കുളിച്ചാലും, ചീകിയാലും മുടി ഊരി വരുന്നുണ്ടോ? ഈ തെറ്റുകൾ ഒരിക്കലും ആവർത്തിക്കരുത്

മുടി കൊഴിയുന്നതും വളരാതിരിക്കുന്നതും എല്ലാവരെയും സംബന്ധിച്ചു പ്രധാന പ്രശ്‌നമാണ്. പലവിധ വഴികൾ നോക്കിയിട്ടും പലർക്കും ഫലമുണ്ടാകുകയില്ല. മുടി വളരുവാൻ വിവിധ എണ്ണകൾ വാങ്ങി തേക്കുന്നതിനോടൊപ്പം ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കാനുണ്ട്

എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം

മുടി

പലരും മുടി കെട്ടിവച്ചപാടേയാണ് കുളിയ്ക്കാനായി പോകുന്നത് വെള്ളത്തിന് കീഴിലായി മുടി അതേ രീതിയില്‍ അഴിച്ചിട്ട് കുളിയ്ക്കുമ്പോള്‍ ജട നേരത്തെയുള്ളത് കൂടുതല്‍ കെട്ടു പിടിയ്ക്കാനും മുടി പൊട്ടാനും പൊഴിയാനുമെല്ലാം സാധ്യത ഏറെയാണ്. ഇതിനാല്‍ കുളിയ്ക്കുന്നതിന് മുന്‍പായി മുടി ചീകി ജട നീക്കിയ ശേഷം മുടി കഴുകുന്നതാണ് നല്ലത്. അല്ലാത്തപക്ഷം മുടി പോകാന്‍ സാധ്യതയേറെയാണ്.

കുളിയ്ക്കുന്ന രീതി

ഇതുപോലെ നാം കുളിയ്ക്കുന്ന രീതിയും മുടി പോകാന്‍ കാരണമാകുന്നു. പലരും ഷവറിന് ചുവട്ടില്‍ നിന്ന് നല്ല ഫോഴ്‌സിലാണ് വെള്ളം തുറന്നിട്ട് കുളിയ്ക്കുക. വെള്ളം തലയിലേക്ക് കുത്തി വീഴുമ്പോള്‍ മുടിവേരുകളെ ദുര്‍ബലപ്പെടുത്തുവാന്‍ ഇടയാക്കും. പ്രത്യേകിച്ചും മുടിവേരുകള്‍ ദുര്‍ബലമായ മുടിയെങ്കില്‍. ഇത് മുടി പൊഴിയാനുള്ള ഒരു കാരണമാണ്.

​ഷാംപൂ​

മുടി വൃത്തിയാക്കാനായി ഷാംപൂ ധാരാളം ഇട്ട് പതപ്പിച്ച് കുളിക്കുന്നവരുണ്ട്. പ്രത്യേകിച്ചും കെമിക്കലുകള്‍ അടങ്ങിയ ഷാംപൂ ഉപയോഗിയ്ക്കുന്നത്, അതും അളവില്‍ കൂടുതല്‍ ഉപയോഗിയ്ക്കുന്നത് ദോഷം വരുത്തും. മുടി വല്ലാതെ വരണ്ടു പോകുന്നു. ഷാംപൂ ഉപയോഗിയ്ക്കുന്നതിനൊപ്പം കണ്ടീഷണര്‍ കൂടി ഉപയോഗിച്ചില്ലെങ്കില്‍ മുടി പോകാന്‍ സാധ്യതയേറെയാണ്. പ്രത്യേകിച്ചും വരണ്ട് പറന്ന് കിടക്കുന്ന മുടിയെങ്കില്‍.

​മുടി കഴുകുമ്പോള്‍​

മുടി കഴുകുമ്പോള്‍ പലരും വളരെ അശ്രദ്ധയോടെ മുടി കഴുകുന്നു. അധികം ബലം പ്രയോഗിയ്ക്കുകയും വളറെ റഫായി മുടി കൈകാര്യം ചെയ്യുന്നു. ഇതുപോലെ മുടി അമര്‍ത്തിത്തോര്‍ത്തുന്നു. വല്ലാതെ മുടിയിലെ ഈര്‍പ്പം വലിച്ചെടുക്കുന്ന തരത്തിലെ ടവല്‍ ഉപയോഗിച്ച് മുടി തുടയ്ക്കുകയും ഇത്തരം ടവല്‍ മുടിയില്‍ കെട്ടി വയ്ക്കുകയും ചെയ്യുന്നു. ഇതെല്ലാം തന്നെ മുടിയെ ദുര്‍ബലമാക്കുന്നു. നനഞ്ഞു കഴിയുമ്പോള്‍ മുടി കൂടുതല്‍ ദുര്‍ബലപ്പെടുന്നത് സാധാരണയുമാണ്. ഇതെല്ലാം മുടി പോകാനുള്ള കാരണങ്ങളാണ്.