സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം. ജീവിതത്തിൽ ഒരിക്കലെങ്കിലും കടലിൻറ അഗാധമായ സൗന്ദര്യം ഒളിപ്പിച്ചിരിക്കുന്ന ആൻഡമാനിൽ പോകണമെന്ന് ആഗ്രഹിക്കാത്തവർ കാണില്ല. തെളിഞ്ഞ ആകാശവും നീലത്തിരമാലകളും സ്വർണ്ണ മണൽത്തരികളും അത്ഭുതപ്പെടുത്തുന്ന കാഴ്ചകളും ഒക്കെയുള്ള ഒരിടമാണ് ആൻഡമാനായി നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്. 572 ദ്വീപുകളിലായി നിറഞ്ഞു പരന്നു കിടക്കുന്ന ആന്‍ഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിൽ പക്ഷേ വെറും 32 ദ്വീപുകളിൽ മാത്രമേ ജനവാസമുള്ളൂ. എന്നാൽ ഈ 32 ദ്വീപുകളിലായി ഒരുക്കിയിരികകുന്ന അത്ഭുതങ്ങൾ ഏതൊരു സഞ്ചാരിയെയും അതിശയിപ്പിക്കുന്നതാണ്. അത്തരത്തിൽ ആൻഡമാനിൽ നിഗൂഡതകൾ മാത്രം ഒളിപ്പിച്ച് സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന ഒരിടമാണ് റോസ് ഐലൻഡ്.
റോസ് ദ്വീപ്
ഒരു ശ്മാശനഭൂമിന് സമാനമായ ഏകാന്തതയും നിഗൂഢതയും ചൂഴ്ന്നു നിൽക്കുന്ന ഇടമാണ് റോസ് ദ്വീപ്. പോർട് ബ്ലെയറിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം ഇപ്പോൾ മനുഷ്യൻറെ ആധിപത്യത്തിൽ നിന്നും മാറി പ്രകൃതി ഏറ്റെടുത്ത നിലയിലാണ്. ഒരു കാലത്ത് ബ്രിട്ടീഷ് ഭരണത്തിന്റെ കേന്ദ്രമായിരുന്നു ഇവിടം. അക്കാലത്ത് ലഭ്യമായ എല്ലാ വിധ സൗകര്യങ്ങളും ലഭിച്ചിരുന്ന ഇവിടം 1940 കളിൽ ഉണ്ടായ കനത്ത പ്രകൃതി ദുരന്തത്തിൽ പിന്നീട് ഒരിക്കലും തിരിച്ചു വരാനാവാത്ത വിധം നശിപ്പിക്കപ്പെടുകയായിരുന്നു. ഡാനിയേൽ റോസ് എന്ന് പേരുള്ള മറൈൻ സർവേയറുടെ പേരിൽ നിന്നാണ് ഈ ദ്വീപിന് റോസ് ദ്വീപ് എന്ന പേരുണ്ടായത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ സ്മരണകൾ ഇരമ്പുന്ന ഒരു സ്ഥലം കൂടിയാണ്
റോസ് ഐലൻഡ് എന്ന ദ്വീപ് ആൻഡമാനിൻറെ ചരിത്രത്തിൽ ഇടം നേടിയ സ്ഥലമാണ്. ഒരു കാലത്ത് ബ്രിട്ടീഷ് ഭരണത്തിന്റെ സിരാകേന്ദ്രമായിരുന്ന ഇവിടം ഇപ്പോള്‍ ഒരു പ്രേതഭൂമിയായാണ് സഞ്ചാരികൾ കണക്കാക്കുന്നത്. കഴിഞ്ഞ കാലത്തിന്റെ അവശിഷ്ടങ്ങളും പേറി നിൽക്കുന്ന ഇവിടെ ആൻഡമാനിന്റെ കാഴ്ചകളിൽ നിന്നും തികച്ചും വ്യത്യസ്തമായ കുറേ കാഴ്ചകളാണ് കാണുവാൻ സാധിക്കുക. തകർന്നു കിടക്കുന്ന ഭവനങ്ങളും കാടുകയറിയ കെട്ടിടങ്ങളും ഉപേക്ഷിക്കപ്പെട്ട സ്ഥലങ്ങളും ഒക്കെയാണ് ഇവിടെ ഇന്നു കാണുവാനുള്ളത്. 73 ഏക്കർ സ്ഥലത്തായാണ് ഇവിടം വ്യാപിച്ചു കിടക്കുന്നത്.
മറുകരയിൽ നിന്ന് അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാം, നാല് മണിക്കൂർ ജീപ്പ് യാത്ര, ആനക്കല്ല് ജംഗിൾ സഫാരി പാക്കേജ്മറുകരയിൽ നിന്ന് അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാം, നാല് മണിക്കൂർ ജീപ്പ് യാത്ര, ആനക്കല്ല് ജംഗിൾ സഫാരി പാക്കേജ്
ചരിത്രത്തിലേക്ക്
ആൻഡമാനിന്റെ ചരിത്രത്തോട് ചേർന്നു നിൽക്കുന്ന കഥ തന്നെയാണ് റോസ് ദ്വീപിനും പറയുവാനുള്ളത്. 1788 നുശേഷമാണ് ആൻഡമാനിലേക്ക് ഒരു സെറ്റിൽമെന്റ് എന്ന നിലയിൽ ആളുകളെ കൊണ്ടുവരുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കീഴിലായിരുന്നആൻഡമാനില്‍ 1789 നും 1792 നും ഇടയിലാണ് ഒരു ആശുപത്രിയും സാനിറ്റോറിയവും നിർമ്മിക്കുന്നത്.
ബ്രിട്ടീഷ് ഭരണത്തിന്റെ സിരാകേന്ദ്രം
1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ സമയ്തതാണ് ബ്രിട്ടീഷുകാർ പിന്നീട് ഇവിടേക്ക് തിരിച്ചെത്തുന്നത്. ആൻഡമാനിന്റെ ഭരണ സിരാകേന്ദ്രമായിരുന്ന ഇവിടെ ഒരു ജനതയ്ക്ക് ജീവിക്കുവാന്‍ വേണ്ട സൗകര്യങ്ങൾ എല്ലാം ഉണ്ടായിരുന്നു. മാർക്കറ്റ്, ബസാർ, ബേക്കറി, ദേവാലയങ്ങൾ, പള്ളി.
ടെന്നീസ് കോർട്ട്, പ്രിന്‍റിങ് പ്രസ്, സെക്രട്ടറിയേറ്റ്, ആശുപത്രി, സെമിത്തേരി, സ്വിമ്മിങ് പൂൾ തുടങ്ങിയവയെല്ലാം ഇവിടെ തടവുകാരെ കൊണ്ട് ഒരുക്കിയിരുന്നു. ഉയർന്ന റാങ്കിലുള്ള ബ്രിട്ടീഷ് ഉദ്യോഗസ്ഥരും മറ്റും ജിവിക്കുന്ന ഇടമായി ഇവിടം മാറി. ഇവിടുത്തെ അടുത്തുള്ള ദ്വീപുകൾ പലപ്പോളും കടലാക്രമണങ്ങൾക്കും മറ്റും വിധേയമാകുമ്പോൾ ഇവിടം എല്ലായ്പ്പോളും എല്ലാ തരത്തിലും സുരക്ഷിതമായിരുന്നു. അങ്ങനെയാണ് ഇവിടം ബ്രിട്ടീഷുകാർക്ക് പ്രിയപ്പെട്ട ഇടമായി മാറുന്നത്.
റോസ് ഐലൻഡ് പീനൽ കോളനി
സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടീഷുകാർക്കെതിരെ കൈകളുയർത്തിയവർക്കെല്ലാം ഒരു പാഠം എന്ന നിലയിൽ ബ്രിട്ടീഷുകാർ റോസ് ഐലൻഡിൽ ഒരു തടവു കോളനി തന്നെ തീർത്തു. സ്വാതന്ത്യ്ര സമരത്തിൽ ധീരൻമാരെ പങ്കെടുത്ത കഠിന കുറ്റവാളികളെന്നു മുദ്രകുത്തി ഇവിടെ എത്തിച്ചു തടവിലാക്കുകയായിരുന്നു അവർ ചെയ്തത്. മാത്രമല്ല, ദ്വീപിന്റെ വികസന പ്രവർത്തനങ്ങൾക്കായി അവരുടെ മാനുഷിക ശേഷി ഉപയോഗിക്കുകയും ചെയ്തു.
പിന്നീട് ഈ പീൻ കോളനി കാലാപാനി എന്ന പേരിൽ കുപ്രസിദ്ധ സ്ഥലമായി മാറി. ഇവിടുത്തെ കാട് വെട്ടി മറ്റി മനുഷ്യയോഗ്യമായ ഒരു കോളനി നിർമ്മിക്കുക എന്നതായിരുന്നു ഇവിടെ കൊണ്ടുവന്നിരുന്ന തടവുകാരുടെ ജോലി. അതിനിടയിൽ ബ്രിട്ടീഷുകാരുടെ ക്രൂര മർദ്ദനത്തിൽ കൊല്ലപ്പെട്ടവരും ഒരുപാടുണ്ട്. ഒട്ടേറെ കഥകളിലൂടെ കടന്നു പോയിട്ടുള്ള റോസ് ഐലൻഡിനെ ഇന്നു കാണുന്ന രീതിയിലേക്ക് മാറ്റിയത് 1941 ൽ ഇവിടെ നടന്ന ഭൂകമ്പമാണ്.
പിന്നീട് രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലത്ത് ഇവിടം 1942 ൽ ജാപ്പനീസ് സൈന്യം കീഴടക്കുകയും ബ്രിട്ടീഷുകാരെ ഒഴിപ്പിക്കുകയും ചെയ്തു. ഭരണ കേന്ദ്രങ്ങൾ ഉൾപ്പെടെ ഇടിച്ചു തകർത്ത ജാപ്പനീസ് ആർമി പീനൽ കോളനി മാത്രം ബാക്കി വെച്ചു. 1945 വരെ ഇവിടം ജപ്പാന്റെ കീഴിലായിരുന്നു. ദ്വീപിൻറെ ചരിത്രത്തിലെ മറ്റൊരു സുവർണ്ണ അധ്യായമാണ് 1943 ൽ സുബാഷ് ചന്ദ്ര ബോസ് ഇവിടെ ഭാരത്തിന്റെ പതാക ഉയർത്തിയത്.
ബ്രിട്ടീഷുകാർ രാജ്യം വിട്ടുപോയപ്പോൾ ആൻഡമാനും ഉപേക്ഷിച്ചാണ് അവർ മടങ്ങിയത്. പിന്നീട് ആൻഡമാനിറെ വളർച്ചയുടെ ദിവസങ്ങളായിരുന്നു. അതിനുശേഷമാണ് ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായി മാറിയത്.
1941 ലെ ഭൂകമ്പമാണ് റോസ് ഐലൻറിൻരെ രൂപം അപ്പാടെ മാറ്റിയത്. തകർന്നടിഞ്ഞു പോയ ഒരിടമായാണ് ഇതിപ്പോഴുള്ളത്. തകർന്നടിഞ്ഞു കിടക്കുന്ന ദേവാലയം, കാടുകയറിയ ആശുപത്രികൾ, ജാപ്പനീസ് ബങ്കറുകൾ, മറ്റു കെട്ടിടങ്ങൾ, ഒക്കെയും ഒരു മാറ്റവും ഇല്ലാതെ ഇവിടെ കാണാം.
എങ്ങനെ എത്താം?
ആൻഡമാനിലെ പോർട്ട് ബ്ലയറിലെ അബേർദീൻ ബോട്ട് ജെട്ടിയിൽ നിന്ന് 10 മിനുറ്റ് ബോട്ടിൽ യാത്ര ചെയ്യണം റോസ്സ് ഐലന്റിൽ എത്തിച്ചേരാൻ. അബേർദീൻ ജെട്ടിയിൽ നിന്ന് എട്ടര മുതൽ ഒൻപത് മണി വരേ ഈ ദ്വീപിലേക്ക് ബോട്ടുകൾ പുറപ്പെടുന്നുണ്ട്. ഉച്ച തിരിഞ്ഞ് രണ്ട് മണി വരെ ഇവിടെ ചിലവഴിക്കുവാൻ അനുമതിയുണ്ട്.