ശരീരത്തിന് വേണ്ട ഒരു പ്രധാന പോഷകമാണ് വിറ്റാമിന്‍ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ ഡിയാണ്. കുട്ടികളുടെ ആരോഗ്യത്തിനും ഏറെ ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ ഡി.
വിറ്റാമിൻ ഡി ഇല്ലെങ്കിൽ?
ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് വിറ്റാമിന്‍ ഡി. അതിനാല്‍ ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ രോഗ പ്രതിരോധശേഷി കുറയാന്‍ സാധ്യതയുണ്ട്. എല്ലുകളില്‍ വേദന, പേശികള്‍ക്ക് ബലക്ഷയം തുടങ്ങിയവയാണ് വിറ്റാമിന്‍ ഡി കുറവിന്റെ ലക്ഷണം.
വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ ഏതെല്ലാം?
- ഫാറ്റി ഫിഷാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ ഡിയുടെ ഉറവിടമാണ് സാൽമൺ പോലെയുള്ള ഫാറ്റി ഫിഷ്. അതിനാല്‍ ഇവ കഴിക്കുന്നത് വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.
- മുട്ടയുടെ മഞ്ഞയില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും. അതിനാല്‍ ദിവസവും രാവിലെ ഒരു മുട്ട കഴിക്കുന്നത് നല്ലതാണ്.
- വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമാണ് ഓറഞ്ച് ജ്യൂസ്. അതിനാല്‍ ഓറഞ്ച് ജ്യൂസ് ദിവസവും കുടിക്കുന്നത് നല്ലതാണ്.
- വിറ്റാമിന്‍ ഡിയും മറ്റ് പോഷകങ്ങളും അടങ്ങിയതാണ് ബീഫ് ലിവര്‍.
- പാല്, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയ പാല് ഉല്പന്നങ്ങളില് നിന്നും ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും.
- ബദാം പാല്, സോയാ മില്‍ക്ക്, ഓട് മില്‍ക്ക് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തില്‍ വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.
- വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന ഭക്ഷണമാണ് കൂണ്. അതിനാല്‍ കൂണും മഞ്ഞുകാലത്ത് കഴിക്കാം.
- സൂര്യകാന്തി വിത്തുകളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഡിയുടെ മികച്ച് ഉറവിടമാണ് ഇവ.