തിരുവനന്തപുരം: ജെസ്ന മരിയ തിരോധാന കേസിൽ ഇന്നലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കൂടിയില്ല. കേസ് എന്നു പരിഗണിക്കും എന്നതിനെക്കുറിച്ച് ഇന്നു തീരുമാനിക്കും. ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് മുദ്രവച്ച കവറിൽ ചില തെളിവുകൾ കഴിഞ്ഞ ദിവസം ഹാജരാക്കിയത് കോടതി പരിശോധിച്ചു സ്വീകരിച്ചിരുന്നു. തെളിവുകൾ മുൻപ് സിബിഐ പരിശോധിച്ചിരുന്നോ എന്നറിയാൻ കേസ് ഡയറി ഹാജരാക്കാനും കോടതി നിർദേശിച്ചിരുന്നു. ഇതിൻപ്രകാരം സിബിഐ കേസ് ഡയറിയും സമർപ്പിച്ചു. ഇതു പരിശോധിച്ച ശേഷം കോടതി ഇന്നലെ വിധി പറയുമെന്നാണ് കരുതിയത്.
പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്ന് 5 വർഷം മുൻപ് കാണാതായ ജെസ്ന മരിയയ്ക്ക് എന്തു സംഭവിച്ചു എന്നറിയില്ലെന്നും മരിച്ചോ എന്നു വ്യക്തമല്ലെന്നുമാണ് കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ സിബിഐ പറഞ്ഞത്.