ജീവിത ശൈലികൾ മൂലം നിരവധി രോഗങ്ങൾക്ക് അടിമകളാണ് ഇന്നത്തെ സമൂഹത്തിൽ പലരും. ആഹാരശീലം, വ്യായാമമില്ലായ്മ, ഉറക്കകുറവ് എന്നിവയാണ് ഇവയുടെ അടിസ്ഥാനപരമായ കാരണം. ഏറെ പകുതിയിൽ പേർക്കും ഉള്ളൊരു രോഗമാണ് കൊളസ്‌ട്രോൾ.
കൊളസ്ട്രോൾ കൂടുന്നത് എന്തുകൊണ്ട്?
മനുഷ്യ ശരീരത്തിൽ കൊളസ്ട്രോൾ ഉയരുന്നത് പല ഘടകങ്ങളെ ആശ്രയിച്ചാണ്. ഉദാഹരണത്തിന്, നാം കഴിക്കുന്ന ഭക്ഷണം, പുകവലി, മദ്യപാനം തുടങ്ങിയ മോശം ശീലങ്ങൾ, വ്യായാമക്കുറവ്, അമിത ശരീരഭാരം, ഇവയെല്ലാം സിരകളിൽ ശരിയായ രക്തചംക്രമണം തടയുന്നതിലൂടെ ഹൃദയത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു
ലക്ഷണങ്ങൾ എന്തെല്ലാം?
കൈ കാലുകളിലെ വേദന
കൊളസ്ട്രോൾ ഉയരുമ്പോൾ ആളുകൾക്ക് കൈ കാലുകളിൽ വേദന അനുഭവപ്പെടാറുണ്ട്. കൈകാലുകളിലെ ഞരമ്പുകളിൽ രക്തചംക്രമണം ശരിയായി നടക്കാത്തതിനാലാണ് ഇത് സംഭവിക്കുന്നത്. രക്തധമനികളിൽ കൊളസ്ട്രോൾ കെട്ടി കിടക്കുന്നതാണ് ഇതിന് കാരണമാകുന്നത്. കൈകൾ ഉപയോഗിച്ച് എന്തെങ്കിലും ജോലി ചെയ്യുമ്പോൾ പെട്ടെന്ന് ഈ വേദന ഉണ്ടാകാറുണ്ട്. വിരലുകളിലും കാൽ വിലരുകളിലുമൊക്കെ ഇക്കിളി പോലെയും അനുഭവപ്പെടാറുണ്ട്.
കണ്ണുകളിലെ നിറ വ്യത്യാസം
ശരീരത്തിലെ കൊളസ്‌ട്രോൾ കൂടിയാലും ഇതു സംഭവിക്കും. അതായത് മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ചെറിയ കുമിളകൾ കണ്ണിന്റെ ഭാഗത്ത് കാണപ്പെടുന്നു. കൺപോളകളുടെ മുകൾ ഭാഗത്താണ് ഇത് പ്രധാനമായും കാണപ്പെടുന്നത്.
കൈപ്പത്തിയിൽ മഞ്ഞ നിറം
ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവരുടെ കൈപ്പത്തിയിൽ മഞ്ഞനിറം ഉണ്ടാവുമെന്ന് ഡോക്ടർ പറയുന്നു. ചിലപ്പോൾ ഇത് കണ്ണുകളിലും സംഭവിക്കുന്നു. മറ്റുള്ളവർക്ക് കാലിൽ സമാനമായ ലക്ഷണങ്ങളുണ്ട്. എന്നാൽ ഉയർന്ന കൊളസ്ട്രോൾ ഉള്ളവർക്ക് വിരൽത്തുമ്പിൽ മരവിപ്പ് അനുഭവപ്പെടില്ലെന്ന് ഡോക്ടർമാർ പറയുന്നു