ഇപ്പോൾ സോഷ്യൽ മീഡിയയിൽ മൊത്തം വൈറൽ അയി കൊണ്ടിരിക്കുന്നത് നമ്മുടെ മോദിജിയുടെ ഒരു വീഡിയോ ആണ്. പല ഇടങ്ങളിൽ പോയി തപസ്സിരുന്ന അദ്ദേഹത്തിന് പല സിദ്ധികളും കിട്ടിയിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ ജനങ്ങൾ വിശ്വസിച്ചില്ല ,എന്നാൽ ഇപ്പോൾ അത് മനസ്സിലാക്കാൻ ഒരവസരം കിട്ടിയിട്ടുണ്ട് അതായത് അദ്ദേഹം പറയുന്നത് ഇങ്ങനെ ആണ് എനിക്ക് ഫയലുകൾ വായിക്കേണ്ട ആവശ്യം ഇല്ല. എനിക്ക് ഫോട്ടോജീനിക്ക് എന്നൊരു കഴിവ് ഉണ്ട് അതുകൊണ്ട് ഫയലുകൾ എടുത്താൽ തന്നെ അത് സ്കാൻ ചെയ്ത് അതിൽ എന്താണ് പറയുന്നത് എന്ന് മനസ്സിലാക്കാൻ പറ്റും, അതിനുള്ള കഴിവെനിക്ക് ഉണ്ടെന്നാണ് മോദിജി പറയുന്നത്. ഇങ്ങനെ ഒരു കഴിവുള്ള വ്യക്തിയെ ഞാൻ കണ്ടിട്ടുള്ളത് യന്തിരൻ സിനിമയിൽ രജനികാന്ത് അഭിനയിച്ച ചിട്ടി എന്ന റോബോർട്ടിനാണ്. എന്ത് കൊടുത്താലും തുറന്ന് പോലും നോക്കാതെ അത് കാര്യം സ്കാൻ ചെയ്ത് മനസ്സിലാക്കും, അത് റോബോർട്ട് എന്നാൽ ഇത് മോദിജി. രജനികാന്ത് ചെയ്താൽ കയ്യടി പാവം നമ്മുടെ പ്രധാനമന്ത്രി ചെയ്‌താൽ പരിഹാസം.. ഇത് എവിടത്തെ ന്യായം. ഒന്നുല്ലെങ്കിലും ആള് കഴിഞ്ഞ പത്തു വർഷം പല പല ഗുഹകളിലും പോയി നഗ്നനായി തപസ്സിരുന്നത് അല്ലേ ചിലപ്പോൾ അങ്ങനെ കിട്ടിയ കഴിവ് ആയിരിക്കും. ഇത്രേം കഴിവുള്ള ഒരു മനുഷ്യനെ നമ്മുക്ക് പ്രധാനമന്ത്രി ആയി ലഭിച്ചതിൽ എല്ലാ മനുഷ്യരും അഭിമാനിക്കണം. ഇനിയും വോട്ട് ചെയ്ത് വിജയിപ്പിക്കണം. ഈ ഒരു വീഡിയോ മാത്രം അല്ല ഇന്നലെ ബൾബ് കത്തുന്ന താമരയും പിടിച്ചോണ്ട് ജനങ്ങളെ കാണാൻ രാത്രി കാറിൽ ഇറങ്ങിയ മോദിജിയുടെ വീഡിയോയും ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുകയാണ്. ഈ ഒരു നിമിഷത്തിൽ 2018ൽ ഗുജറാത്ത് നിയമസഭ സ്പീക്കർ ഒരു കാര്യം പറഞ്ഞിരുന്നു അതും കൂടി ഞാൻ നിങ്ങളെ ഓർമിപ്പിക്കും
‘‘ജാതി ഒരു വ്യക്തിയുടെ ജനനത്തിലൂടെയോ കർമത്തിലൂടെയോ ആണ് തീരുമാനിക്കപ്പെടുന്നത്. ഒരു വ്യക്തി ബ്രാഹ്മണനാകുന്നത് അദ്ദേഹം ജീവിതത്തിൽ ചെയ്ത കർമങ്ങളിലൂടെയാണ്. ജ്ഞാനിയായ വ്യക്തിയാണ് ബ്രഹ്മണൻ എന്നാണ് ഭഗവത് ഗീതയിൽ പറയുന്നത്’’ രാജേന്ദ്ര ത്രിവേദി പറഞ്ഞു. ഗാന്ധി നഗറിൽ സമസ്ത ഗുജറാത്ത് ബ്രാഹ്മണ സമാജ് നടത്തിയ തൊഴിൽ മേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അറിവിന്റെ കാര്യത്തിൽ ബി.ആർ അംബേദ്കറും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബ്രാഹ്മണരാണെന്ന് ആയിരുന്നു അത് .ആ കൊള്ളാം ,ഏതായാലും ഇതും കൂടി ഇവിടെ ചേർക്കുന്നു .ഇത്രയും ജ്ഞാനവും ക്രാന്തശക്തിയും സർവോപരി ഫോട്ടോജീനിക്കും ഉള്ള മോദിജി ഈ തവണയും വിജയിക്കട്ടെ എന്നിട്ട് ഇനിയും പല ഗുഹകളിലും പോയി തപസ്സിരുന്ന് പുതിയ കഴിവുകളും കൊണ്ട് വരട്ടെ എന്ന് ആശംസിക്കാം.