ജൂത കലണ്ടർ എന്നും അറിയപ്പെടുന്ന ഹീബ്രു കലണ്ടർ, യഹൂദ മതപരമായ ആചരണത്തിനും ഇസ്രായേലിന്റെ ഔദ്യോഗിക കലണ്ടറായും ഇന്ന് ഉപയോഗിക്കുന്ന ഒരു ചാന്ദ്രസൗര കലണ്ടറാണ് ഇത് . ഇത് യഹൂദ അവധി ദിവസങ്ങളുടെയും മറ്റ് ആചാരങ്ങളുടെയും തീയതികൾ നിർണ്ണയിക്കുന്നു, അതായത് യാർസെയ്റ്റുകൾ,എന്തുകൊണ്ട് ഹീബ്രു പഠിക്കണം? ഇംഗ്ലീഷിലോ മറ്റ് ഭാഷകളിലോ ബൈബിൾ പഠിക്കുന്നത് അവരുടെ ഗ്രാഹ്യത്തിന് പരിധികൾ വെക്കുന്നുവെന്ന് വിശ്വാസികൾ തിരിച്ചറിയേണ്ടതുണ്ട്. ബൈബിൾ അതിൻ്റെ ആഴം കണ്ടെത്തണമെങ്കിൽ ഹീബ്രു ഭാഷയിൽ പഠിക്കണം, രണ്ട് നിയമങ്ങളുടെയും വേരുകൾ ഹീബ്രു ഭാഷയിലാണ്. ഹീബ്രു ഭാഷയിൽ ചിന്തിച്ചിരുന്ന ഹീബ്രു ഭാഷ സംസാരിക്കുന്ന മനുഷ്യരാണ് രചയിതാക്കൾ, അതിനാൽ അവരുടെ ഹീബ്രു ചിന്താഗതിയിൽ നിന്ന് എഴുതിയവരാണ്. ഹീബ്രു പഠിക്കാനുള്ള മറ്റൊരു പ്രധാന കാരണം യേശു യഹൂദ മിശിഹായാണ് എന്നതാണ്.ഹീബ്രു കലണ്ടറിൻ്റെ ഉത്ഭവത്തെക്കുറിച്ചും ഹിന്ദു, ഹിജ്‌റ, ഗ്രിഗോറിയൻ കലണ്ടർ സമ്പ്രദായങ്ങളുമായുള്ള താരതമ്യ പഠനങ്ങൾ ഉൾപ്പെടുത്തി ഹീബ്രുവിൽ എഴുതിയ പുസ്തകമാണ് “ഓഹെൽ ദാവീദ് ” കൊച്ചിയിലെ യഹൂദനായ ദാവീദ് റഹാബിയാണ് (1721 – 1791) ഈ പുസ്തകം എഴുതി ചിട്ടപ്പെടുത്തിയത്. കാലഗണനയ്ക്കുള്ള ഒരു കൈപ്പുസ്തകം എന്ന നിലയിൽ കൊച്ചിയിലെ യഹൂദരുടെ പഞ്ചാംഗം എന്നോ അൽമാനാക് എന്നൊക്കെ ഈ പുസ്തകത്തെ വിശേഷിപ്പിക്കാം.കൊച്ചിയിലെ യഹൂദ സമൂഹത്തിനു അവരുടെ ആചാരാനുഷ്ടാങ്ങൾക്കും സമയഗണനയ്ക്കുമായി 1785 ൽ ആണ് ഇത് പുസ്തകരൂപത്തിൽ ആക്കിയത്. അക്കാലത്ത് കൊച്ചിയിലെ പരദേശി യഹൂദരുടെ ആരാധനാക്രമ പുസ്തകങ്ങൾ അച്ചടിച്ചിരുന്നത് ആംസ്റ്റർഡാമിലെ പ്രൂപ്സ് കുടുംബം നടത്തിയിരുന്ന പ്രെസ്സിൽ ആയിരുന്നു, ഈ പുസ്തകത്തിന്റെ വെറും അമ്പത് കോപ്പികൾ മാത്രമാണ് ആ പ്രെസ്സിൽ നിന്നും അച്ചടിച്ചത്. അതിൽ ഒന്ന് തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിൽ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട് പക്ഷെ അത് ഇപ്പോഴും അവിടെ ഉണ്ടോ എന്ന് അറിയില്ല. ജിദ്ദ മുതൽ ബംഗ്ലാ വരെയുള്ള 18 സ്ഥലനാമങ്ങളുടെ ഹീബ്രുവിലുള്ള ഒരു ലിസ്റ്റ് കൊടുത്തിട്ടുണ്ട്. ആ സ്ഥല നാമങ്ങൾ ഇവയാണ്.
ഗിദ്ദ (ജിദ്ദ) – גידה
മസ്കറ്റ് – מסכט
സൂററ്റ് – סורט
ബോൻബൈ (മുംബൈ) – בונבאי
ഗോവ – גואה
മാഗ്ലോർ (മംഗലാപുരം) – מגלור
കണ്ണോരി (കണ്ണൂർ) – כננורי
റ്റൽശിരി (തലശ്ശേരി) – טלשירי
കലൊകൊറ്റ് (കാലിക്കറ്റ്) – כלוכוט
കൊഗിൻ (കൊച്ചി) – קוגין
കൊഇലം (കൊല്ലം) – כואילם
റ്റൊറ്റ്കരി (തൂത്തുക്കുടി) – טוטכרי
നഗഫറ്റം (നാഗപട്ടണം) – נגאפטם
ഫോദ്ശിരി (പോണ്ടിച്ചേരി) – פודשירי
മലാക്ക (മലാക്ക) – מלאכה
മക്കാവോ – מכאו
ബറ്റാവിയ (ബാറ്റാവിയ) – בטאויה
ബിൻഗ്ലാ (ബംഗ്ലാ) – בינגלה
ഈ സ്ഥലങ്ങളുടെ രേഖാംശവും, അക്ഷാംശവും,കൂടെ ചേർത്ത് അവയുടെ സ്ഥാനം മറ്റും കൊടുത്തിട്ടുണ്ട്. ആധുനിക സ്ഥാന ഗണന രീതിയിൽ നിന്നും വ്യത്യസ്തമായ കണക്കുകൾ കാണുന്നത്.
ഇത് പോളർ മാസങ്ങളും ഉണ്ട് മേടം – מידם – മിദം
ഇടവം – אידבם – ഇദബം
മിഥുനം – מידנם – മിദ്നം
കർക്കടകം – כרכידם – കർകിദം
ചിങ്ങം – שינגם – ശിങ്ങം
കന്നി – כני – കനി
തുലാം – טילם – തിലം
വൃശ്ചികം – וירשיאם – വിർശിഅം
ധനു – דנובם – ദനുഭം
മകരം – מגרם – മഗരം
കുംഭം – כומבם – കുംബം
മീനം – מינם – മീനം
ഈ പുസ്തകം പ്രകാരം ഈയടുത്ത കാലത്തോളം കൊച്ചിയിലെ പരദേശി യഹൂദർ കൈകൊണ്ട് എഴുതി കലണ്ടർ ഉണ്ടാക്കുമായിരുന്നു. വളരെ മനോഹരമായി കൊച്ചിയിലെ യഹൂദർ പണ്ട് ഉണ്ടാക്കിയ ഒരു കലണ്ടറിന്റെ ഒരു ഭാഗം ഹീബ്രു വർഷം 5632 (അതായത് AD 1871-72),
ഇതിൽ ഗ്രിഗോറിയൻ, ഹീബ്രു, കൊല്ലവർഷം എന്നിവ ഉൾക്കൊള്ളുന്നു, പോരാത്തതിന് അറബി ഭാഷയും ഇതിൽ കൊടുത്തിട്ടുണ്ട് .അവസാനം ഉണ്ടാക്കിയത് 2010 – 2011 ലെ കലണ്ടർ ആണ്.