വേനല്‍ ചൂടില്‍ ർക്കും താങ്ങാൻ കഴിയുന്നതല്ല. പുറത്തിറങ്ങാൻ സാധിക്കില്ല. ഈ കൊടും ചൂടിൽ നിരവധി അസുഖങ്ങൾ വരുവാൻ സാധ്യതയുണ്ട്. ഏതൊക്കെയാണെന്ന് നോക്കാം
നിര്‍ജലീകരണം
വേനല്‍ക്കാലത്ത് ശരീരത്തില്‍നിന്ന് വിയര്‍പ്പായും മൂത്രമായും അമിതമായ അളവില്‍ ജലാംശം നഷ്ടപ്പെടും. നിര്‍ജലീകരണം മരണത്തിനുവരെ കാരണമാകും. നഷ്ടപ്പെടുന്ന അളവിനനുസരിച്ച് വെള്ളം ശരീരത്തിന് തിരികെ ലഭിക്കണം. എ.സി മുറിയിലിരിക്കുന്നവര്‍വരെ ചെറിയ അളവില്‍ വെള്ളം കുടിക്കണം.
കണ്‍കുരു, ചെങ്കണ്ണ്
തണുത്ത വെള്ളം ഉപയോഗിച്ച് കണ്ണ് കഴുകുന്നതും കൂളിങ് ഗ്ളാസ് ഉപയോഗിക്കുന്നതും നല്ലത്. കമ്പ്യൂട്ടര്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരില്‍ രോഗസാധ്യത കൂടുതലാണ്.
മൂത്രാശയ രോഗങ്ങള്‍
ജലാംശം നഷ്ടപ്പെടുന്നതിനനുസരിച്ച് വെള്ളം കുടിക്കാതിരിക്കുന്നതാണ് മൂത്രാശയ രോഗങ്ങള്‍ക്ക് കാരണമാകുന്നത്. മൂത്ര തടസ്സവും മൂത്രത്തില്‍ കല്ല്, പഴുപ്പ് തുടങ്ങിയ രോഗങ്ങള്‍ക്കും സാധ്യതയുണ്ട്. ആവശ്യത്തിന് വെള്ളം കുടിക്കുന്നതിനൊപ്പം വ്യക്തിശുചിത്വത്തിലും ശ്രദ്ധിക്കണം.
ചിക്കന്‍പോക്സ്
വേനല്‍ക്കാലത്ത് ചിക്കന്‍പോക്സിനുള്ള സാധ്യത കൂടുതല്‍. വാരിസെല്ല സോസ്റ്റര്‍ വൈറസുകളാണ് രോഗം പരത്തുന്നത്. പനി, തലവേദന, പേശിവേദനയെതുടര്‍ന്ന് ശരീരത്തില്‍ കുമിളകള്‍ പൊങ്ങും.
ശരീരം തണുപ്പിക്കാനുള്ള മാര്‍ഗങ്ങള്‍കൂടി സ്വീകരിക്കണം. രണ്ടുനേരം കുളിക്കുക, ധാരാളം വെള്ളം കുടിക്കുക, പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക എന്നിവ രോഗം വരാതിരിക്കാന്‍ സഹായകമാകും.
മഞ്ഞപ്പിത്തം, വയറിളക്കം
വേനല്‍ക്കാലത്തെ ദാഹവും ക്ഷീണവും തീര്‍ക്കാന്‍ ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നത് മഞ്ഞപ്പിത്തത്തിനും വയറിളക്കത്തിനും കാരണമാകും. കഴിവതും തിളപ്പിച്ചാറ്റിയ വെള്ളംതന്നെ കുടിക്കാന്‍ ശ്രമിക്കണം.
ത്വക്ക് രോഗങ്ങള്‍
പൊടിയും വിയര്‍പ്പുമാണ് ത്വക്ക് രോഗങ്ങള്‍ക്ക് കാരണം . ചൂടുകുരു, ചൊറിച്ചില്‍, കരപ്പന്‍, ഫംഗസ് ബാധ, ചൊറി, ചിരങ്ങ് തുടങ്ങിയവയാണ് സാധാരണ കണ്ടുവരുന്ന രോഗങ്ങള്‍. വിയര്‍പ്പുഗ്രന്ഥികളില്‍ പൊടി അടിഞ്ഞ് മൂടുന്നതാണ് പ്രധാന കാരണം.കടുത്ത തൊണ്ടവേദനക്കുള്ള സാധ്യതയുണ്ട്. കടുത്ത ജലദോഷവും മൂക്കടപ്പും ഉണ്ടാകാം. മാസ്ക് ധരിച്ചാല്‍ ഈ രോഗങ്ങളെ ഒരു പരിധി വരെ ഒഴിവാക്കാം.എണ്ണ, നെയ്യ്, ക്രീം എന്നിവ ഉപയോഗിക്കുന്നത് നന്ന്.
സൂര്യാതപം
കനത്ത ചൂടേല്‍ക്കുന്നതിന്‍െറ ഫലമായി തൊലിയില്‍ കുമിളകള്‍ പോലെ പൊങ്ങിവരുക, ചുവന്നുതുടുക്കുക, അസഹനീയമായ വേദന അനുഭവപ്പെടുക എന്നിവയാണ് സൂര്യാതപത്തിന്‍െറ ലക്ഷണങ്ങള്‍.
ശരീരം അമിതമായി വിയര്‍ത്ത് ജലാംശം നഷ്ടമായി ശരീരത്തിലെ ഉപ്പിന്‍െറ അളവ് കുറഞ്ഞാല്‍ ബോധക്കേട് സംഭവിക്കാം. ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിക്കുക, കുട ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സൂര്യാതപത്തില്‍നിന്ന് രക്ഷനേടാം.
കൂള്‍-സോഫ്റ്റ് ഡ്രിങ്ക്സ്
അന്തരീക്ഷത്തിലെ താപനില അനുസരിച്ചാണ് ശരീരത്തിന്‍െറ താപനില സ്വയം ക്രമീകരിക്കപ്പെടുന്നത്. തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തെ തണുപ്പിക്കില്ല. തണുപ്പിനെ പ്രതിരോധിക്കാന്‍ ശരീരം ചൂടാകുകയാണ് ചെയ്യുക. പകരം ചെറുചൂടുള്ള വെള്ളം കുടിക്കുമ്പോള്‍ ചൂടിനെ പ്രതിരോധിക്കാന്‍ ശരീരം തണുപ്പിലേക്ക് മാറും.
ചൂടുവെള്ളം ഉള്ളില്‍ ചെല്ലുമ്പോഴുണ്ടാകുന്ന വിയര്‍പ്പിനൊപ്പം ചെറിയ തണുപ്പ് അനുഭവപ്പെടാനുള്ള കാരണവും ഇതുതന്നെ. സോഫ്റ്റ് ഡ്രിങ്ക്സുകളില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയിട്ടുള്ളതിനാല്‍ ദാഹം വര്‍ധിക്കുകയല്ലാതെ കുറയുകയില്ല.
മദ്യപാനത്തത്തെുടര്‍ന്ന് മൂത്രം ധാരാളമായി പോകുന്നത് നിര്‍ജലീകരണത്തിന് കാരണമാകും. ചൂടുകാലത്ത് ബിയര്‍ നല്ലതാണെന്ന ചിന്തയും തെറ്റാണ്. മറ്റു മദ്യത്തേക്കാള്‍ അധികമാണ് ബിയര്‍ കഴിച്ചാലുള്ള നിര്‍ജലീകരണം.
വെള്ളം
ദിവസം എട്ട്-പത്ത് ഗ്ളാസ് വെള്ളമെങ്കിലും കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം ഉത്തമം. ചുക്ക്, കൊത്തമല്ലി, കൂവ എന്നിവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മൂത്രാശയ രോഗങ്ങള്‍ക്ക് പ്രതിവിധിയാണ്. പശുവിന്‍പാലും സംഭാരവും ശരീരത്തെ തണുപ്പിക്കും.
ഭക്ഷണം
വേനല്‍ക്കാലത്ത് വേഗത്തില്‍ ദഹിക്കുന്ന ഭക്ഷണം കഴിക്കണം. മധുരമുള്ളതും തണുത്തതും ദ്രവരൂപത്തിലുള്ളതുമായ ആഹാരമാണ് നല്ലത്. ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച ഭക്ഷണം ഒഴിവാക്കണം. ഉപ്പ്, പുളി, എരിവ് കുറക്കണം. ധാന്യങ്ങളില്‍ ചെന്നല്ലരി, നവരയരി, ഗോതമ്പ്, റാഗി എന്നിവയാകാം.
മൈദ, റവ എന്നിവ ഒഴിവാക്കണം. നീരുള്ള പച്ചക്കറികള്‍ ഭക്ഷണത്തിന്‍െറ ഭാഗമാക്കാം.
ഉരുളക്കിഴങ്ങ്, കപ്പ, പപ്പായ, വെളുത്തുള്ളി, കൂര്‍ക്ക എന്നിവ ഒഴിവാക്കാം. ചെറുപയര്‍, ഉഴുന്നുപരിപ്പ്, തുവരപ്പരിപ്പ് ഉപയോഗിക്കാം.
മുതിര, വന്‍പയര്‍, എള്ള് എന്നിവ ചൂടാണ്. മുയല്‍, കാട, താറാവ്, താറാവുമുട്ട, മീന്‍ എന്നിവ കഴിക്കാം. കോഴിയിറച്ചി, കോഴിമുട്ട, ബീഫ്, ഉണക്കമീന്‍ എന്നിവ ഇപ്പോള്‍ നല്ലതല്ല.
വസ്ത്രം
കടുത്ത നിറമുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക. ഇറുകിയ ജീന്‍സ്, പോളിസ്റ്റര്‍, നൈലോണ്‍, സില്‍ക് വസ്ത്രങ്ങള്‍ ഒഴിവാക്കണം. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.