എപ്പോഴും ഗ്യാസാണെന്നുള്ള പരാതി പലർക്കുമുണ്ട്. എന്നാൽ ഇത് രൂപപ്പെടുന്നത് കൃത്യമായ ബാലൻസ് മേൽ അല്ലാത്തത് കൊണ്ടാണ്. ആഹാരം കഴിക്കുമ്പോൾ സമീകൃതമായിരിക്കുവാൻ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. നമുക്ക് വേണ്ട അത്യാവശ്യ ഘടകങ്ങളിൽ ഒന്നാണ് ഫൈബർ
ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിര്‍ബന്ധമായി ഉള്‍പ്പെടുത്തേണ്ട ഒന്നാണ്. വയറിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിലും ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും ഇത്തരം ഭക്ഷണങ്ങള്‍ക്ക് വലിയ പങ്കുണ്ട്. മലബന്ധം തടയാനും ഇവ ഗുണം ചെയ്യും.
ഫൈബര്‍ ധാരാളമുള്ള ഭക്ഷണങ്ങള്‍ പൊതുവേ കലോറിയില്‍ കുറവാണ്.ഇവ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കൂടുന്നതിനെ തടയുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ സഹായിക്കും.ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് അറിയാം
ഫൈബറിന്റെ മികച്ച സ്രോതസായ ഓട്‌സ് കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒന്നാണ്. കൂടാതെ വിറ്റാമിനുകള്‍ ബി, ഇ, മഗ്‌നീഷ്യം പോലുള്ള ധാതുക്കളും ഇതില്‍ ധാരാളമായുണ്ട്.
ചണവിത്തിലും ഉയര്‍ന്ന അളവില്‍ ഫൈബറുണ്ട്. വയറിന്റെ ആരോഗ്യത്തിന് ഇവ ഗുണം ചെയ്യും. ബ്രോക്കോളിയും ഫൈബര്‍ അടങ്ങിയ മികച്ച ഭക്ഷണമാണ്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം സംരംക്ഷിക്കും. വിറ്റാമിന്‍ സി, കാത്സ്യം എന്നിവയില്‍ ഇതില്‍ ധാരാളമടങ്ങിയിട്ടുണ്ട്.
ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ബ്ലാക്‌ബെറി. ഒരു കപ്പ് ബ്ലാക്ക്ബെറിയില്‍ ഏകദേശം എട്ടു ഗ്രാം ഫൈബറാണ് അടങ്ങിയിട്ടുള്ളത്. ആപ്പിളിനേക്കാള്‍ ഇരട്ടിയോളം നാരുകള്‍ ഇതിലുണ്ട് ഫൈബര്‍ അടങ്ങിയ മറ്റൊരു ബെറിപ്പഴമാണ് റാസ്‌ബെറി. ഒരു കപ്പ് റാസ്‌ബെറിയുംഏകദേശം എട്ടു ഗ്രാം നാരുകള്‍ നല്‍കുന്നു. കൂടാതെ ഇതില്‍ ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളു ധാരാളമടങ്ങിയിട്ടുണ്ട്.
ഫൈബറും പ്രോട്ടീനും ഒരുപോലെ ലഭിക്കാന്‍ പയറാണ് കഴിക്കേണ്ടത്. ഒരു കപ്പ് വേവിച്ച പയറില്‍ ഏകദേശം 15 ഗ്രാം ഫൈബറാണ് അടങ്ങിയിട്ടുള്ളത്. ചിയവിത്തുകള്‍ കഴിക്കുന്നത് വളരെ ഗുണം ചെയ്യും. രണ്ട് ടേബിള്‍ സ്പൂണ്‍ ചിയ വിത്തുകളില്‍ 10 ഗ്രാം നാരുകളാണുള്ളത് . മലബന്ധ പ്രശ്‌നങ്ങള്‍, ദഹനപ്രശ്‌നങ്ങള്‍ എന്നിവ അകറ്റുന്നതിന് ഇത് സഹായിക്കും.