ഓരോ ദിവസവും നിരവധി മാറ്റങ്ങളാണ് സാങ്കേതിക ലോകത്തു നടക്കുന്നത്. ഉപഭോക്താക്കൾക്ക് ഉതകുന്ന വിധം ഓരോ മാറ്റങ്ങൾ കമ്പനികൾ ദിനം പ്രതി കൊണ്ടു വരുന്നു.
ഇന്റലിടച്ച് ടെക്നോജിയും ട്രാൻസ്പെരെന്റ് ഡിസൈനുമായി ട്രാൻസ്പോഡ് ഇയർബഡ് അവതരിപ്പിച്ചു പ്രൊമേറ്റ്. 26 മണിക്കൂർ പ്ലേബാക് ടൈം, ബ്ലൂടൂത് കണക്ടിവിറ്റി തുടങ്ങിയവയോടുള്ള ഇയർബഡിന്റെ വില ആമസോണിൽ 1999 രൂപയാണ്(ഓഫറോടുകൂടി 1899 രൂപ).
ബ്ലൂടൂത്ത് v5.3 കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ ഇയർബഡുകൾ 10 മീറ്റർ വരെകണക്റ്റിവിറ്റി പ്രദാനം ചെയ്യുന്നു കൂടാതെ ഇമേഴ്സീവ് ഓഡിയോ അനുഭവം നൽകുന്നതിന് ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ (ANC) സാങ്കേതികവിദ്യയുമുണ്ട്.
ട്രാൻസ്പോഡിന്റെ 350എംഎഎച്ച് ചാർജിങ് കേസ് 50 മണിക്കൂർ സ്റ്റാൻഡ്ബൈ സമയവും 26 മണിക്കൂർ മൊത്തം പ്ലേ ടൈമും നൽകുന്നു. ഓരോ ഇയർബഡിലെയും ഇൻറലിടച്ച് കൺട്രോൾ, മൾട്ടി ഫംങ്ഷൻ ടച്ച് സെൻസറുകൾ എന്നിവയിലൂടെ ഓഡിയോ പ്ലേബാക്കും കോളുകളും അനായാസം നിയന്ത്രിക്കാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നു.
കറുപ്പ്, നീല, പിങ്ക്, വെള്ള തുടങ്ങിയ നിറങ്ങളിൽ 24 മാസത്തെ വാറന്റിയോടെയാണ് ട്രാൻസ്പോഡ് എത്തുന്നത്.