ക്വാറിയിൽ തലയോട്ടി, കരയ്‌ക്കടുപ്പിച്ച് മീൻ പിടിക്കാനെത്തിയ കുട്ടികൾ, വിവരങ്ങൾ ഇങ്ങനെ

മുങ്ങൽ വിദഗ്ധ സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തും.

ക്വാറിയിൽ നിന്ന് തലയോട്ടി കണ്ടെത്തി. ക്വാറിയിൽ മീൻ പിടിക്കാനെത്തിയ കുട്ടികളാണ് തലയോട്ടി കണ്ടെത്തിയത്. പാലക്കാട് രാമശേരിയിൽ അന്ന് സംഭവം. നിരവധി പേർ കുളിക്കാനെത്തുന്ന സ്ഥലത്ത് നിന്നാണ് തലയോട്ടി കണ്ടെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.

ഇന്നലെ വൈകിട്ടോടെയാണ് വെള്ളത്തിൽ പൊങ്ങി കിടന്നിരുന്ന തലയോട്ടി, മീൻ പിടിക്കാനെത്തിയ കുട്ടികൾ കരയ്‌ക്കടുപ്പിച്ചത്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കസബ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

മുങ്ങൽ വിദഗ്ധ സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തും. കൂടുതൽ ശരീര ഭാഗങ്ങൾ പ്രദേശത്തുണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് പരിശോധന. കണ്ടെത്തിയ തലയോട്ടി ഫൊറൻസിക് വിദഗ്ധർക്ക് കൈമാറി പരിശോധനകൾ നടത്തുമെന്നും പൊലീസ് അറിയിച്ചു.