കാലാവസ്ഥ മാറുന്നതിനനുസരിച്ചു ശാരീരികമായി പല വിധ ബുദ്ധിമുട്ടുകളും നേരിടാറുണ്ട്. അതിലൊന്നാണ് സന്ധിവേദന അഥവാ ജോയിന്റ് പെയിൻ. എന്നാൽ പല രോഗങ്ങളുടെയും ലക്ഷണങ്ങളായും ജോയിന്റ് പെയിൻ സംഭവിക്കാറുണ്ട്.
കാലാവസ്ഥ മാറ്റം സംഭവിക്കുമ്പോൾ പേശികള്‍ ഒന്നുകൂടി ‘ടൈറ്റ്’ ആവുകാണ്. ഇത് സന്ധികള്‍ക്ക് ചുറ്റും സമ്മര്‍ദ്ദമുണ്ടാക്കുന്നു. ഇതോടെയാണ് സന്ധികളില്‍ വേദനയും അതുപോലെ മരവിപ്പുമെല്ലാം അനുഭവപ്പെടുന്നത്.
പൊതുവില്‍ തന്നെ സന്ധിവേദനയുടെ പ്രശ്നമുള്ളവര്‍ക്കാണ് കാലാവസ്ഥ മാറുമ്പോളാണ് ഇത് അധികരിക്കുക. വലിയ പ്രയാസമാണ് ഈ സമയങ്ങളില്‍ ഇവര്‍ നേരിടുക. സന്ധി വേദന മാറുവാൻ എന്തെല്ലാം ചെയ്യണം?
വ്യായാമം
അലസമായിരിക്കുന്നത് ജോയിന്റ് പെയിൻ കൂടുന്നതിനു കാരണമാകും. അതിനാൽ കൃത്യമായി വ്യായാമത്തിലേർപ്പെടുക. എന്നാൽ ജോയിന്റ് പെയിൻ ഉള്ളവർ കഠിനമായി വ്യാമത്തിലെപ്പെടരുത്. ചെറിയ രീതിയിലാകണം വ്യായാമം
ശരീരഭാരം
ശരീരഭാരം കൂടുന്നതും സന്ധിവേദന കൂട്ടും. അതിനാല്‍ വണ്ണം കൂടാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കണം. പ്രത്യേകിച്ച് നേരത്തെ തന്നെ അല്‍പം വണ്ണമുള്ളവരാണെങ്കില്‍ ഇനിയും ഭാരം കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
തണുപ്പ്
ശരീരത്തിലേക്ക് എപ്പോഴും തണുപ്പടിക്കുന്നതും സന്ധിവേദന കൂട്ടും. അതിനാല്‍ തണുപ്പുള്ള അന്തരീക്ഷത്തില്‍ തുടരുമ്പോള്‍ അതിന് അനുയോജ്യമായ വിധത്തിലുള്ള വസ്ത്രധാരണം നിര്‍ബന്ധമായും വേണം.
മഞ്ഞുകാലം
മഞ്ഞുകാലത്ത് നിങ്ങള്‍ ഏറ്റവുമധികം സമയം ചിലവിടുന്നത് എവിടെയാണ് അവിടെയും ചൂട് നിലനിര്‍ത്താൻ ശ്രമിക്കുക. ജോലിസ്ഥലങ്ങളോ വീടോ എവിടെയുമാകട്ടെ, തണുപ്പ് വല്ലാതെ വേണ്ട. അതേസമയം അടച്ചിട്ട മുറികളില്‍ ഹീറ്റിംഗ് കോയിലുകളുപയോഗിക്കുമ്പോള്‍ സുരക്ഷിതമായിരിക്കണേ. ഇതിന് പ്രത്യേകം ശ്രദ്ധ നല്‍കണം.
മാനസികാരോഗ്യം
ആവശ്യത്തിന് സൂര്യപ്രകാശമേല്‍ക്കാതെ പോകുന്നതിനാല്‍ ശരീരത്തിലുണ്ടാകുന്ന വ്യതിയാനങ്ങളെ തുടര്‍ന്നാണ് ഈ വിഷാദം അനുഭവപ്പെടുന്നത്. ഈയൊരു അവസ്ഥയും സന്ധി വേദന കൂട്ടും. അതിനാല്‍ മാനസികമായി ആരോഗ്യത്തോടെയും സന്തോഷത്തോടെയും തുടരാനും ശ്രദ്ധിക്കുക.
ആവിശ്യത്തിന് വെള്ളം
കുടിക്കുന്ന വെള്ളത്തിന്‍റെ അളവില്‍ ചിലപ്പോൾ ഗണ്യമായ കുറവ് വരാറുണ്ട്. ഇതും സന്ധിവേദന കൂട്ടും. അതിനാല്‍ വെള്ളം ധാരാളം കുടിക്കുക
വിറ്റാമിൻ ഡി
മഞ്ഞുകാലത്ത് ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളിലും കുറവ് വരാറുണ്ട്. വൈറ്റമിൻ ഡി (സൂര്യപ്രകാശം കുറവായതിനാല്‍), കാത്സ്യം എന്നിവയിലാണ് ഈ കുറവ് കാര്യമായി കാണാറ്. വൈറ്റമിൻ ഡി ആവശ്യത്തിന് ഇല്ലെങ്കില്‍ തന്നെ അത് കാത്സ്യം കുറവിലേക്കും സ്വാഭാവികമായി നയിക്കും. ഇത് എല്ലുകളുടെയും പേശികളുടെയുമെല്ലാം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഇതോടെ സന്ധിവേദനയും കൂടും. അതിനാല്‍ ആവശ്യമായ പോഷകങ്ങള്‍- പ്രത്യേകിച്ച് വൈറ്റമിൻ -ഡി ഉറപ്പാക്കാൻ ശ്രമിക്കണം.
ജോയിന്റ് പെയിൻ ഉള്ളവർ ശ്രദ്ധിക്കേണ്ടത് കാലാവസ്ഥ, ഭക്ഷണം, വ്യായാമം എന്നിവയാണ്. ഇവ പരിപാലിച്ചു കൊണ്ട് പോകാൻ തയാറാകണം. എന്നാൽ ഒരു പരിധിവരെ ജോയിന്റ് പെയിൻ കുറയ്ക്കാൻ സഹായിക്കും