വെള്ളം അടിച്ച് കുഴഞ്ഞു മറിഞ്ഞു വരുമ്പോൾ നിങ്ങളെ പോലീസ് പിടിച്ചെന്ന് ഓർക്കുക എന്നാൽ ടെസ്റ്റ് ചെയ്യുമ്പോൾ പറയുവാണ് നിങ്ങൾ വെള്ളം അടിച്ചിട്ടില്ല വെള്ളം അടിച്ചത് പോലെ തോന്നിയതാണ് .ഒരു അസുഖം കാരണം ആണ് ഇങ്ങനെ തോന്നിയത് എന്ന് പറഞ്ഞാലോ ..നിങ്ങളും ഞെട്ടും കേട്ട ഞങ്ങളും ഞെട്ടും അല്ലെ …എന്നാ അങ്ങനെ ഒരു സംഭവം ഉണ്ടായി ..പക്ഷെ ഇതിൽ ആള് വെള്ളം അടിച്ചിരുന്നില്ല കേട്ടോ ..മദ്യപിച്ച് വാഹനമോടിച്ചു എന്നായിരുന്നു കേസ് .എന്നാൽ അയാൾ അറിഞ്ഞു കൊണ്ടല്ല വെള്ളം അടിച്ചത് എന്ന് പറഞ്ഞ് കോടതി അയാളെ വെറുതെ വിട്ടു,നാലപ്തുകാരനായ ബെൽജിയം പൗരനാണ് കോടതിയിൽ നിന്ന് ആ ‘ഭാഗ്യ’മുണ്ടായത്. ഇയാൾക്ക് ഓട്ടോ ബ്രൂവറി സിൻഡ്രോം അഥവാ എബിഎസ് എന്ന രോഗമുള്ളത് സ്ഥിരീകരിക്കാനായതോടെയായിരുന്നു കോടതിയുടെ ഇടപെടൽ. .
ഓട്ടോ ബ്രൂവറി സിൻഡ്രോം അഥവാ എബിഎസ് എന്ന രോഗമുള്ളത് സ്ഥിരീകരിക്കാനായതോടെയായിരുന്നു കോടതിയുടെ ഇടപെടൽ.
ലോകത്താകെ 20 പേർക്ക് മാത്രമുള്ള അത്യപൂർവ രോഗമാണ് ഓട്ടോ-ബ്രൂവറി സിൻഡ്രോം. ശരീരത്തിലുള്ള കാർബോഹൈഡ്രേറ്റ്സ് പുളിക്കുകയും തുടർന്ന് എഥനോളിന്റെ അളവ് വർധിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന അവസ്ഥയാണിത്. ഗട്ട് ഫെർമെന്റേഷൻ എന്നും ഇതിന് പേരുണ്ട്. ശരീരത്തിൽ എഥനോളിന്റെ അളവ് ഉയരുമ്പോൾ സ്വാഭാവികമായും മദ്യപരുടെ ശരീരാവസ്ഥയായിരിക്കും ഈ രോഗമുള്ളവരിലും കാണപ്പെടുക. 1952ൽ ജപ്പാനിലാണ് എബിഎസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. 1990ലാണ് രോഗത്തിന് പേര് നിർണയിക്കുന്നതും.
വയറ്റിലുള്ള കാർബോഹൈഡ്രൈറ്റിനെ ആൽക്കഹോൾ ആക്കാൻ കഴിവുള്ള ഒരു തരം ഫംഗസിന്റെ വളർച്ചയാണ് എബിഎസിലേക്ക് നയിക്കുന്നത്. ദഹനസംബന്ധമായ മറ്റ് അസുഖങ്ങളും ശരീരത്തിലെ സൂഷ്മജീവികളുടെ അളവിലുള്ള ഏറ്റക്കുറച്ചിലുകളുമെല്ലാം ഈ രോഗത്തിന് കാരണമായേക്കാം. പ്രമേഹം, ക്രോൺസ് ഡിസീസ് എന്നിവയും ഈ രോഗാവസ്ഥയ്ക്ക് കാരണമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.എബിഎസ് എന്ന രോഗാവസ്ഥയെ അംഗീകരിക്കാൻ ഇന്നും പലരും തയ്യാറായിട്ടില്ലെങ്കിലും ഈ രോഗത്തിന് നിലവിൽ ചികിത്സ ലഭ്യമാണ്. ഭക്ഷണം ക്രമീകരിക്കുകയാണ് ഇതിൽ പ്രധാനപ്പെട്ടത്. കാർബോഹൈഡ്രേറ്റ്സും പ്രോസസ് ചെയ്ത ഭക്ഷണ പദാർഥങ്ങളും ഈ രോഗം സ്ഥിരീകരിച്ചവർ ഒഴിവാക്കണം. പഞ്ചസാര ഒഴിവാക്കുന്നതും ഏറെ ഗുണം ചെയ്യും. രോഗലക്ഷണങ്ങൾ ഒഴിവായാൽ പതിയെ കാർബോഹൈഡ്രേറ്റും പഞ്ചസാരയും ഡയറ്റിൽ ഉൾപ്പെടുത്താം.
അമിതവണ്ണം, പ്രമേഹം, sibo എന്നിവയുള്ളവരിൽ പ്രായഭേദമന്യേ എബിഎസ് കണ്ടെത്തിയിട്ടുണ്ടെന്നാണ് എബിസി10 ന്യൂസിലെ ആരോഗ്യവിദഗ്ധ പായൽ കോഹ്ലി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇതൊന്നുമില്ലാത്തവരിലും ഈ രോഗാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് അവർ പറയുന്നു. തലവേദന, ഛർദി, ശ്രദ്ധക്കുറവ്, ഓർക്കുറവ് എന്നിവയൊക്കെയാണ് എബിഎസ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.