ജീവിത ശൈലി രോഗങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് കൊളസ്‌ട്രോൾ. വന്നു കഴിഞ്ഞാൽ കൊളസ്‌ട്രോൾ കുറയ്ക്കാൻ ബുദ്ധിമുട്ടാണ്. പലവിധ മാർഗ്ഗങ്ങൾ എടുത്തു കഴിഞ്ഞിട്ടും പ്രത്യകിച്ചു കുറവൊന്നുമില്ല എങ്കിൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കൃത്യമായ വ്യായാമ ശീലം, ഭക്ഷണ ശീലങ്ങൾ, ഉറക്കം എന്നിവയെല്ലാം നമ്മുടെ ആരോഗ്യത്തെ ബാധിക്കും. അനാരോഗ്യമായ ശീലങ്ങൾ ജീവിത ശൈലി രോഗങ്ങൾക്ക് ഒരു പരിധി വരെ വഴിയൊരുക്കുക.
കൊളസ്‌ട്രോൾ നിയന്ത്രണത്തിലാക്കുവാൻ പല തരത്തിലുള്ള വീട്ടു വൈദ്യങ്ങളും ഉപയോഗിക്കാവുന്നതാണ്. അവയിലൊന്നാണ് കിവി പഴം. ഇടയ്ക്കിടെ എണ്ണ പലഹാരങ്ങൾ കഴിക്കുന്നതിനു പകരം കിവി പഴം ശീലമാക്കിയാൽ ധരാളം ഗുണങ്ങൾ ലഭിക്കും
കിവി പഴത്തിന്റെ ഗുണങ്ങൾ എന്തെല്ലാം?
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള പഴമാണ് കിവി. ഫോളിക് ആസിഡ്, കാത്സ്യം, കോപ്പര്‍,അയണ്‍, സിങ്ക് എന്നിവയാലും സമ്പന്നമാണ്. സ്ട്രോക്ക്, കിഡ്നിസ്റ്റോണ്‍, എന്നിവയെ അകറ്റി നിര്‍ത്താന്‍ കിവി കഴിക്കുന്നതിലൂടെ സാധിക്കും.
ദഹനപ്രക്രിയയെ സഹായിക്കുന്നതിൽ പങ്കുവഹിക്കുന്ന എൻസൈമായ ആക്ടിനിഡിൻ കിവികളിൽ അടങ്ങിയിട്ടുണ്ട്. തൈര്, ചീസ്, മത്സ്യം എന്നിവയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ ഉൾപ്പെടെയുള്ള ചില പ്രോട്ടീനുകളുടെ ദഹനത്തിന് കിവി സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു.
എല്ലുകള്‍ക്കും പല്ലുകള്‍ക്ക് ബലം നല്‍കാന്‍ കിവി പഴത്തിന് സാധിക്കും. കിവിയില്‍ പൊട്ടാസ്യം ധാരളം അടങ്ങിയിട്ടുണ്ട്. ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. കിവിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റെുകള്‍ ഡി എന്‍ എ തകരാറുകളില്‍ നിന്ന് സംരക്ഷിക്കും.
കിവിപ്പഴത്തിൽ ആന്റിഓക്‌സിഡന്റുകളും സെറോടോണിനും അടങ്ങിയിട്ടുണ്ട്. ഇത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.കിവികൾ വിറ്റാമിൻ സിയുടെ മികച്ച ഉറവിടമായതിനാൽ പ്രതിരോധ ശേഷി കൂട്ടാനും സഹായിക്കുന്നു.
ചർമ്മത്തിൻ്റെ തിളക്കത്തിന് വേണ്ടി സൗന്ദര്യവർദ്ധകവസ്തുക്കളിൽ ഉപയോഗിക്കുന്ന ആൽഫ-ലിനോലെയിക് ആസിഡ് ഇതിൽ കൂടുതലായി അടങ്ങിയിരിക്കുന്നു. അതിനാൽ ചർമ്മം മിനുസമാർന്നതും ആരോഗ്യകരവുമാകുന്നു.
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ കിവി സഹായിക്കുന്നു, അതുവഴി ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ഇത് ദഹനം മെച്ചപ്പെടുത്താനും അതിനാൽ മലബന്ധം ഒഴിവാക്കാനും സഹായിക്കുന്നു.
തൊലിയിൽ കാര്യമുണ്ട്
ഒരു ആപ്പിള്‍ തൊലി കളയാതിരിക്കുന്നതാണ് നല്ലതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഒരു ആപ്പിളിന്റെ ചര്‍മ്മത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, ഒരു കിവി പഴം തൊലിയുരിക്കാതെ കഴിക്കുന്നതാണ് നല്ലതെന്ന് നിങ്ങള്‍ക്കറിയാമോ? ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ വിധത്തിലും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ആരോഗ്യാവസ്ഥകളെ ചെറുക്കാന്‍ നമ്മളെ സഹായിക്കുന്നുണ്ട്.