ശരീരത്തിൽ പ്രോട്ടീൻ‍ കുറവാണെന്നു എങ്ങനയൊക്കെ തിരിച്ചറിയാം? ലക്ഷണങ്ങൾ എന്തെല്ലാം?

മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് പ്രധാനമാണ് പ്രോട്ടീൻ‍ (Proteins deficiency). പലപ്പോഴും ഭക്ഷണശീലത്തിലെ പാളിച്ചകള്‍ കൊണ്ട് ഒരു വ്യക്തിയ്ക്ക് ‌ദിവസവും ആവശ്യമായ പ്രോട്ടീൻ ലഭിക്കാറില്ല. ഇത് മസ്തിഷ്കം ഉള്‍പ്പടെയുള്ള ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കാം.

പ്രോട്ടീന്‍ ആവശ്യത്തിന് ഇല്ലാതെ വരുമ്പോള്‍ ശരീരം ചില സൂചനകള്‍(symptoms) കാണിക്കും. എന്നാല്‍ ഈ സൂചനകള്‍ പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകും. പ്രോട്ടീന്‍ ആവശ്യത്തിന് ശരീരത്തിലില്ലെങ്കില്‍ ശരീരം പല വിധ ലക്ഷണങ്ങൾ കാണിക്കും.

ലക്ഷണങ്ങൾ എന്തെല്ലാം?

  • പ്രോട്ടീന്റെ കുറവ് ആദ്യം പ്രകടമാകുന്നത് ചർമ്മത്തിലും മുടിയിലും നഖങ്ങളിലുമായിരിക്കും, ചർമ്മത്തിൽ ചുവപ്പ്, പൊട്ടുന്ന നഖങ്ങൾ, നേർത്ത മുടി, എന്നിവയെല്ലാം കാണിക്കാം. ഇവയെല്ലാം പ്രോട്ടീൻ കുറവിന്റെ ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു.
  • അസ്ഥികളുടെ ശക്തിയും സാന്ദ്രതയും നിലനിർത്താൻ പ്രോട്ടീൻ സഹായിക്കുന്നു. ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കാത്തത് എല്ലുകളെ ദുർബലപ്പെടുത്തുകയും ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
  • പ്രോട്ടീന്റെ കുറവ് പ്രതിരോധ സംവിധാനത്തെ ബാധിക്കുന്നു. രോഗപ്രതിരോധ ശേഷി ദുർബലമാകുന്നത് അണുബാധയെ ചെറുക്കാൻ ശരീരത്തെ പ്രവർത്തനരഹിതമാക്കിയേക്കാം.
  • പ്രോട്ടീൻ കുറയുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയും. ഇതാണ് മധുരമുള്ള ഭക്ഷണം കഴിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ മധുരം അടങ്ങിയ ഭക്ഷണം എത്ര കഴിച്ചാലും മതിയാവില്ല. മധുരം അധികം കഴിക്കുന്നത് കൂടുതൽ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
  • പ്രോട്ടീന്‍ കുറവ് രക്തത്തിലെ പഞ്ചസാര കുറയ്ക്കുമെന്ന് പറഞ്ഞല്ലോ. ഇത് മറ്റ് ചില പ്രത്യാഘാതങ്ങള്‍ കൂടി ശരീരത്തിലുണ്ടാക്കും, തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടും.