നൗഫല്‍ എടവനക്കാടിന്‍റെ പുതിയ ചിത്രത്തിലേക്ക് ബാലതാരങ്ങളെ തേടുന്നു: ചിത്രീകരണം ഓഗസ്റ്റില്‍ ആരംഭിക്കും

കൊച്ചി: നവാഗതനായ നൗഫല്‍ എടവനക്കാട് കഥയും, സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രത്തിലേക്ക് ബാലതാരങ്ങളെ ക്ഷണിക്കുന്നു. മാര്‍ക്ക് സെവന്‍ ഫിലിം അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഇസ്മയില്‍ മാഞ്ഞാലിയാണ്. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന സിനിമയില്‍ കുട്ടികളാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 5 വയസ്സ് മുതല്‍ 13 വയസ്സ് വരെയുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ചിത്രത്തിലേക്ക് തിരഞ്ഞെടുക്കുന്നുണ്ട്.

കുടുംബ പ്രശ്നങ്ങളും സാമൂഹ്യവിഷയങ്ങളും കുട്ടികളുടെ ജീവിതത്തെ ബാധിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയമെന്ന് സംവിധായകന്‍ നൗഫല്‍ എടവനക്കാട് പറഞ്ഞു. കുട്ടികളുടെ വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെങ്കിലും കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു സിനിമയായിരിക്കും ഇതെന്നും സംവിധായകന്‍ വ്യക്തമാക്കി. സിനിമയുടെ ചിത്രീകരണം ഓഗസ്റ്റില്‍ ആരംഭിക്കും. അങ്കമാലി കെ എസ് ആര്‍ ടി സി കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്ക് സെവന്‍സ് ഫിലിംസ് ഓഫീസിലാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുള്ള വേദി ഒരുക്കിയിട്ടുള്ളത്. ഈ മാസം 19നാണ് ഓഡിഷന്‍ നടക്കുന്നത്. വിവരങ്ങള്‍ക്ക് 9656425611, 9645486947 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.