ജലദോഷം, തലനീരിറക്കം, പലതരം രോഗാണുബാധകൾ , തുടർച്ചയായി പൊടിപടലങ്ങളും തണുപ്പും മഞ്ഞും പുകയും തണുത്ത കാറ്റും ഏല്ക്കുന്നതുകൊണ്ടുള്ള അലർജി, ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച ആഹാരപാനീയങ്ങളുടെ നിരന്തരപയോഗം കൊണ്ടുണ്ടാകുന്ന തൊണ്ടയുടെയും ശ്വാസകോശങ്ങളിലെയും നീർക്കെട്ട്, അമിതമായ പുകവലി എന്നിങ്ങനെ ധാരാളം കാരണങ്ങൾ കൊണ്ടു തൊണ്ടവേദനയും ചുമയും ഉണ്ടാകാം.
ചിറ്റരത്ത ചതച്ചു വായിലിട്ട് ചവച്ചുനീരിറക്കുക. ചുമയുടെ തീവ്രത കുറയും. കണ്ണീവെറ്റിലനീരും പച്ചക്കർപ്പൂരവും ചെറുതേൻ ചേർത്തു യോജിപ്പിച്ച് അരസ്പൂൺ വീതം പലവട്ടം സേവിക്കുക. കൃഷ്ണതുളസിയില നീര് , ഇഞ്ചിനീര്, തേൻ ഇവ സമംചേർത്തു സേവിക്കുക. തുവസി സമൂലം കഴുകി ചതച്ചു കഷായം വച്ചു കുരുമുളകു പൊടിച്ചതു ചേർത്തു സേവിക്കുക. ആടലോടകത്തില അരിഞ്ഞ് ഉണക്കിപ്പൊടിച്ചു സമം മലർപ്പൊടിയും പഞ്ചസാരയും കൽക്കണ്ടം പൊടിച്ചതും കൂട്ടിക്കലർത്തി കഴിച്ചാൽ കഫത്തെ പുറത്തുകളഞ്ഞു ചുമ ഇല്ലാതാകും. തൊട്ടാവാടിയില പിഴിഞ്ഞനീര് കരിക്കിൻവെള്ളത്തിൽ കലർത്തി കഴിക്കുക.
ചുക്ക്, ജീരകം, പഞ്ചസാര ഇവ സമം ചേർത്തുപയോഗിച്ചാൽ ചുമ ശമിക്കും. ചുക്ക്, ശർക്കര, എള്ള് ഇവ യോജിപ്പിച്ചു കഴിക്കുക. വയമ്പു പൊടിച്ചു ചെറുതേനിൽ ചാലിച്ചോ ആടലോടകത്തിലനാരിൽ ജീരകവും തിപ്പലിയും പൊടിച്ചുചേർത്തു കൽക്കണ്ടം ചേർത്തോ കഴിക്കുക
ചുമ മാറ്റാം
ജിഞ്ചര്‍ ടീ
ഇത്തരം പ്രശ്‌നം വന്നാല്‍ പൂര്‍ണമായും വിശ്രമിയ്ക്കുകയെന്നതാണ് പ്രധാനം. അതായത് ജലദോഷവും തൊണ്ടയുടെ ഇന്‍ഫെ
ക്ഷനും തുടങ്ങുമ്പോഴേ റെസ്‌റ്റെടുക്കുക. ഇതിലൂടെ അടുത്ത സ്‌റ്റേജിലേയ്ക്കും ചുമയിലേയ്്ക്കും ഇതുപോകുന്നത് തടയാന്‍
സാധിയ്ക്കും. ജിഞ്ചര്‍ ടീ നല്ല പരിഹാരമാണ്. ഇതുപോലെ പനിക്കൂര്‍ക്കയില ചതച്ച് ചായയുണ്ടാക്കുമ്പോഴോ മറ്റോ കഴിയ്ക്കുന്നത്
നല്ലതാണ്. ഇതിന്റെ ചാറ് കുട്ടികള്‍ക്കും നല്‍കാം. തുടക്കത്തിലെങ്കില്‍ ഇത്തരം പ്രശ്‌നം കൂടുതല്‍ രൂക്ഷമാകാതെയിരിയ്ക്കാന്‍
സഹായിക്കും.
ചുമയ്‌ക്കൊപ്പം
ചുമയ്‌ക്കൊപ്പം ശ്വാസംമുട്ട്, നെഞ്ചിടിപ്പ് കൂടുന്നു, നെഞ്ചില്‍ ഭാരം, പനി പോലുളളയെങ്കില്‍ ഡോക്ടറെ കണ്ട് ആവശ്യത്തിനുള്ള
ചികിത്സയെടുക്കണം. വരണ്ട ചുമയാണ് പലപ്പോഴും കണ്ടുവരുന്നത്. ഇത്തരക്കാര്‍ രാത്രി 7ന് ശേഷം അധികം ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുക. ഇതില്‍ എണ്ണയും മസാലയുമെല്ലാം കുറയ്ക്കുക. കുട്ടികള്‍ക്ക് ബേക്കറിയും പായ്ക്കറ്റ് ഭക്ഷണവും ചോക്ലേറ്റുകളുമെല്ലാം നല്‍കാതിരിയ്ക്കാന്‍
ചൂടുവെള്ളം
കുഞ്ഞുങ്ങള്‍ക്ക് നല്ല വെളിച്ചെണ്ണ അല്‍പം ചൂടാക്കി ഇതില്‍ പച്ചക്കര്‍പ്പൂരം ചേര്‍ത്ത് അലിയിച്ച് ഇത് ചെറുചൂടോടെ കുട്ടികളുടെ
മൂക്കിന്റെ ഇരുവശത്തും പുരട്ടിക്കൊടുക്കുക. സൈനസ് ഭാഗത്തും പുരട്ടാം. ഇത് ഇത്തരം അസ്വസ്ഥതകളും മൂക്കടപ്പുമെല്ലാം
മാറാന്‍ നല്ലതാണ്. ഇത് മുതിര്‍ന്നവര്‍ക്കും ചെയ്യാവുന്നതാണ്. കഫം പുറത്തേയ്ക്ക് പോകാത്ത അവസ്ഥ പോലെ നമുക്ക് തോന്നാം.
ഇതിനു വേണ്ടി ശക്തിയായി ചുമച്ച് കഫം തുപ്പാന്‍ ശ്രമിയ്ക്കരുത്. ഇത് വേദനയുണ്ടാക്കും. ഇതിനായി ഇളം
ചൂടുവെള്ളം കുടിയ്ക്കാം.
ധാരാളം ഇളം ചൂടുവെള്ളം കുടിയ്ക്കുന്നത് കഫം പുറന്തളളാന്‍ സഹായിക്കും
മഞ്ഞള്‍പ്പൊടി
മഞ്ഞള്‍പ്പൊടിയും ചുക്കുപൊടിയും തേനില്‍ ചാലിച്ച് കഴിയ്ക്കുന്നതും നല്ലതാണ്. രണ്ടോ മൂന്നോ നുള്ള് മഞ്ഞള്‍പ്പൊടിയും ഒരു നുള്ള് ചുക്കുപൊടിയും ചേര്‍ത്താല്‍ മതിയാകും. ഇത് കുട്ടികള്‍ക്ക് നല്‍കാം. ഒരു വയസില്‍ താഴെയുളള കുട്ടികള്‍ക്ക് തേന്‍ നല്‍കരുത്.