നമ്മുടെ അനാരോഗ്യമായ ഭക്ഷണ ശീലമാണ് നിരവധി ജീവിത ശൈലി രോഗങ്ങൾക്ക് കാരണമാകുന്നത്. കൊഴുപ്പ് അമിതമായി അടങ്ങിയ ഭക്ഷണം കഴിക്കുക, വ്യായാമില്ലായ്മ, കൃത്യമായി ആഹാരം കഴിക്കാതെയിരിക്കുക എന്നിവയെല്ലാം ജീവിത ശൈലി രോഗങ്ങളിലേക്ക് നയിക്കും അതിൽ പ്രധാനപ്പെട്ട ഒന്നാണ് കൊളസ്‌ട്രോൾ
ഭക്ഷണശീലങ്ങളാണ് കൊളസ്‌ട്രോള്‍ കൂട്ടുന്ന പ്രധാന കാര്യം. ഇത് ശ്രദ്ധിച്ചാല്‍ കൊളസ്ട്രോളിനെ ഒരു പരിധിവരെ നിയന്ത്രിക്കാവുന്നതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായകരമാകുന്ന ഭക്ഷണങ്ങളെ അറിഞ്ഞുവെക്കാം.
എന്തൊക്കെ കഴിക്കണം?
ശരീരത്തിലെ കൊഴുപ്പു കുറയ്ക്കുന്ന ഭക്ഷണങ്ങളാണ് കൊളസ്‌ട്രോള്‍ കൂടിയവര്‍ കഴിക്കേണ്ടത്. വിറ്റാമിന്‍ ബി, മഗ്‌നീഷ്യം, വിറ്റാമിന്‍ ഇ എന്നിവയുടെ കലവറയാണ് ചീര. അതിനാല്‍ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ബ്ലൂബെറി, സ്‌ട്രോബെറി, റാസ്‌ബെറി തുടങ്ങിയ ബെറിപ്പഴങ്ങളും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്.
ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. കൊളസ്‌ട്രോള്‍ ഉള്ളവര്‍ ഡാര്‍ക്ക് ചോക്ക്‌ളേറ്റ് കഴിക്കുന്നത് ഗുണം ചെയ്യും. ദിവസവും ഓട്‌സ് കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിന്റെ വലിയൊരു ശതമാനം കുറയ്ക്കാന്‍ സഹായിക്കും.
വളരെയധികം ആരോഗ്യ ഗുണങ്ങളുളളതാണ് അവക്കാഡോ . കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനായി ദിവസവും ഒരു അവക്കാഡോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.സാല്‍മണ്‍, മത്തി, അയല പോലെയുള്ള മത്സ്യങ്ങള്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയതാണ്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യസംരംക്ഷണത്തിനും ഗുണം ചെയ്യും.
കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും നട്‌സുകള്‍ ഗുണം ചെയ്യും. ആല്‍മണ്ട്, പീനട്ട്, വാള്‍നട്ട് അങ്ങനെ എല്ലാവിധത്തിലെ നട്‌സും കൊളസ്‌ട്രോള്‍ കുറയ്ക്കും. ദിവസവും നട്‌സ് കഴിക്കുന്നത് ഹൃദ്രോഗം, അര്‍ബുദം ഇവയ്ക്കുള്ള സാധ്യതയെ കുറയ്ക്കും.
രക്തസമ്മര്‍ദവും ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോളും കുറയ്ക്കാന്‍ പപ്പായ വളരെ നല്ലതാണ്. കൂടാതെ ഫാറ്റി ആസിഡും ഒലിയിക് ആസിഡും മറ്റും പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. ഇവയും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് സഹായകരമാണ്.