ചായ കുടിച്ചില്ലെങ്കിൽ അന്നത്തെ ദിവസം ഒരു ഉഷാറുണ്ടാകില്ല. എന്നാൽ ഇവ ദിവസവും കുടിയ്ക്കുന്നത് കൊളസ്ട്രോളും, ഷുഗറും കൂട്ടും. എന്നാൽ ദിവസത്തിൽ കുറഞ്ഞത് രണ്ടു വട്ടമെങ്കിലും ചായ കുടിച്ചില്ലെങ്കിൽ പലർക്കും മുഷിച്ചിലാണ്. അതിനൊരു പരിഹരമാണ് ചെമ്പരത്തി ചായ
ചെമ്പരത്തി ചേർത്ത ചായ ഏറ്റവും ഔഷധ പൂർണ്ണമായ ഒരു ഹെർബൽ ചായയാണ്. ചെമ്പരത്തി പൂക്കൾ ഉണക്കിയെടുത്തത് വെള്ളത്തിലിട്ട് തിളപ്പിച്ചെടുത്തുകൊണ്ടാണ് ഈ ഔഷധ ചായ തയ്യാറാക്കിയിരിക്കുന്നത്. ഇത് ഉപയോഗിച്ച് തയ്യാറാക്കുന്ന ചായ പതിവായി കുടിക്കുന്നതു വഴി ഒരാളുടെ രക്തസമ്മർദ്ദം കുറയ്ക്കുകയും ബാക്ടീരിയകളോട് പോരാടുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയുമൊക്കെ ചെയ്യുമെന്ന് കണ്ടെത്തിയിരിക്കുന്നു.
നമ്മുടെ നാട്ടിൽ ലോലോലിക്ക എന്ന് വിളിക്കുന്ന ക്രാൻബെറികളുടേതിന് സമാനമായ രീതിയിലുള്ള എരുവും പുളിയും കലർന്ന സ്വാദാണ് ഇതിനുള്ളത്. ചൂടോടെ തണുപ്പിച്ചുമൊക്കെ ഇത് നമുക്ക് ആസ്വദിക്കാനാവും. ഈ ലോകത്ത് നൂറുകണക്കിന് ഇനത്തിൽപ്പെട്ട ചെമ്പരത്തി ചെടികൾ ഉണ്ടെന്ന് കണക്കാക്കിയിരിക്കുന്നു. അവ വളരുന്ന സ്ഥലവും കാലാവസ്ഥയും അനുസരിച്ച് ഓരോന്നിനെയും രൂപത്തിൽ വ്യത്യാസമുണ്ടാകും. എന്നാൽ ചെമ്പരത്തി ചേർത്ത ചായ തയ്യാറാക്കാനായി സബ്ദാരിഫ എന്ന ഇനത്തിൽപ്പെട്ട ചെമ്പരത്തി ചെടിയിലെ പൂക്കളാണ് സാധാരണയായി ഉപയോഗിച്ചുവരുന്നത്.
ഗുണങ്ങൾ എന്തെല്ലാം
ആന്റി ഓക്‌സിഡന്റുകൾ
നിങ്ങളുടെ കോശങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്ന ഫ്രീ റാഡിക്കലുകൾക്ക് എതിരെ പോരാടാൻ ശേഷിയുള്ള തന്മാത്രകളാണ് ആന്റി ഓക്‌സിഡന്റുകൾ. ചെമ്പരത്തി ചായയിലെ സത്തകളിൽ അടങ്ങിയിരിക്കുന്ന ശക്തിയേറിയ ഇത്തരം ആന്റിഓക്‌സിഡൻ്റുകളെല്ലാം ശരീരത്തിലെ എൻസൈമുകളുടെ എണ്ണം വർദ്ധിപ്പിച്ചുകൊണ്ട് ഫ്രീ റാഡിക്കലുകളുടെ 92% വരെ കുറയ്ക്കുമെന്ന് പറയപ്പെടുന്നു. പ്രതിരോധശേഷി വർദ്ധിപ്പിച്ചുകൊണ്ട് രോഗസാധ്യതകളെ ഒരു പരിധിവരെ അകറ്റി നിർത്താൻ നിങ്ങളെയിത് സഹായിക്കും.
രക്തസമ്മർദ്ദം
ചെമ്പരത്തി ചായ രക്തസമ്മർദ്ദം കുറയ്ക്കുമെന്നതാണ് ഏറ്റവും ശ്രദ്ധേയമായ മറ്റൊരു ഗുണം. ശരീരത്തിലെ ഉയർന്ന രക്തസമ്മർദ്ദം ഹൃദയത്തിൽ അധിക സമ്മർദ്ദം ചെലുത്തുകയും കാലക്രമേണ അതിനെ ദുർബലമാക്കി മാറ്റാനും സാധ്യതയുണ്ട്. ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോഗത്തിനുള്ള പ്രധാന സാധ്യതയായി കണക്കാക്കിയിരിക്കുന്നു
ഇതുമായി ബന്ധപ്പെട്ട് നടന്ന ഒരു പഠനത്തിൽ ഉയർന്ന രക്തസമ്മർദ്ദമുള്ള 65 വ്യക്തികൾക്ക് ആറാഴ്ചകൾ തുടർച്ചയായി ചെമ്പരത്തി ചായ നൽകി. ഇത് കുടിച്ചവർക്ക് സിസ്റ്റോളിക് രക്തസമ്മർദ്ദത്തിൽ ഗണ്യമായ കുറവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നതിന് ചെമ്പരത്തി ചായ സുരക്ഷിതവും പ്രകൃതിദത്തമായ ഒരു മാർഗ്ഗമാണെങ്കിലും ഉയർന്ന രക്തസമ്മർദ്ദത്തെ ചികിത്സിക്കാനായി ഉപയോഗിക്കുന്ന ഡൈയൂററ്റിക് ഹൈഡ്രോക്ലോറോത്തിയാസൈഡ് എന്ന മരുന്നുകൾ കഴിക്കുന്നവർക്ക് ഇത് ശുപാർശ ചെയ്യുന്നില്ല. കാരണം ഇത് മരുന്നുമായി കൂടി ചേർന്ന് പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.
രക്തത്തിലെ കൊഴുപ്പിൻ്റെ അളവ് കുറയ്ക്കാൻ
ചില പഠനങ്ങൾ ശുപാർശ ചെയ്യുന്നത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിനൊപ്പം, രക്തത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും ചെമ്പരത്തി ചായ നല്ലതാണ് എന്നാണ്. ഹൃദ്രോഗമുണ്ടാകാനുള്ള മറ്റൊരു അപകട സാധ്യത തന്നെയാണ് ഇതും. ചെമ്പരത്തി ചായ ശീലമാക്കുന്നത് വഴി ശരീരത്തിലെ നല്ല കൊളസ്ട്രോളായ HDL വർദ്ധിക്കുകയും മോശം കൊളസ്ട്രോളായ LDL കുറയുകയും ചെയ്യുമെന്ന് പറയപ്പെടുന്നു.
കരൾ ആരോഗ്യം
പ്രോട്ടീനുകളെ ഉത്പാദിപ്പിക്കുന്നതു മുതൽ പിത്തരസം ഉണ്ടാകുന്നതുവരെ നിങ്ങളുടെ കരളിൻ്റ മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യാവശ്യമായ കാര്യങ്ങളാണ്. ഭാഗ്യമെന്ന് പറയട്ടെ, കരൾ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും അതിനെ കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒന്നാണ് ചെമ്പരത്തി ചായ. ഇതിലടങ്ങിയിരിക്കുന്ന സത്തകൾ ഉള്ളിലെത്തുന്നത് വഴി ലിവർ സ്റ്റീറ്റോസിസ് പോലുള്ള രോഗാവസ്ഥയെ പ്രതിരോധിക്കാൻ കഴിയും. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് വഴി ഉണ്ടാവുന്ന ഒരു അവസ്ഥയാണിത്.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
അമിതവണ്ണത്തിൽ നിന്നും രക്ഷ നേടാനായി ഏറ്റവും ഉത്തമമാണ് ചെമ്പരത്തി ചായ. 12 ആഴ്ചകൾകൾ ഇത് പതിവായി കഴിക്കുന്നത് വഴി ശരീരഭാരം, ശരീരത്തിലെ കൊഴുപ്പ്, ബോഡി മാസ് സൂചിക, അര ഭാഗത്തെ കൊഴുപ്പ് എന്നിവയെല്ലാം വളരെ എളുപ്പത്തിൽ കുറയ്ക്കാൻ സാധിക്കുന്നു.