ആമസോണിൽ ഗ്രേറ്റ് സമ്മർ സെയിൽ ആരംഭിച്ചിരിക്കുകയാണ്. ഗ്രേറ്റ് സമ്മർ സെയിൽ 2024ൽ ഇന്നവതരിപ്പിച്ചിരിക്കുന്ന(2-5-2024) ചില ഓഫറുകൾ പരിശോധിക്കാം. ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, വൺകാർഡ് കാർഡ് ഉടമകൾക്ക് 10 ശതമാനം അധിക തൽക്ഷണ കിഴിവ് ആമസോൺ വാഗ്ദാനം ചെയ്യുന്നു. ചില ഓഫറുകൾ പ്രൈം മെമ്പേഴ്സിനു മാത്രമായിരിക്കും എന്നതും വിൽപ്പന പുരോഗമിക്കുന്നതനുസരിച്ച് വ്യത്യാസങ്ങൾ വരാം എന്നതും ഓർമിക്കുക.
ആപ്പിൾ ഐഫോൺ 13 (48,499 രൂപ)
ആപ്പിൾ ഐഫോൺ 13 128 ജിബി നിലവിൽ പ്രൈം സേവിങ്സ് ഡിസ്കൗണ്ടുമായി 47,499 രൂപ വിലയിലും അല്ലാതെ 48,499 രൂപയ്ക്കും വാങ്ങാനാകും (എംആർപി 59,900 രൂപ) ആമസോൺ ഒരു നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും എക്സ്ചേഞ്ച് ഓഫറും വാഗ്ദാനം ചെയ്യുന്നു.
ആയിരം രൂപവരെ ബാങ്ക് ഓഫർ കിഴിവ് ഉൾപ്പെടുമ്പോൾ 23,998 രൂപ വിലയിൽ ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ 2024ൽ വൺ പ്ലസ് നോർഡ് സിഇ4 ലഭ്യമാകും. OnePlus Nord CE4 ക്വാൽകോമിന്റെ Snapdragon 7 Gen 3 SoC ആണ്, 8GB റാം പിന്തുണയ്‌ക്കുന്നു. 110W SuperVooc ഫാസ്റ്റ് ചാർജിങിനുള്ള പിന്തുണയുള്ള വലിയ 5,500എംഎഎച്ച് ബാറ്ററിയുമായാണ് വരുന്നത്.
റെഡ്മി 13 സി 5G (10,499 രൂപ)
Redmi 13C 5G ഏറ്റവും കുറഞ്ഞവിലയിൽ സ്വന്തമാക്കാം. റെഡ്മി 13 സി 5G മിഡിയടെക് ഡിമെൻസിറ്റി 6100+ ചിപ്‌സെറ്റാണ് നൽകുന്നത്, 4GB റാം പിന്തുണയ്ക്കുന്നു. ഒരു പഴയ സ്‌മാർട്ട്‌ഫോൺ എക്‌സ്‌ചേഞ്ച് ചെയ്‌ത് 9,900 വരെ കിഴിവും ലഭിക്കും.
റിയൽമി നാർസോ എൻ53
6,999 എന്ന കുറഞ്ഞ വിലയിൽ റിയൽമി നാർസോ എൻ 53 എന്ന ഫോൺ ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിൽ സ്വന്തമാക്കാനാകും. മാസം 339 രൂപ എന്ന കുറഞ്ഞ ഇഎംഐ ഓപ്ഷനും ഒരുക്കിയിട്ടുണ്ട്. 4ജി ഫോണാണ് ഇതെന്നത് ഓർമിക്കുക.
പോകോ എം6 പ്രോ 5ജി (9,999 രൂപ)
പതിനായിരം രൂപ വിലയിൽ താഴെയുള്ള സ്മാർട്ട്‌ഫോണിനായി തിരയുകയാണെങ്കിൽ. Poco M6 Pro 5G വളരെ മാന്യമായ ഒരു ഓപ്ഷനാണ്. 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും വലിയ 5,000mAh ബാറ്ററിയുമായി വരുന്നു. 6 ജിബി റാം പിന്തുണയ്‌ക്കുന്ന സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 SoC ആണ് കമ്പനി നൽകുന്നത്.