നാല് ദിക്കിനും അധിപൻ ആയി ഞാൻ ഉള്ളപ്പോ നീ എന്തിനാന്ന് പേടിക്കുന്നേ..ന്റെ മുത്തപ്പാ
കണ്ണൂർ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടി വരുന്നത് മുത്തപ്പനാകും ,അതെ പറശ്ശിനിക്കടവ് മുത്തപ്പൻ .തെയ്യങ്ങളുടെ നാട് എന്നാണ് പൊതുവെ കണ്ണൂർ അറിയപ്പെടുന്നത് എങ്കിലും ഒരുപാട് കോട്ടകളും ബീച്ചുകളും ഇവിടെ ഉണ്ട് .ഒരു നാട്ടിൻ പുറം .മുത്തപ്പനും ,കാവും ,,ചെണ്ടമേളവും ഒക്കെയുള്ളോരു നാട് .കണ്ണൂർ ജില്ല എന്ന പേര് ജില്ലയുടെ ഹൃദയഭാഗമായ കണ്ണൂരിൽ നിന്നാണ് ലഭിച്ചത് . കണ്ണൂർ എന്ന പേര് പുരാതന ഗ്രാമമായ കാനത്തൂരിൽ നിന്ന് ഉത്ഭവിച്ചതാണ് .കണ്ണൂർ എന്ന പേര് പുരാതന ഗ്രാമമായ കാനത്തൂർ എന്ന പേരിൽ നിന്നും ഉത്ഭവിച്ചതാണ്. ഇപ്പോഴും കണ്ണൂർ നഗര സഭയിലെ ഒരു വാർഡിനു കാനത്തൂർ എന്ന പേരുണ്ട്. കണ്ണന്റെ (കൃഷ്ണൻ) ഊര് എന്നത് ലോപിച്ചു കണ്ണൂർ ആയതാണെന്നും ഭാഷ്യമുണ്ട്. കടലായി ശ്രീകൃഷ്ണ ക്ഷേത്രം കടലായി കോട്ടയിലെ പ്രതിഷ്ഠ ആണ് എന്നത് ഈ നിർവചനത്തിനു ഊന്നൽ നൽകുന്നു
സുന്ദരമായ ബീച്ചുകളുള്ള ജില്ലകളിൽ ഒന്നാണ് കണ്ണൂർ. കേരളത്തിന്റെ വടക്കൻ ജില്ലകളിൽ ഏറ്റവും പ്രശസ്തമായ ബീച്ചുകളുള്ള ജില്ലയും കണ്ണൂർ ജില്ലയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചും പയ്യാമ്പലം ബീച്ചുമൊക്കെയാണ് കണ്ണൂർ ടൂറിസത്തിന്റെ പ്രശസ്തി കൂട്ടുന്നത്. പൈതൽമലയെന്ന ഹിൽസ്റ്റേഷനും ആറളത്തെ വന്യജീവി സങ്കേതവും കണ്ണൂരിലേയും തലശ്ശേരിയിലേയും കോട്ടകളും പറശ്ശിനിക്കടവ് സ്നേക്ക് പാർക്കുമൊക്കെ കണ്ണൂരിൽ എത്തുന്ന സഞ്ചാരികൾ തിരയുന്ന സ്ഥലങ്ങളിൽ ചിലതാണ്. കേരളത്തിലെ ഒരേയൊരു ഡ്രൈവിങ് ബീച്ചാണ് മുഴപ്പിലങ്ങാട് ബീച്ച്. കണ്ണൂരിലെ തലശ്ശേരിയിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെ 4 കിലോ മീറ്ററോളം സുന്ദരമായ മലബാർ തീരമാണ് ഈ പ്രദേശം…കേരളത്തിലെ കണ്ണൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു മലമ്പ്രദേശമാണ് പൈതൽമല (വൈത്തൽമല).കണ്ണൂരിലെ ഏക ഹില്‍സ്റ്റേഷനാണ് പൈതല്‍ മല. കണ്ണൂരില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയായി കൂര്‍ഗ് വനനിരകള്‍ക്ക് അതിര്‍ത്തി പങ്കിടുന്ന പൈതല്‍ മലയെ കേരളത്തിന്റെ കൂര്‍ഗ് എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ഈ ഭാഗം പടിഞ്ഞാറൻ ചുരത്തിൽ പെടുന്നു , ട്രെക്കിങ് വനത്തിലൂടെ കടന്നുപോകുകയും കൊടുമുടിയിലേക്കുള്ള വിശാലതയിലേക്ക് അത്…ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി ആയിരുന്ന ഡോൺ ഫ്രാൻസെസ്കോ ഡീ അൽമേഡ (1505) ൽ ആണ് കോട്ട നിർമിച്ചത് . കണ്ണൂരിലെ സെന്റ് ആഞ്ചലോയുടെ കോട്ട ചരിത്രപ്രാധാന്യമുള്ളതാണ്.കണ്ണൂരിലെ പയ്യമ്പലം ബീച്ച് നല്ല നിലയിൽ പരിപാലിക്കുന്ന ഒരു സ്ഥലമാണ്. ഈ സ്ഥലം കുടുംബ പിക്നിക് ആസ്വദിക്കാനോ വിശ്രമിക്കാനോ പറ്റിയ സ്ഥലമാണ് . ചെറിയ സാഹസികത ആഗ്രഹിക്കുന്നവർക്ക വരാൻ പറ്റിയ നല്ലൊരിടം.ആറളം
കണ്ണൂര്‍ ജില്ലയിലെ ഏക വന്യജീവി സങ്കേതമായ ആറളം, കണ്ണൂര്‍ നഗരത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. കണ്ണൂരില്‍ നിന്ന് ആറളത്തേക്കുള്ള യാത്ര രസകരമായിരിക്കും. അവിടെ എത്തിയാല്‍ അവിടുത്തെ കാഴ്ചകളും നിങ്ങളെ കൂടുതല്‍ ആനന്ദിപ്പിക്കും.അറക്കൽകെട്ട്
കണ്ണൂരിലെ പ്രശസ്തമായ മാപ്പിള ബേയ്ക്ക് സമീപത്തായാണ് അറക്കല്‍ കെട്ട് സ്ഥിതിചെയ്യുന്നത്. മരത്തിലും ചെങ്കല്ലിലും തീര്‍ത്ത കേരളീയവും ആംഗലേയവുമായ നിര്‍മാണശൈലിയാണ് അറക്കല്‍ കെട്ടിനുള്ളത്. ദര്‍ബാര്‍ ഹാളും നീണ്ട മുറ്റങ്ങളും ഹാളും മറ്റുമടങ്ങിയതാണ് അറക്കല്‍ കെട്ട്.ധർമ്മടം തുരുത്ത്
കണ്ണൂരില്‍ നിന്ന് തലശ്ശേരിയിലേക്ക് യാത്ര ചെയ്യുമ്പോള്‍, തലശ്ശേരി എത്തുന്നതിന് നാലു കിലോമീറ്റര്‍ മുന്‍പ് നിങ്ങള്‍ ഒരു കൊച്ചു ഗ്രാമത്തില്‍ എത്തും. ധര്‍മ്മടം എന്നാണ് അറബിക്കടലിനോട് ചേര്‍ന്ന് കിടക്കുന്ന ആ സ്ഥലത്തിന്റെ പേര്. അവിടെ നിന്ന് അറബിക്കടലിലേക്ക് നോക്കിയാല്‍, ഒരു നൂറു മീറ്റര്‍ അകലെയായി ഒരു കൊച്ചു ദ്വീപ് കാണാം ധര്‍മ്മടം തുരുത്താണ് അത്.പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക്
കണ്ണൂർ നഗരത്തിൽ നിന്ന് 16 കിലോമീറ്റർ അകലെയായി കണ്ണൂർ തളിപ്പറമ്പ് റോഡിൽ ഒരു സ്ഥലമുണ്ട് പാപ്പിനശ്ശേരി. പാപ്പിനശ്ശേരി പേരുകേൾക്കാൻ തുടങ്ങിയത് അവിടുത്തെ വിഷ ചികിത്സാ കേന്ദ്രത്തിന്റെ പേരിലായിരുന്നു. പാപ്പിനശ്ശേരി വിഷ ചികിത്സാ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക് ആരംഭിച്ചതോടെ പാപ്പിനശ്ശേരി സഞ്ചാരികൾക്കും പ്രിയപ്പെട്ട സ്ഥലമായി മാറി.കണ്ണൂര്‍ കോട്ട കണ്ണൂര്‍ കോട്ട എന്ന് പരക്കെ അറിയപ്പെടുന്ന സെന്റ് ആഞ്ചലോ കോട്ടയാണ് കണ്ണൂരിലെ പ്രശസ്തമായ ആകര്‍ഷണകേന്ദ്രം.കണ്ണൂര്‍ നഗരത്തില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലത്തിലാണിത്. അറബിക്കടലിന്റെ മനോഹരമായ കാഴ്ചയാണ് സെന്റ് ആഞ്ചലോ കോട്ട സഞ്ചാരികള്‍ക്ക് നല്‍കുന്നത്.തലശ്ശേരി കോട്ടനിരവധി ചരിത്രപ്രാധാന്യങ്ങളുള്ള ഒരു സ്മാരകവും അനേകം സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിനോദസഞ്ചാര കേന്ദ്രവും കൂടിയാണ് തലശ്ശേരി കോട്ട. കണ്ണൂരില്‍ നിന്നും 22 കിലോമീറ്റര്‍ അകലത്തിലാണ് തലശ്ശേരി കോട്ട. 1708 ല്‍ ഈസ്റ്റ് ഇന്ത്യാ കാമ്പനി നിര്‍മിച്ച ഈ കോട്ടയ്ക്ക് കോളനിഭരണക്കാലത്തെ നിരവധി കഥകള്‍ പറയുവാനുണ്ട്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് പ്രധാനപ്പെട്ട ആയുധപ്പുരയായിരുന്നു ഈ കോട്ട.മാടായിപ്പാറ
പഴയങ്ങാടി ടൗണിന് പരിസരത്തായി ചെങ്കല്‍പ്പാറകള്‍ നിറഞ്ഞ പ്രകൃതിസുന്ദരമായ കാഴ്ചകളാണ് മാടായിപ്പാറയെ സന്ദര്‍ശകരുടെ പ്രിയകേന്ദ്രമാക്കുന്നത്. ജൈവവൈവിദ്ധ്യത്തിന് പേരുകേട്ട മാടായിപ്പാറ അപൂര്‍വ്വമായ ചിത്രശലഭങ്ങളുടെയും പൂക്കളുടെയും സങ്കേതമാണ്.