സ്പ്രൈ അടിച്ചിട്ടും കാര്യമില്ല: വിയർപ്പ് ദുർഗന്ധം കുറച്ചു കഴിയുമ്പോൾ വീണ്ടും വരും, ഇങ്ങനെ ചെയ്താലോ?

നല്ല ചൂടാണ് പുറത്തു അതിനനുസരിച്ചു വിയർക്കുകയും ചെയ്യും. മിതമായ കാലാവസ്ഥയിൽ നിന്നും അമിത ചൂടിലേക്ക് കാലാവസ്ഥ പോയപ്പോൾ ശാരീരികമായ വ്യത്യാസങ്ങൾ കണ്ടു തുടങ്ങി. അസുഖങ്ങൾ കൂടിക്കൊണ്ടിരിക്കുന്നു. മുണ്ടിനീര്, ചുടു കുരു, വയറിന്റെ അസ്വസ്‌ഥതകൾ എന്നിവ ചൂട് മൂലം സംഭവിക്കും

ചൂടു കാരണം നേരിടേണ്ടി വരുന്ന മറ്റൊരു പ്രശ്നമാണ് വിയർപ്പ്. നല്ല ചൂടുള്ളപ്പോൾ സ്പ്രൈ ഉപയോഗിക്കുന്നതിലും വലിയ പ്രയോജനം ഇല്ലാതെ പോകും. എന്നാൽ ശരീരത്തിലെ ദുർഗന്ധം കളയുവാൻ ചില നുറുങ്ങു വിദ്യകളുണ്ട്. ഇവ വീട്ടിൽ തന്നെ തയാറാക്കാവുന്നവയാണ്. വലിയ ചിലവും വരുന്നില്ല

വിയർപ്പ് ദുർഗന്ധം മാറുവാൻ എന്തൊക്കെ ചെയ്യാം?

ഉരുളക്കിഴങ്ങ്

സൗന്ദര്യസംരക്ഷണത്തിന് ഉരുളക്കിഴങ്ങ് വളരെയധികം ഗുണങ്ങള്‍ ചെയ്യുന്നു. കാരണം ഇത് ചര്‍മ്മത്തിന്റെ കറുപ്പ് ഇല്ലാതാക്കി സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. വിയര്‍പ്പ് നാറ്റത്തിന് ഉരുളക്കിഴങ്ങ് മുറിച്ച്‌ ഇത് കക്ഷത്തില്‍ ഉരച്ചാല്‍ മതി. ദിവസവും ഇത് ചെയ്താല്‍ തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധിയില്‍ നിന്ന് നമുക്ക് രക്ഷപ്പെടാവുന്നതാണ്. ഈ അവസ്ഥക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന പ്രധാന മാര്‍ഗ്ഗമാണ് ഇത്. ഏത് വിധത്തിലും ഇത് ചര്‍മസംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ്.

വാസനത്തൈലം

വാസനത്തൈലം ഇട്ട് കുളിച്ചാലും ഇത് വിയര്‍പ്പ് നാറ്റത്തെ ഇല്ലാതാക്കുന്നു. കുളിക്കുന്ന വെള്ളത്തില്‍ അല്‍പം വാസനത്തൈലം ഒഴിച്ച്‌ അത് കൊണ്ട് കുളിച്ചാല്‍ മതി. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മിന്റ് ഇട്ട് കുളിക്കുന്നതും ശരീരത്തിന് കൂളിംഗ് ഇഫക്‌ട് നല്‍കുന്നു. ഇത് ചര്‍മസംരക്ഷണത്തിനും വളരെയധികം സഹായകമാണ്.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി ഇത് വിയര്‍പ്പുള്ള സ്ഥലത്ത് തേച്ച്‌ പിടിപ്പിക്കുക. ഇത് വിയര്‍പ്പ് നാറ്റത്തിന് പരിഹരം കാണുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് ഇത് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗമാണ് ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡ കൊണ്ട് ഈ അവസ്ഥ നമുക്ക് പെട്ടെന്ന് പരിഹരിക്കാവുന്നതാണ്.

റോസ് വാട്ടര്‍

റോസ് വാട്ടര്‍ കൊണ്ടും ഇത്തരം ബുദ്ധമുട്ടുണ്ടാക്കുന്ന അവസ്ഥക്ക് പരിഹാരം കാണാവുന്നതാണ്. കുളിക്കുന്ന വെള്ളത്തില്‍ റോസ് വാട്ടര്‍ ചേര്‍ക്കാവുന്നതാണ്. ഇത് ഏത് അവസ്ഥക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പലപ്പോഴും കുളി കഴിഞ്ഞ ശേഷം റോസ് വാട്ടര്‍ തേക്കുന്നതും നല്ലതാണ്. ഇത് പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കുന്നില്ല.

നാരങ്ങ നീര്

കുളിക്കുന്ന വെള്ളത്തില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് ആ വെള്ളം കൊണ്ട് കുളിച്ച്‌ നോക്കൂ. ഇത് കൊണ്ട് കുളിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് പെട്ടെന്ന് തന്നെ വിയര്‍പ്പ് നാറ്റം ഇല്ലാതാക്കി ആരോഗ്യത്തിന് സഹായിക്കുന്നു. വിയര്‍പ്പ് നാറ്റം പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണ കൊണ്ടും ഈ പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ നമ്മുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും മാറ്റം വരുത്തുന്നതാണ്. വെളിച്ചെണ്ണ കക്ഷത്തില്‍ തേച്ച്‌ പിടിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വെളിച്ചെണ്ണ ഉത്തമമാണ്. ഇത് ശരീര ദുര്‍ഗന്ധവും വിയര്‍പ്പ് നാറ്റവും ഇല്ലാതാക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനാഗർ 

പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ആപ്പിള്‍ സിഡാര്‍ വിനാഗർ. ഇത് പഞ്ഞിയില്‍ അല്‍പം എടുത്ത് കക്ഷത്തില്‍ വെക്കുക. ഇതും വിയര്‍പ്പ് നാറ്റത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. മാത്രമല്ല ശരീരത്തിന് നല്ല സുഗന്ധം നല്‍കുന്നതിനും ഇത് സഹായിക്കുന്നു.

പെരും ജീരകം

പെരും ജീരകം കൊണ്ടും ഈ പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്. പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുക. ഇത് വിയര്‍പ്പ് നാറ്റവും ശരീര ദുര്‍ഗന്ധവും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് എന്നും രാവിലെ കുടിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരത്തില്‍ കുടിക്കുന്നത് പല വിധത്തില്‍ ആരോഗ്യത്തിനും നല്ലതാണ്.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയും ഇത്തരത്തില്‍ കക്ഷത്തിലെ വിയര്‍പ്പ് മണത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്. പല വിധത്തില്‍ ഇത് ആരോഗ്യത്തിനും സഹായിക്കുന്നു. ശരീര ദുര്‍ഗന്ധം അകറ്റുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പട്ടതാണ് ഇത്. ഏത് വിധത്തിലും ശരീരത്തിന് പല വിധത്തിലുള്ള പ്രതിസന്ധികളില്‍ രക്ഷ നല്‍കുന്നു ഗ്രീന്‍ ടീ.

തക്കാളി നീര്

തക്കാളി നീര് കൊണ്ട് ഈ പ്രശ്‌നത്തിന് നമുക്ക് പരിഹാരം കാണാവുന്നതാണ്. തക്കാളി നീര് എടുത്ത് അത് കക്ഷത്തില്‍ അല്‍പം തേച്ച്‌ പിടിപ്പിക്കുക. കുറച്ച്‌ സമയം കൊണ്ട് തന്ന ഈ പ്രശ്‌നത്തിന് പരിഹാര കാണാവുന്നതാണ്. പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥയെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഇത് ശരീര ദുര്‍ഗന്ധം അകറ്റി സുഗന്ധം നല്‍കുന്നു.

ആര്യ വേപ്പ്

ആര്യവേപ്പിന്റെ ഇലയും ഇത്തരത്തില്‍ ശരീരസംരക്ഷണത്തിന് ഏറ്റവും നല്ലതാണ്. ഇത് ഇടിച്ച്‌ പിഴിഞ്ഞ് ഇതിന്റെ നീര് കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ശരീരത്തിന് ഉന്‍മേഷം നല്‍കുന്നു. മാത്രമല്ല പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.