സാധാരണയായി നിങ്ങൾ ഓഫീസിലോ റെസ്റ്റോറന്റിലോ ഇരിക്കുന്നതെങ്ങനെയെന്ന് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മളിൽ മിക്കവർക്കും ഒരു കാലിന് മുകളിൽ കാലുകയറ്റി ഇരിക്കുവാനാണ് കൂടുതൽ ഇഷ്ട്ടം.
നമ്മുടെ ചുറ്റുമുള്ള ആളുകളെ നിരീക്ഷിക്കുകയാണെങ്കിൽ, അവരിൽ മിക്ക ആളുകളും ഇതേ രീതിയിൽ തന്നെയാകും പിന്തുടരുന്നത്.. ഇത് നമ്മളിൽ പലരുടെയും ഒരുതരം ശീലമായിത്തീർന്നിരിക്കുകയാണ്, ഇത് നമ്മുടെ ഉപബോധമനസ്സിൽ പോലും ഒരു സ്വഭാവമായി മാറിക്കഴിഞ്ഞു .അതുകൊണ്ട് അത് സ്വാഭാവികവുമായി നമ്മളെ പിന്തുടരും.
ഇരിക്കുന്നത് ശരിക്കും ദോഷമാണോ?
കാലിന്മേൽ കാലുകയറ്റി ഇരിക്കുന്നത് അപകടകരമായ അവസ്ഥയിലേയ്ക്ക് നയിക്കുമെന്നല്ല. എന്നാൽ ഇത് നമ്മുടെ രക്തസമ്മർദ്ദം കൂട്ടുകയും , കാൽമുട്ടിന്റെ പ്രശ്‌നങ്ങൾക്കും തരിപ്പിനും കാരണമാകുകയും ചെയ്യുന്നതായി ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. . ഗർഭിണികളായ സ്ത്രീകൾ ഇത്തരത്തിൽ ഇരിക്കുന്നത് പ്രസവവുമായി ചില ആരോഗ്യ പ്രശനകൾ ഉണ്ടാകാം . കാലിന്മേൽ കാലുകയറ്റി ഇരിക്കുന്ന രീതിയുമായി ബന്ധപ്പെട്ട നിരവധി ധാരണകളും മിഥ്യധാരണകളും നമ്മുക്ക് ഇടയിൽ ഉണ്ട്.
ഉയർന്ന രക്തസമ്മർദ്ദം
ജേണൽ ഓഫ് ക്ലിനിക്കൽ നഴ്സിംഗ്, ജേണൽ ഓഫ് ഹൈപ്പർടെൻഷൻ എന്നിവയിൽ പ്രസിദ്ധീകരിച്ച രണ്ട് പഠനങ്ങൾ പ്രകാരം നമ്മൾ കാലിന്മേൽ കാലുകയറ്റി ഇരിക്കുന്നത് ശരീരത്തിലെ രക്തസമ്മർദ്ദത്തിൽ നേരിയ വർദ്ധനവിന് കാരണമാകുമെന്ന് ചൂണ്ടികാണിക്കുന്നു .
ആദ്യ ജേണലിൽ പറയുന്നത് പ്രകാരം , പഠനത്തിൽ പങ്കെടുത്തവർ അവരുടെ മുട്ടിന് മുകളിലായി കാലുകയറ്റി വച്ചപ്പോളാണ് രക്ത സമ്മർദ്ദം ഉയർന്നതായി കണ്ടെത്തിയത്. എന്നാൽ കണങ്കാലുകൾക്ക് മുകളിൽ കാലുകയറ്റി വച്ചപ്പോൾ രക്ത സമ്മർദ്ദത്തിന് ഒരു വ്യതിയാനവും കണ്ടെത്തുവാനായില്ല. ഈ പഠനങ്ങളിൽ നമ്മൾ പ്രധാനമായി ശ്രദ്ധിക്കേണ്ടത് രക്തസമ്മർദ്ദത്തിലെ വർദ്ധനവ് താൽക്കാലികം മാത്രമാണെന്നുള്ളതാണ്.
വെരിക്കോസ് വെയ്ൻ
എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ മൂലമോ , പരിക്ക് മൂലമോ , സന്ധിവാതം കൊണ്ടോ കാൽമുട്ടിന് വേദന ഉണ്ടാകാം. എന്നാൽ കാലിന്മേൽ കാലുകയറ്റി ഇരിക്കുന്നത് കൊണ്ട് ജോയിന്റ് അല്ലെങ്കിൽ കാൽമുട്ടുകൾക്ക് പ്രശ്‌നമുണ്ടാകുന്നത് അപൂർവ സന്ദർഭങ്ങളിൽ മാത്രമാണ്. മാത്രമല്ല, കാൽമുട്ട് സംബന്ധിച്ച് ആരോഗ്യ പ്രശ്‌നമുള്ള ആളുകളാണെങ്കിൽ കുറച്ച് നേരം ഒരേ രീതിയിൽ ഇരിക്കുകയാണെകിൽ വേദന കൂടുതൽ വഷളാകും .
ശരിയായ രീതിയിൽ ഇരിക്കാനും നടക്കാനും ശ്രമിക്കുക കാരണം പിന്നീടുള്ള ആരോഗ്യപരമായ സങ്കീർണതകൾ ഒഴിവാക്കുന്നതിനും ഇത് സഹായിക്കും . കഴിവതും കാലിന്മേൽ കാലുകയറ്റി ഇരിക്കുന്ന പ്രവണത ഒഴുവാക്കുവാൻ ശ്രമിക്കുക . തുടക്കത്തിൽ ഈ ശീലം ഉപേക്ഷിക്കുന്നത് ബുദ്ധിമുട്ടായിരിക്കും, എങ്കിലും നല്ലൊരു ആരോഗ്യമുള്ള ജീവിതത്തിനായി വീണ്ടും ശ്രമിച്ചു കൊണ്ടിരിക്കുക.