ചിലയാൾക്കാരൊക്കെ പറയുന്നത് കേൾക്കാം പെട്ടന്നു വിശക്കുമെന്നു. ഒരു മണിക്കൂർ മുൻപാണ് ഭക്ഷണം കഴിച്ചതെങ്കിൽ പോലും വീണ്ടും വിശക്കും. ശരിക്കും ഇത് വിശപ്പകണമെന്നില്ല. വയർ എരിച്ചിൽ നിങ്ങൾക്ക് വിശപ്പായി തോന്നാം. സ്ട്രെസ് ഉണ്ടെങ്കിൽ അതും വിശപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു.
ക്രമം തെറ്റിയതും അനാരോഗ്യകരവുമായ നമ്മുടെ ആഹാരശീലങ്ങളാണ് പലപ്പോഴും അസിഡിറ്റിക്ക്/ വയർ എരിച്ചിലിനു കാരണമാകുന്നത്. സാധാരണയായി നമ്മുടെ ആമാശയത്തില്‍ ദഹനപ്രക്രിയക്കാവശ്യമായ ആസിഡുകള്‍ ഉണ്ടാവാറുണ്ട്. ആഹാര പദാര്‍ത്ഥങ്ങളെ ഉടച്ചുകളയുകയാണ് ഇത് ചെയ്യുന്നത്. ഇത്തരത്തില്‍ ആഹാര പദാര്‍ത്ഥങ്ങളെ ദഹിപ്പിച്ച് കളയാനായി വയറിലുണ്ടാകുന്ന ദ്രവങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ആഹാരം ലഭിക്കാതെ വരുമ്പോഴാണ് അസിഡിറ്റി ഉണ്ടാവുന്നത്.
അസിഡിറ്റിക്കുള്ള കാരണങ്ങള്‍
- നിരന്തരം ഫാസ്റ്റ്ഫുഡ് കഴിക്കുന്നത്.
- കഫീനോടുള്ള(caffeine) അമിതമായ താല്‍പര്യം
- പുകവലി
- അമിത മദ്യപാനം
- ആഹാരം കഴിക്കുന്ന ദൈര്‍ഘ്യമേറിയ ഇടവേളകള്‍
- ചില ലളിതമായ പരിഹാര മാര്‍ഗ്ഗങ്ങള്‍
- എല്ലാ ദിവസവും ചൂടുകുറഞ്ഞ വെള്ളം കുടിക്കുക
- കരിപ്പെട്ടി(പനംശര്‍ക്കര), ചെറുനാരങ്ങ, പഴം, ബദാം, തൈര് എന്നിവ അസിഡിറ്റിക്ക് പെട്ടെന്നുള്ള ശമനം നല്‍കും.
- ഇളനീര്‍ അസിഡിറ്റിക്ക് ശമനം നല്‍കും
- പുതീനയോ തുളസിയോ ഇട്ട് തിളപ്പിച്ചാറിയ ഒരു ഗ്ലാസ് വെള്ളം ആഹാരശേഷം കുടിക്കുക
- പഴം, തണ്ണിമത്തന്‍, വെള്ളരി, എന്നിവ ദൈനംദിനാഹാരത്തില്‍ ഉള്‍പ്പെടുത്തുക.
- ചെറിയ കഷ്ണം ഗ്രാമ്പൂ കഴിക്കുന്നത് നല്ല ഫലമുണ്ടാക്കും
- എന്നാല്‍ അസിഡിറ്റി ഉണ്ടാകാനുള്ള സാഹജര്യങ്ങള്‍ ഇല്ലാതാക്കുന്നതാണ്. അമിതമായി കഫീന്‍ കഴിക്കുന്നതും മദ്യപാനവും ഒഴിവാക്കുന്നതും ഏറെ നല്ലതാണ്.
അസിഡിറ്റിയെ ചെറുക്കാന്‍
തുളസിയില
അസിഡിറ്റിയെ ഏറ്റവും ഫലപ്രദമായി കൈകാര്യം ചെയ്യുന്ന ഒന്നാണ് തുളസിയില. ആരോഗ്യ സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും ഒറ്റമൂലിയായി തുളസിയില പണ്ടുമുതലേ ഉപയോഗിച്ചുവരുന്നതാണ്. നിരവധി ആയുര്‍വേദ ഗുണങ്ങളുള്ള തുളസിയില ചവച്ചിറക്കുകയോ തിളപ്പിച്ച് കുടിക്കുകയോ ചെയ്യാം.
ഗ്രാമ്പൂ
ഗ്രാമ്പൂ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ ഹൈഡ്രോ ക്ലോറിക് ആസിഡിന്റെ അളവ് കൂട്ടുകയും നല്ല ആശ്വാസം ലഭിക്കുകയും ചെയ്യും.
പഴം
പഴം കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. കാരണം പഴത്തില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇതിന് അസിഡിറ്റി പരിഹരിക്കാനുള്ള കഴിവുണ്ട്. കൂടാതെ വയറിലെ ആന്തരാവയവ പാളികളുടെ ബലം വര്‍ധിപ്പിക്കാനും ഇത് സഹായിക്കുന്നു. ഇതിലൂടെ അസിഡിറ്റി മുലമുണ്ടാകുന്ന ആഘാതങ്ങള്‍ കുറയ്ക്കാന്‍
സഹായിക്കും.
തണുത്ത പാല്‍
ഒരു ഗ്ലാസ് തണുത്ത പാല്‍ കഴിക്കുന്നത് മികച്ച രീതിയില്‍ അസിഡിറ്റിയെ പ്രതിരോധിക്കാന്‍ കഴിയും. പാലിലടങ്ങിയിരിക്കുന്ന കാത്സ്യം ആസിഡ് ഉണ്ടാവുന്നത് തടയുകയും ഇല്ലാതാക്കുകയും ചെയ്യും.
പൂതീന
പുതീനയില വയറിനുള്ളിലെ ആസിഡ് അംശത്തെ കുറയ്ക്കാന്‍ സഹായിക്കുകയും ദഹന വ്യവസ്ഥയെ സഹായിക്കുകയും ചെയ്യുന്നു. പുതീനയില ഇല ചവച്ചിറക്കുകയോ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയോ ചെയ്യാം.