നമ്മുടെ മുറ്റത്തും പറമ്പിലുമായി നിരവധി ഔഷധ സസ്യങ്ങളുണ്ട്. എന്നാൽ പലതിന്റെയും ഗുണങ്ങൾ നമുക്കറിയില്ല. വലിയ രോഗങ്ങളെ വരെ മാറ്റുവാൻ കെൽപ്പുള്ളവയാണ് ചുറ്റുമുള്ള ചെടികൾ; അതിലൊന്നാണ് നാരായണ പച്ച അഥവാ മുയൽ ചെവിയൻ
ഇതിന്റെ ഇലകള്‍ക്ക് മുയലിന്റെ ചെവിയോട് സാമ്യമുള്ളതിനാലാണ് ഈ സസ്യത്തിന് മുയല്ചെവി എന്ന പേരുവന്നത്.കൂടാതെ ഒറ്റചെവിയന്‍, എലിചെവിയന്‍, എഴുതാണിപ്പച്ച, തിരുദേവി, നാരായണപച്ച, ഒരിച്ചെവിയില എന്നിങ്ങനെ നിരവധി പേരുകളില്‍ ഇത് അറിയപ്പെടുന്നു. അസ്റ്റെസിയ കുടുംബത്തില്‍പ്പെട്ട ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം എമിലിയ സോണ്ചിഫോലിയ എന്നാണ്. തൊണ്ട സംബന്ധമായ എല്ലാ രോഗങ്ങള്‍ക്കും നല്ലതാണ് മുയല്ചെവി. നേത്രകുളിര്‍മയ്ക്കും, രക്താര്‍ശസ് കുറയ്ക്കുന്നതിനും വളരെ ഫലപ്രദമായ ഒരു മരുന്നാണിത്.
നേത്ര രോഗങ്ങള്‍, ടോണ്‍സിലൈറ്റിസ്, പനി തുടങ്ങിയ രോഗങ്ങള്‍ക്കുളള ഔഷധമാണിത്. കാലില്‍ മുള്ളു കൊണ്ടാല്‍ ഈ ചെടി സമൂലം വെള്ളം തൊടാതെ അരച്ച് വെച്ചു കെട്ടിയാല്‍ മുള്ള് താനെ ഇറങ്ങിവരും.
മുയല് ചെവിയന്‍, വെള്ളുള്ളി, ഉപ്പ് ഇവ സമം അരച്ചുപുരട്ടി കഴിക്കുകയും പുറമെ പുരട്ടുകയും ചെയ്താല്‍ ടോണ്‍സിലൈറ്റിസ് ഇല്ലാതാക്കാം. ശരീര വേദനയ്ക്കും, ചതവിനമെല്ലാം മുയല് ചെവിയന്‍ സമൂലം ഗുല്ഗുലു ചേര്‍ത്ത് അരച്ച് കുഴമ്പാക്കി തേക്കുന്നത് നല്ലതാണ്. മുയല് ചെവിയന്‍ എണ്ണ കാച്ചി തടവിയാല്‍ തൊണ്ടമുഴയ്ക്ക് ആശ്വാസം ലഭിക്കും.