മുടി കൊഴിച്ചിൽ കാരണം, ചീപ്പിലോട്ടു നോക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ കണ്ടു വരുന്നത്. ഏറ്റവും കൂടുതൽ മുടി കൊഴിയുന്നത് വേനൽക്കാലത്താണ്. തണുപ്പ് കാലത്തേക്കാൾ 60 ശതമാനം
തലയോട്ടിയിലെ അമിതമായ വിയർപ്പ്, ചൂട്, സൂര്യപ്രകാശം എന്നിവ കാരണം വേനൽക്കാലത്ത് മുടി പൊട്ടുന്നത് വർധിക്കുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ, മുടി പൊട്ടുന്നത് കൂടാനും വരണ്ടതാകാനും കേടുപാടുകൾ സംഭവിക്കാനും സാധ്യതയുണ്ടെന്ന് അവർ പറഞ്ഞു. വേനൽക്കാലത്ത് മുടി നരച്ചതും വരണ്ടതും തിളക്കം കുറഞ്ഞതുമായി മാറിയേക്കാമെന്ന് നാഗ്ദേവ് പറയുന്നു.
വേനൽക്കാലത്ത് മുടികൊഴിച്ചിൽ തടയാനുള്ള ചില ടിപ്‌സുകൾ
ഹീറ്റ്, കെമിക്കൽ സ്‌റ്റൈലിങ് ട്രീറ്റ്‌മെന്റുകൾ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക. മുടി ഉണക്കാൻ ഹെയർ ഡ്രയർ ഉപയോഗിക്കുന്നതിന് പകരം ടവൽ ഉപയോഗിക്കുക. ഷാംപൂകൾ, കണ്ടീഷണറുകൾ, ഹെയർ മാസ്‌ക്കുകൾ മുതലായവ പോലുള്ള പ്രകൃതിദത്തവും വിശ്വസനീയവുമായ മുടി സംരക്ഷണ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക. വളരെയധികം രാസവസ്തുക്കൾ അടങ്ങിയ ഉൽപ്പന്നങ്ങൾ മുടിക്ക് കൂടുതൽ ദോഷം ചെയ്യും.
മുടിക്കും തലയോട്ടിക്കുമായി പ്രത്യേകം നിർമ്മിച്ച ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ആഴ്ചയിൽ ഒരിക്കലെങ്കിലും വീട്ടിൽ നെല്ലിക്ക ഉപയോഗിച്ചുള്ള ഹോട്ട് ഓയിൽ ട്രീറ്റ്മെന്റ്/ഹെയർ മാസ്ക് പരീക്ഷിക്കുക. വരണ്ട മുടിക്ക് ഇത് ഉത്തമമാണ്.
അർഗൻ, കെരാറ്റിൻ തുടങ്ങിയ ഡീപ് കണ്ടീഷനിങ് ഹെയർ മാസ്‌കുകളും നല്ലതാണ്. ഡീപ് കണ്ടീഷനിങ് ഹെയർ മാസ്കുകൾ നഷ്ടപ്പെട്ട ഈർപ്പം വീണ്ടെടുക്കുകയും മുടിയുടെ ഇഴകളെ ഹൈഡ്രേറ്റ് ചെയ്യുകയും ചെയ്യും.
കൃത്യമായ ഇടവേളകളിൽ മുടി വെട്ടുകയും പിളർന്നതുമായ അറ്റങ്ങൾ വെട്ടിമാറ്റുകയും വേണം.മുടി ചെറിയ നനവോടെ ആയിരിക്കുമ്പോൾ ഹെയർ സെറം പ്രയോഗിക്കുക. പുറത്തുപോകുമ്പോൾ തൊപ്പികളും സ്കാർഫുകളും ധരിക്കുക, കാരണം സൂര്യപ്രകാശം മുടിയെ കൂടുതൽ നശിപ്പിക്കും.