​കക്ഷത്തിലും, കഴുത്തിലും കറുപ്പുണ്ടോ? 7 ദിവസം കൊണ്ട് മാറ്റം,വീട്ടിൽ തന്നെയുണ്ട് പ്രതിവിധി

പല സ്ത്രീകളും സ്ലീവ്ലെസ്സ് ധരിക്കാൻ മടി കാട്ടുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിൽ ഒന്നാണ് കക്ഷത്തിലെ കറുപ്പ് നിറം. കക്ഷം കറുക്കുന്നതിന് പിന്നിലെ കാരണങ്ങൾ നിരവധിയാണ്. ചർമ പ്രശ്നങ്ങളിൽ തുടങ്ങി ഹോർമോണ്‍ വ്യതിയാനങ്ങളും ഡിയോഡറൻ്റുകളുടെ ഉപയോഗവും വരെ ഈയൊരു പ്രശ്നത്തിന് കാരണമാകുമെന്ന് പറയപ്പെടുന്നുണ്ട്. നാം അധികം പരിപാലിക്കാത്ത ഒരു ചർമ്മ ഭാഗം ആയതിനാൽ തന്നെ കക്ഷത്തിൻ്റെ ഭാഗം പെട്ടെന്ന് വരണ്ടു പോകാനും കറുത്ത നിറം ആകാനുമുള്ള സാധ്യത കൂടുതലാണ്.

കക്ഷത്തിലെ കറുപ്പ് നിറം മാറാൻ

കക്ഷത്തിലെ കറുപ്പിൻ്റെ ലക്ഷണങ്ങൾ അകറ്റാനും സ്വാഭാവിക നിറം വീണ്ടെടുക്കാനായി മരുന്നുകളുടെ ഒന്നും പുറകെ പോകേണ്ട. ഇതിനുപകരം വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു പ്രകൃതിദത്ത മാർഗങ്ങൾ അനവധിയുണ്ട്. തുടർച്ചയായി കുറച്ചു തവണ ഉപയോഗിച്ചാൽ വളരെ വേഗത്തിൽ തന്നെ കറുപ്പു നിറം മാറി കക്ഷത്തിന് സ്വാഭാവിക നിറം തിരിച്ചു കിട്ടുമെന്നുറപ്പാണ്

​ബേക്കിംഗ് സോഡ – വെളിച്ചെണ്ണ

ആവശ്യമായ ചേരുവകൾ

  • 3-4 ടീസ്പൂൺ വെളിച്ചെണ്ണ
  • 1 ടീസ്പൂൺ ബേക്കിംഗ് സോഡ

എങ്ങനെ തയ്യാറാക്കാം

ഒരു പാത്രത്തിൽ 3-4 ടേബിൾസ്പൂൺ വെളിച്ചെണ്ണ എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂണോളം ബേക്കിംഗ് സോഡ ചേർക്കുക. ഇത് നന്നായി കൂട്ടിക്കലർത്തിയ ശേഷം ഇത് നിങ്ങളുടെ കക്ഷ ഭാഗത്ത് പ്രയോഗിക്കുക. ഇത് തേച്ചു പിടിപ്പിച്ച് 10-15 മിനിറ്റ് നൽകി ഉണങ്ങാൻ അനുവദിക്കുക. ഒന്നുകിൽ വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. അതല്ലെങ്കിൽ വൃത്തിയുള്ള തൂവാല കൊണ്ട് ഇത് തുടച്ചു നീക്കം ചെയ്യാം.

ബേക്കിംഗ് സോഡ ഒരു നിങ്ങളുടെ കക്ഷത്തിലെ ഭാഗത്തെ ചർമ്മത്തിന് നഷ്ടപ്പെട്ട നിറം തിരികെ കൊണ്ടുവരുന്ന അവിശ്വസനീയമായ ഒരു എക്സ്ഫോളിയേറ്ററാണ്, ഇത് സുഷിരങ്ങൾ അടച്ചുകൊണ്ട് ഇരുണ്ട നിറം അകറ്റി നിർത്താൻ സഹായിക്കും.

കടലമാവ് മാസ്ക്

ആവശ്യമായ ചേരുവകൾ:

  • കാൽ കപ്പ് കടലമാവ്
  • 1 ടീസ്പൂൺ അരിപ്പൊടി
  • 1 ടീസ്പൂൺ മഞ്ഞൾ പൊടി
  • 1 ടീസ്പൂൺ തേൻ
  • 1 ½ ടീസ്പൂൺ പാൽ

ഒരു ചെറിയ പാത്രത്തിൽ ചുവടെ സൂചിപ്പിച്ച എല്ലാ ചേരുവകളും ചേർത്ത് നന്നായി മിക്സ് ചെയ്യുക. നിങ്ങളുടെ കക്ഷഭാഗത്ത് ഈ മാസ്ക് പ്രയോഗിച്ച് 10-15 മിനിറ്റ് നൽകി ഉണങ്ങാൻ അനുവദിക്കുക.ഇത് കഴുകി കളയാനായി ചെറുചൂടുള്ള വെള്ളം ഉപയോഗിക്കാം. കടലമാവിലെ എക്സ്ഫോളിയേറ്റിങ്ങ് ഗുണങ്ങൾ നിർജ്ജീവ കോശങ്ങളെ മായ്ച്ചുകളയുകയും ചർമ്മത്തിന്റെ സ്വാഭാവിക നിറം മെച്ചപ്പെടുത്തുക്കുകയും ചെയ്യുന്നു.

​​ചുവന്ന പരിപ്പ്

വേണ്ടത്

  • ചുവന്ന പരിപ്പ് പേസ്റ്റ്
  • നാരങ്ങ
  • ½ കപ്പ് പാൽ

എങ്ങനെ തയ്യാറാക്കാം:

ഒരു മിക്സറിൽ അല്പം വെള്ളത്തോടൊപ്പം ചേർത്ത് ചുവന്ന പരിപ്പ് നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. ഇതിലേക്ക് നാരങ്ങ പിഴിഞ്ഞൊഴിക്കാം. കുറച്ച് പാൽ കൂട്ടി ചേർത്ത് ഇത് നന്നായി ഇളക്കുക. നിങ്ങളുടെ കക്ഷത്തിൻ്റെ ഭാഗത്ത് ഈ മാസ്ക് പ്രയോഗിക്കുക. മാസ്ക് 10-15 മിനിറ്റ് അവിടെത്തന്നെ സൂക്ഷിക്കാം. കഴുകി കളയാനായി തണുത്തതോ ചൂടുള്ളതോ ആയ വെള്ളം ഉപയോഗിക്കാം. ചുവന്ന പരിപ്പ് ഒരു മികച്ച ബ്ലീച്ചിംഗ് ഏജന്റാണ്. നിങ്ങളുടെ കക്ഷത്തിലെ കറുപ്പ് വേഗത്തിൽ നീക്കം ചെയ്യാൻ ഇത് സഹായിക്കും.