുടെ കോശങ്ങളെ കേടുപാടുകളില്‍നിന്നും വീക്കത്തില്‍നിന്നും സംരക്ഷിക്കുന്നുണ്ട്. കൂടാതെ, ഇത് സ്ത്രീകളില്‍ സ്തനാര്‍ബുദത്തിനുള്ള സാധ്യതയും കുറയക്കുന്നതായി പഠനങ്ങള്‍ പറയുന്നു.
ചൂടത്ത് മുട്ട കഴിക്കാമോ?
ചൂട് സമയങ്ങളിൽ മുട്ട കഴിക്കുന്നതിൽ പ്രശ്നമില്ല എന്നാൽ പോലും സ്ഥിരമായി കഴിക്കുന്നത് ഒഴിവാക്കണം. ചൂട് സമയങ്ങളിൽ രണ്ടു മുട്ടയിൽ കൂടുതൽ കഴിക്കുന്നത് വയറിൽ ചൂടുണ്ടാകുവാനും മറ്റു ആരോഗ്യ പ്രശ്നങ്ങളുണ്ടാകുവാനും കാരണമാകുന്നു