രാവിലെയും, വൈകിട്ടുമോരോ ചായ കുടിക്കുന്നവരാണ് നമ്മൾ. എന്നാൽ നിത്യവും ഇങ്ങനെ പാൽ ചായ കുടിച്ചാൽ ഗുണത്തേക്കാളേറെ ദോഷമായിരിക്കും ഉണ്ടാവുക. ചായയൊന്നു മാറ്റി പിടിച്ചാലോ?
പേരക്ക ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല പേരക്കയെപ്പോലെ തന്നെ ഗുണംനിറഞ്ഞതാണ് പേരയുടെ ഇലയും. എന്നാൽ പേരയുടെ ഇലയുടെ ഗുണങ്ങളെപ്പറ്റി ആരും തന്നെ അത്ര ബോധവാന്മാരല്ല. ഒരിലയിൽ എന്തിരിക്കുന്നു എന്നാകും ഇപ്പോൾ ചിന്തിക്കുന്നത്. എന്നാൽ പേരയില നിസാരക്കാരനല്ല ആന്റിഓക്സിഡന്റുകളുടെ കലവറയാണ് പേരയില. തലമുടിക്കും ചർമത്തിൻെറ ആരോഗ്യത്തിനും ഏറെ ഉത്തമമാണിത്.
പേരയിലയിൽ അടങ്ങിയിരിക്കുന്ന ഒരു പ്രധാന ഘടകമാണ് വിറ്റാമിന് ബി. ഈ വിറ്റാമിന് ബി ആണ് തലമുടിയുടെ ആരോഗ്യത്തിന് ഏറ്റവും പ്രയോജനകരവും. പേരയിലയിട്ടു നന്നായി തിളപ്പിച്ച ശേഷം ആ വെള്ളം തണുപ്പിച്ച ശേഷം അതുപയോഗിച്ച് തല മസ്സാജ് ചെയ്യുകയും തല കഴുകുകുകയും ചെയ്യുക. മുടികൊഴിച്ചിൽ നിൽക്കാൻ ഉത്തമ മാർഗ്ഗമാണിത്. പേരയില അരച്ച് തലയിൽ പുരട്ടിയാൽ താരനകലും പേരയുടെ നീര് തലയിൽ പുരട്ടിയാൽ പേൻ ശല്യവും ഇല്ലാതാകും.
ദന്ത രോഗങ്ങൾ അകറ്റി ദന്തസംരക്ഷണം നൽകുന്നതിനും പേരയില ഉത്തമമാണ്. പല്ലുവേദന ,മോണപഴുപ്പ്,വായ്നാറ്റം എന്നിവയ്ക്ക് ഉത്തമ പരിഹാരമാണ് പേരയില. പേരയിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ അൽപ്പം ഉപ്പിട്ട് കവിൾക്കൊണ്ടാൽ പല്ലു വേദനയ്ക്കും മോണ പഴുപ്പിനും ശമനം കിട്ടും. പേരയുടെ തളിരിലകൾ വെറുതെ ചവച്ചാൽ വായ്നാറ്റം അകലും.
വേദന സംഹാരിയായും പേരയില ഉപയോഗിക്കാം. മുഖക്കുരുമൂലമുണ്ടാകുന്ന കറുത്ത പാടുകളകറ്റാൻ പേരയില സഹായിക്കുന്നു. പേരയിലയിലെ ആന്റിസെപ്റ്റിക് ഘടകം മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ തുരത്തും. അലർജി മൂലമുണ്ടാകുന്ന ചൊറിച്ചിലിൽ നിന്നും മുക്തി നേടാൻ പേരയില സഹായിക്കുന്നു. ചൊറിച്ചിലുള്ള ഭാഗത്ത് ഒരല്പം പേരയില അരച്ചിട്ടാൽ മതിയാകും.
ദഹനപ്രശ്‌നം പരിഹരിക്കാനും പേരയില സഹായിക്കുന്നു പേരയിലയുടെ നീരും ഒരു ആപ്പിളിന്റെ നീരും തുല്യ അളവിലെടുത്ത് വത്തക്ക നീരും തേനും ചേർത്ത് യോജിപ്പിക്കുക ഈ മിശ്രിതം ഫ്രിഡ്ജിൽ സൂക്ഷിക്കുക അര ടീസ്പൂൺ വീതം ദിനവും രാവിലെയും ഉച്ചകഴിഞ്ഞും ഭകഷണത്തിനു ശേഷം കഴിക്കുക ദഹന പ്രശനങ്ങൾ ഇല്ലാതാവുന്നതാണ്.
പേരയില ഒരു വേദന സംഹാരിയായും ഉപയോഗിക്കാവുന്നതാണ് ഒരൽപം പേരയില എടുത്തു വെള്ളത്തിലിട്ടു തിളപ്പിച്ച് ഇതു മൂന്നു നേരം കുടിച്ചാൽ വയറു വേദന പമ്പകടക്കും. പേരയിലയിലെ ആന്റി ബാക്റ്റീരിയൽ ഘടകങ്ങൾ വയറിലെ ബാക്ടീരിയകളെ തുരത്തി ദഹനത്തിന് സഹായിക്കുന്ന എൻസൈമുകളെ വർധിപ്പിക്കും. നമ്മുടെ ശരീരത്തിലെ സങ്കീർണ്ണമായ സ്റ്റാർച്ചുകളെ പഞ്ചസാരയായി മാറ്റുന്നത് തടയുന്നതു കൊണ്ട് പേരയില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് മൂലം ശരീരഭാരം കുറയ്ക്കുവാനും സാധിക്കുന്നു .
പേരയില ചായ
പേരയില ചായയോ അത്ഭുതം തോന്നേണ്ട കാര്യമില്ല. ചായ തിളപ്പിക്കുമ്പോൾ അതിലേക്കു രണ്ടോ മൂന്നോ പേരയുടെ തളിരിലകൂടി ചേർത്ത് തിളപ്പിക്കുക. ഇതു നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ പുറന്തള്ളാൻ സഹായിക്കുന്നു.ഇതു മൂന്നുമാസം ദിവസവും തുടർച്ചയായി ഉപയോഗിച്ചാൽ നമ്മുടെ കരൾ ശുദ്ധമാവും. ചായയിൽ തന്നെ വേണമെന്നില്ല തിളപ്പിച്ച വെള്ളത്തിൽ പേരയില ഇട്ടോ,പേരയില ഉണക്കിപ്പൊടിച്ചു വെള്ളത്തിൽ ചേർത്തോ കുടിച്ചാലും മേൽപറഞ്ഞ ഫലം ലഭിക്കും.