സംസ്ഥാനത്ത് സാധാരണയായി കാണപ്പെടുന്ന പൂക്കളില്‍ ഒന്നാണ് അരളി. വളരെ അപകടകാരിയും മരണം വരെ സംഭവിക്കാവുന്ന പ്ലാന്റ് പോയിസണ്‍ ആണ് അരളി. അരളിചെടി വലിയ അപകടകാരിയാണ്. ഒരു കാരണവശാലും കഴിക്കരുത് അരളി. അലങ്കാരത്തിനും ക്ഷേത്രങ്ങളില്‍ കൊടുക്കാൻ മാത്രം ഉപയോഗിക്കാം. ഹൃദയം, നാഡീവ്യഹം, ആമാശയം എന്നിങ്ങനെയുള്ള അവയവങ്ങളെ ഇത് ദോഷമായി ബാധിക്കാം. രക്തക്കുഴലുകളെ ഇത് ബാധിച്ചാല്‍ ഹൃദയമിടിപ്പ് കുറയുകയും ബിപി കുറയ്ക്കുന്നതിനും വഴിവെക്കും. മാത്രമല്ല കാഴ്ചശക്തി കുറയുന്നതിനും കാരണമാകും. ഛർദ്ദി,വയറുവേദന, അബോധാവസ്ഥയിലാവുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍ എന്ന് പറയുന്നത്.
സസ്യലോകത്ത് തന്നെ അടിമുടി വിഷാംശം അടങ്ങിയ സസ്യം ഏതെന്ന് ചോദിച്ചാല്‍ അരളി എന്നതായിരിക്കും ഏറ്റവും നല്ല മറുപടി. വേരുകള്‍ ഇലകള്‍ തണ്ട് വെള്ള നിറമുള്ള പൂക്കള്‍ തുടങ്ങി സസ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിവിധയിനം വിഷാംശം അടങ്ങിയിരിക്കുന്നു. ഹൃദയത്തെ ബാധിക്കുന്ന ഗ്ലൈക്കോ സൈടുകള്‍ ആണ് ഈ സസ്യത്തെ വിഷകാരി ആക്കുന്നത്. ഒന്നോ രണ്ടോ ഇലകളോ ഏതാനും പൂക്കളോ അറിഞ്ഞോ അറിയാതെയോ ഉള്ളിലേക്ക് ചെന്നാല്‍ മരണം വരെ സംഭവിക്കാവുന്ന തരത്തില്‍ വിഷബാധ ഉണ്ടായേക്കാം. ചില പഠനങ്ങള്‍ അനുസരിച്ച് കേവലം നാല് ഗ്രാം ഇല അകത്തു ചെന്നാല്‍ തന്നെ വിഷബാധ ഉണ്ടാകാം. തലകറക്കം ഛര്‍ദി എന്നിവ ഇതിന്റെ വിഷബാധയുടെ ആദ്യ ലക്ഷണങ്ങളാണ് എന്നാല്‍ തുടര്‍ന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനം താളം തെറ്റുകയും മറ്റ് വിഷബാധ ലക്ഷണങ്ങളായ ഉയര്‍ന്ന ഹൃദയ മിടുപ്പ് തലവേദന ബോധക്ഷയം തളര്‍ച്ച എന്നിവയെല്ലാം കാണിക്കുകയും ചെയ്യുന്നു . വിഷാംശം ഉള്ളില്‍ ചെന്നു എന്ന് സംശയം ഉണ്ടായാല്‍ എത്രയും വേഗത്തില്‍ വൈദ്യസഹായം തേടേണ്ടത് അനിവാര്യമാകുന്നു.
ഇലകളിലെയും പൂക്കളിലെയും വിഷാംശം അതിന്റെ വളര്‍ച്ചാഘട്ടം അനുസരിച്ച് മാറാവുന്നതാണ്. അരളിയുടെ കമ്പില്‍ കോര്‍ത്തുവെച്ച മാംസഭാഗങ്ങള്‍ ബാര്‍ബിക്യു ചെയ്തതിനുശേഷം ഭക്ഷിച്ച ആളുകളിലും, അരളിച്ചെടി കൂട്ടിയിട്ട് കത്തിച്ച് പുക ശ്വസിച്ച ആളുകളിലും വരെ വിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അരളി ഇലകള്‍ കമ്പോസ്റ്റ് ആക്കി ആ കമ്പോസ്റ്റ് ഇട്ടു വളര്‍ത്തിയ മറ്റ് സസ്യങ്ങളില്‍ പോലും അരളിയിലെ വിഷാംശങ്ങള്‍ കടന്നുകൂടിയതായി പഠനങ്ങള്‍ കാണിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ പല അമ്പലങ്ങളിലും പൂജയ്ക്കും മറ്റും അരളി പൂക്കള്‍ ഉപയോഗിക്കുന്നത് കാണാറുണ്ട്. എല്ലാ കാലങ്ങളിലും കാലാവസ്ഥയിലും പൂക്കള്‍ ഉണ്ടാവാറുണ്ട് എന്നത് ഒരുപക്ഷേ ഇത്തരം ആവശ്യങ്ങള്‍ക്ക് എടുക്കുന്നതിന് ഒരു കാരണമാവാം. അളവാണ് വിഷം നിര്‍ണയിക്കുന്നത് എന്ന പ്രശസ്തമായ ലാറ്റിന്‍ ആപ്തവാക്യം ഇവിടെയും ബാധകമാണ്. വളരെ ചെറിയ അളവില്‍ ഹൃദയരോഗ ചികിത്സയ്ക്കായി ചൈനയിലെ പ്രാദേശിക ചികിത്സാക്രമങ്ങളില്‍ അരളി ഉപയോഗിക്കാറുണ്ട്.
ഒരു നിത്യഹരിത സസ്യമാണ് അരളി. ഇന്ത്യയിലുടനീളം കാണുന്ന ഈ സസ്യത്തിന് എല്ലാത്തരം കാലാവസ്ഥയിലും വളരാൻ തക്ക ശേഷിയുണ്ട്. മഞ്ഞ, ചുവപ്പ്, വെളുപ്പ്, കൃഷ്ണ എന്നീ നിറങ്ങളിലുള്ള പുഷ്പങ്ങൾ ഉണ്ടാകുന്ന അരളിച്ചെടികൾ കണ്ടുവരുന്നു. അരളിച്ചെടി അലങ്കാരത്തിനും ക്ഷേത്രങ്ങളിൽ അരളിപ്പൂക്കൾ പൂജയ്ക്കും ഉപയോഗിക്കുന്നു. കരവീര, അശ്വഘ്‌ന, അശ്വമാരക, ഹയമാരക പേരുകളിൽ സംസ്കൃതത്തിലും കനേർ എന്ന് ഹിന്ദിയിലും ഈ സസ്യം അറിയപ്പെടുന്നു. ഏകദേശം മൂന്ന് മീറ്റർ വരെ പൊക്കത്തിൽ അരളിച്ചെടി വളരുന്നു. തൊലിക്ക് ചാര നിറമാണ്. രണ്ടുവശവും കൂർത്ത് നടുക്ക് വീതിയുള്ളതും കട്ടിയുള്ളതും കടും പച്ചനിറത്തിലും ദീർഘരൂപത്തിലുമുള്ള ഇലകൾ ഈ സസ്യത്തിന്റെ പ്രത്യേകതകളാണ്. അഞ്ച് ദളങ്ങൾ വീതമുള്ള പൂക്കൾ തണ്ടിന്റെ അറ്റത്ത് കുലകളായി കാണപ്പെടുന്നു. ചെടിയ്‌ക്ക് വെളുത്ത നിറത്തിൽ കറ ഉണ്ടാകുന്നു. അരളിയുടെ എല്ലാ ഭാഗവും വിഷമുള്ളതും ദുർഗന്ധമുള്ളതുമാണ്.