കൊച്ചീല് എവിടെ നോക്കിയാലും ഹോട്ടലുകൾ ആണ്. അവിടെ ഒക്കെയും പല തരത്തിൽ ഉള്ള ബിരിയാണിയും കിട്ടും. മഞ്ഞാലി ബിരിയാണി , ദം ബിരിയാണി, പരഗൺ ബിരിയാണി, കണ്ണൂർ, തലശ്ശേരി,അമ്പൂർ,ജെഫ് ബിരിയാണി അങ്ങനെ ലിസ്റ്റ് നീളും, എന്നാൽ ഇത് അതൊന്നും അല്ല അധികം മസാല കുത്ത് ഒന്നും ഇല്ലാതെ കിടു ബിരിയാണി . എന്നാൽ നല്ല ഒരു ബിരിയാണി കഴിച്ച ഫീലും വേണോ. മസാല ഇട്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്, എന്നാൽ എല്ലാം ഒരു കണക്കിന്.ബിരിയാണി മാത്രം അല്ല അതിന്റെ കൂടെ കിട്ടുന്ന നല്ല ഈന്തപ്പഴം അച്ചാറും. ഈ ചിക്കനും ബീഫും ഒക്കെ ഉണ്ടല്ലോ വെന്ത് കൈ വച്ച് ഒന്ന് തൊട്ടാൽ പൊടിഞ്ഞു പോകും പോലെ ആണ്. പൂ പോലെ ഉള്ള ഇഡലി എന്നൊക്കെ പറയും പോലെ പൂ പോലെ ഉള്ള ബിരിയാണി, ബിരിയാണിയിലെ ഓരോ റൈസും പെറുക്കി എടുക്കാൻ പറ്റുന്ന പോലെ. സ്ഥലം അറിയണ്ടേ.. എന്നാൽ അതിന് മുന്നേ അവിടത്തെ ഭക്ഷണത്തെ പറ്റി പറയാം.
ഒരു ബിരിയാണിക്ക് 220രൂപ ആണ് വില. വില കേട്ട് ഞെട്ടാൻ വരട്ടെ. അത്യാവശ്യം ഒരാൾക്ക് നല്ല രീതിയിൽ കഴിക്കാൻ പറ്റുന്നത്രയും ഉണ്ട്. ഒരു കുടുക്കയിൽ ആണ് ബിരിയാണി കൊണ്ട് വെക്കുന്നത്. നല്ല സവോള വറുത്തു കോരി മുകളിൽ വിതറി ഇട്ടിട്ടും ഉണ്ടാകും. അത് അങ്ങ് പ്ലേറ്റിലേക്ക് വിതറി ഇടണം. എന്താ മണം.. കൂടെ നാരങ്ങയും ഈന്തപ്പഴവും ചേർത്ത അച്ചാറും. അതാണ് മെയിൻ സാധനം. അച്ചാർ ഇല്ലാതെ ബിരിയാണിയോ, അതും നാരങ്ങ അച്ചാറില്ലാതെ. തേൻ പോലെ അലിഞ്ഞു ചേർന്നതാണ് ഈന്തപ്പഴവും നാരങ്ങയും ഇതിൽ. കുട്ടികൾക്ക് ഒക്കെ ഒരുപാട് ഇഷ്ട്ടം ആകും. പിന്നെ കൂട്ടത്തിൽ സലാഡും പപ്പടവും, ബീഫും ചിക്കനും മട്ടൻ ബിരിയാണിയും ഇവിടെ കിട്ടും. എനിക്ക് ഏറ്റവും ഇഷ്ട്ടം ബീഫ് ആണ്. നല്ല ഇളം ഇറച്ചി ആണ് ഇവർ ബിരിയാണി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. ചിക്കൻ ഒക്കെ തൊട്ടാൽ പൊടിഞ്ഞു പോകും അത്രയും സോഫ്റ്റ് ആണ്.
ബിരിയാണി കഴിച്ചു കഴിയുമ്പോ ഒരു ചായ കൂടി കുടിക്കണം. ബിരിയാണി കഴിച്ചിട്ട് ചായയോ എന്ന് ആലോചിക്കേണ്ട. ചായ കൂടി അയാലെ ഒരു സുഖം ഉള്ളു. സ്ഥലം വേറെ എവിടെയും അല്ല കൊച്ചിയിലെ മേനകയിലെ റഹ്മാനിയ ബിരിയാണി ആണ്. ബ്രോഡ്‍വെയുടെ തൊട്ടടുത്ത ആണ് കറക്റ്റ് ലൊക്കേഷൻ വരുന്നത് .ഒരു തവണ എങ്കിലും ഇവിടെ ഒന്ന് ബിരിയാണി കഴിച്ചു നോക്കണം ,പിന്നേ തന്നെ ഇവരുടെ ബിരിയാണി ഫാൻ ആകും .അത് മാത്രം അല്ല നിങ്ങളുടെ ബിരിയാണി കൊതിയാണ് ചങ്കിനെ ഒന്ന് കൊണ്ട് പോയി വാങ്ങിച്ചും കൊടുക്കണം .