ചേട്ടന്റെ ഏറെ നാളായുള്ള ആഗ്രഹം. ആ ആഗ്രഹത്തെ ചേട്ടൻ മറന്നുവെങ്കിലും കുഞ്ഞനുജത്തി മറന്നില്ല. ഈ ചേട്ടനും അനിയത്തിയും ആരാണന്നല്ലേ? മലയാളികളുടെ പ്രിയപ്പെട്ട താരം മഞ്ജു വാര്യരും ചേട്ടൻ മധു വാര്യരും. തമിഴ് സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിട്ടു കാണുക എന്നുള്ളതായിരുന്നു മധു വാര്യരുടെ സ്വപനം. ആ സ്വപ്നമാണ് അനുജത്തി മഞ്ജു വാര്യർ സാക്ഷാത്കരിച്ചത്. രജനികാന്തിനെ കണ്ട സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ മധു വാര്യർ പങ്കുവെക്കാനും മറന്നില്ല. സ്വപ്നം യാഥാര്‍ഥ്യമാകുന്നു എന്നായിരുന്നു രജനിയെ കാണുന്ന വിഡിയോ പങ്കുവച്ച് മധു കുറിച്ചത്. ജീവിച്ചിരിക്കുന്ന പ്രതിഭയെ കാണാന്‍ പോകുന്നു എന്നെഴുതി കാണിച്ചുകൊണ്ടാണ് വിഡിയോ തുടങ്ങുന്നത്.
സഹോദരിയും നടിയുമായ മഞ്ജു വാരിയരാണ് ഈ സ്വപ്നസാഫല്യത്തിനുള്ള അവസരം മധുവിനായി ഒരുക്കിയത്. രജനി നായകനായെത്തുന്ന ‘വേട്ടയ്യൻ’ എന്ന സിനിമയില്‍ മഞ്ജു വാരിയരാണ് നായിക. ഇതേ സിനിമയുടെ ചെന്നൈയിലെ സെറ്റിൽ വച്ചാണ് മധു വാരിയർ തന്റെ ഇഷ്ടതാരത്തെ നേരിട്ടുകാണുകയും പരിചയപ്പെടുകയും ചെയ്തത്.
View this post on Instagram
രജനികാന്തിനെ നായകനാക്കി ടി.ജി. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘വേട്ടയ്യൻ’. രജനിക്കൊപ്പം അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി, മഞ്ജു വാരിയർ, കിഷോർ, റിതിക സിങ്, ദുഷാര വിജയൻ, ജി.എം. സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക്, രക്ഷൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
ജയ് ഭീം എന്ന ചിത്രത്തിനു േശഷം ഞ്ജാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. എസ്.ആർ. കതിര് ആണ് ഛായാഗ്രഹണം. സംഗീതം അനിരുദ്ധ്. ആക്ഷൻ അൻപറിവ്. എഡിറ്റിങ് ഫിലോമിൻ രാജ്.
ലൈക പ്രൊഡക്ഷന്‍സ് ആണ് നിർമാണം. ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷൻ. ചിത്രീകരണം ഇപ്പോഴും പുരോഗമിക്കുകയാണ്. ചിത്രം അടുത്ത വർഷം തിയറ്ററുകളിലെത്തും