ഭൂട്ടാൻ ലോകത്തിലെ എല്ലാവരും കാണാനും വരാനും ആഗ്രഹിക്കുന്ന ഒരു സ്ഥലം .എന്നാൽ അവിടെ ഏറ്റവും അപകടം പിടിച്ചൊരു വിമാനത്താവളം ഉണ്ട് അത് ഏതാണെന്ന് അറിയാമോ ..അത് എങ്ങനെ അപകടം നിറഞ്ഞതായി എന്നറിയണ്ടേ ..ഭൂട്ടാൻ എയർലൈൻസ് ആയ ടാഷി എയർ പ്രൈവറ്റ് ലിമിറ്റഡ് ബംഗളൂരുവിൽ നിന്ന് നേരിട്ട് വിമാനം ആരംഭിച്ചിട്ടുണ്ട്. ഭൂട്ടാനിലെ പാരോ വിമാനത്താവളത്തിലേക്ക് ആണ് ബംഗളൂരുവിൽ നിന്ന് നേരിട്ട് പറന്ന് ചെന്നിറങ്ങാൻ കഴിയുക.
ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളമായാണ് ഭൂട്ടാനിലെ ഈ പാരോ രാജ്യാന്തര വിമാനത്താവളം അറിയപ്പെടുന്നത് . പാരോ നഗരത്തിൽ നിന്ന് ആറു കിലോമീറ്റർ ദൂരെ പാരോ ചു എന്ന നദിയുടെ തീരത്താണ് ഈ വിമാനത്താവളം. ഉയരമുള്ള കുന്നുകളാൽ ചുറ്റപ്പെട്ട ഈ വിമാനത്താവളത്തിലേക്കു വിമാനം ഇറക്കാൻ പ്രത്യേകം വൈദഗ്ധ്യം നേടിയിട്ടുള്ള പൈലറ്റുമാർക്കേ സാധിക്കുകയുള്ളൂ. സമുദ്ര നിരപ്പിൽ നിന്ന് 7332 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ ചുറ്റുമുള്ള പർവ്വതങ്ങൾക്ക് 18,000 അടി ഉയരമാണ് ഇതാണ് പാരോ ഇത്രയും അപകടം പിടിച്ചത് എന്ന പറയാൻ ഉള്ള പ്രധാന കാരണം 3,900 അടിയുള്ള റൺവേയാണ് ഇവിടെ ഉള്ളത്. നിലവിൽ ലോകത്തിൽ 24 പൈലറ്റുമാർക്കു മാത്രമേ പാരോ വിമാനത്താവളത്തിലേക്കു വിമാനം പറത്താൻ അനുമതിയുള്ളൂ. അപകടസാധ്യത കൂടുതലായതിനാൽ അത്രയും ശ്രദ്ധിച്ചു വേണം ഇവിടേക്കു വിമാനം പറത്തിയിറക്കാൻ. പർവതങ്ങൾക്കിടയിലുള്ള ഒരു ഒരു താഴ് വരയിലേക്ക് വേണം ഓടിച്ചിറങ്ങാൻ .അതിന് പ്രത്യേക കഴിവ് വേണം . പർവ്വത ശിഖരങ്ങൾക്കു മുകളിലൂടെ കൃത്യമായ ആസൂത്രണത്തോടെ പറക്കുകയും പ്രവചനാതീതമായ കാറ്റിനെ നേരിടാൻ തയ്യാറായിരിക്കുകയും വേണം. വളരെ കൃത്യതയോടെ വേണം ഇവിടേക്ക് ലാൻഡിങ് നടത്താൻ. ഇൻസ്ട്രുമെന്റ് ലാൻഡിങ് സംവിധാനങ്ങളുടെ അഭാവം ലാൻഡിങ് കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കുന്നു. ഈ സാഹചര്യത്തിലാണ് ഭൂട്ടാനിലെ സിവിൽ ഏവിയേഷൻ അതോറിറ്റി പാരോ എയർപോർട്ടിൽ ഇറങ്ങാനുള്ള അനുമതി ചുരുക്കം ചില വിദഗ്ധരായ പൈലറ്റുമാർക്കു നൽകിയിരിക്കുന്നത്.
ലോകമെമ്പാടും നിന്നുള്ള ഈ 24 പൈലറ്റുമാർ കഠിനമായ പരിശീലനത്തിന് വിധേയരായതിന് ശേഷമാണ് തിരഞ്ഞെടുക്കപ്പെട്ടത്.വിമാനത്താവളത്തിന്റെ സ്ഥാനവും റൺവേ സവിശേഷതകളും ഉയർത്തുന്ന സവിശേഷമായ വെല്ലുവിളികൾ നേരിടുന്നതിൽ ഇവർ വൈദഗ്ധ്യം പ്രകടിപ്പിച്ചിരിക്കണം. സുരക്ഷിതമായ ലാൻഡിങുകളും ടേക്ക് ഓഫുകളും ഉറപ്പാക്കുന്നതിന് ആവശ്യമായ വൈദഗ്ധ്യം പൈലറ്റുമാർക്കുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള സിമുലേറ്റഡ് ഫ്ലൈറ്റുകൾ, സാങ്കേതിക കാര്യങ്ങൾ, ഒന്നിലധികം മൂല്യനിർണയങ്ങൾ എന്നിവ ഈ പൈലറ്റുമാരുടെ പരിശീലനത്തിൽ ഉൾപ്പെടുന്നു. പാരോയിലേക്കു പറന്നിറങ്ങുന്ന പൈലറ്റ് ആകാൻ അർപ്പണബോധത്തിന് ഒപ്പം പ്രതിബദ്ധതയും ആവശ്യമാണ്.
വ്യോമയാന മികവിന്റെ ഒരു പ്രതീകം കൂടിയാണ് പാരോ വിമാനത്താളം. എങ്കിലും, വിനോദസഞ്ചാരവും പരിസ്ഥിതി സംരക്ഷണവും സന്തുലിതമായി തുടരേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞവരാണ് ഭൂട്ടാൻ സർക്കാരും വ്യോമയാന അധികാരികളും. അതുകൊണ്ടു തന്നെ പാരോ താഴ്വരയിലെ അതിലോലമായ ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാതിരിക്കാൻ കൃത്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇക്കാരണത്താൽ തന്നെ പാരോയിലേക്കും തിരിച്ചുമുള്ള വിമാനങ്ങളുടെ എണ്ണം നിയന്ത്രിച്ചിട്ടുണ്ട്.