നമ്മൾ സ്ഥിരം കാണുന്ന പഴ വർഗ്ഗമാണ് മാതളം. എന്നാൽ പലർക്കും അത്ര പ്രിയപ്പെട്ടതല്ല. നിരവധി ഗുണങ്ങളടങ്ങിയ ഒന്നാണ് മാതളം.
മാതളത്തിന്റെ ഗുണങ്ങളെന്തെല്ലാം?
ആന്റി ഓക്സിഡന്റുകളാൽ സമ്പന്നം
സമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗം, കാൻസർ എന്നിവയിൽ നിന്നും സംരക്ഷിക്കാൻ കഴിയുന്ന പഴവർഗ്ഗമാണ് മാതളം. ആന്റിഓക്സിഡന്റുകൾ ഉയർന്ന തോതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഓക്സിഡേറ്റിവ് സ്ട്രെസ്സും കുറയ്ക്കുന്നു.
ഹൃദയത്തിന്റെ ആരോഗ്യത്തിന് മികച്ചത്
ബ്ലഡ് പ്രഷർ കുറയ്ക്കാനും, കൊളസ്ട്രോൾ ലെവൽ മെച്ചപ്പെടുത്താനും, ശരീരത്തിലെ രക്തയോട്ടം കൂട്ടാനും മാതളജ്യൂസ് സഹായിക്കും. ഇത് ആരോഗ്യമുള്ള ഹൃദയത്തിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും കാരണമാണ്.
ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ
സന്ധിവാതം, പ്രമേഹം കാൻസർ തുടങ്ങിയ രോഗങ്ങളുടെ ഭാഗമായി ഉണ്ടാകാവുന്ന ശരീരത്തിന്റെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ മാതളജ്യൂസിൽ ധാരാളമായി ഉണ്ട്.
ദഹനം സുഖമമാക്കും
വയറിളക്കം, മറ്റു ദഹന പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള പ്രകൃതിദത്ത പരിഹാരമാണ് മാതളത്തിന്റെ ജ്യൂസ്. ആരോഗ്യകരമായ രീതിയിൽ ദഹനം നടത്താനും മലബന്ധം അകറ്റാനും കഴിയുന്ന ഡയറ്ററി ഫൈബർ ഇതിൽ അടങ്ങിയിട്ടുണ്ട്.
രോഗപ്രതിരോധ ശേഷി കൂട്ടും
വൈറ്റമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ രോഗപ്രതിരോധ ശക്തി കൂട്ടാൻ മാതളനാരങ്ങയുടെ ജ്യൂസിനു കഴിയും. അണുബാധകളെയും രോഗങ്ങളെയും ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്താനും സാധിക്കും.
കാൻസറിനെ പ്രതിരോധിക്കാം
എന്നും മാതള ജ്യൂസ് കുടിക്കുന്നതിലൂടെ ചില കാൻസറുകളെ പ്രതിരോധിക്കാന്‍ കഴിയും. മാതളത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ്സും ഫൈറ്റോകെമിക്കലുകളും സ്തനാർബുദം പ്രോസ്റ്റേറ്റ് കാൻസർ തുടങ്ങിയവയുടെ വളർച്ചയെ തടയുമെന്നാണ് പഠനങ്ങൾ തെളിയിച്ചത്.
ആരോഗ്യമുള്ള ചർമം
ആന്റിഓക്സിഡൻസും വൈറ്റമിനുകളും ധാരാളമായി ഉള്ളതുകൊണ്ടുതന്നെ ചർമത്തെ നന്നായി സൂക്ഷിക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യും. പ്രായമാകുന്നതിന്റെ ലക്ഷണം കുറയ്ക്കാനും ചർമത്തിന്റെ നിറം വർദ്ധിപ്പിക്കാനും യുവത്വം നിലനിർത്താനും മാതള ജ്യൂസ് ബെസ്റ്റ് ആണ്.
തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും
ദിവസേന മാതളജ്യൂസ് കുടിക്കുന്നതിലൂടെ ഓർമ്മശക്തി വർദ്ധിക്കുകയും കാര്യങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുകയും ചെയ്യും. വാർദ്ധക്യത്തോടനുബന്ധിച്ച് ബാധിക്കുന്ന അലേസേഹൈമേഴ്സ് എന്നീ ഓർമപ്രശ്നങ്ങളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നു
മാതളനാരങ്ങയുടെ ജ്യൂസ് ദിവസവും കുടിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സാധിക്കും. പ്രമേഹമുള്ളവർക്കും, പ്രമേഹ രോഗ സാധ്യതയുള്ളവർക്കും ഇത് ഗുണം ചെയ്യും.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
കലോറി കുറഞ്ഞതും ഫൈബർ കൂടിയതുമായ മാതള ജ്യൂസ് ദിവസേന കുടിച്ചാൽ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. ഫൈബറിന്റെ അളവ് കൂടുതലായതിനാൽ പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നുകയും അധിക ഭക്ഷണം കഴിക്കുന്നതിൽനിന്നും തടയുകയും ചെയ്യും.
ഇത്രയും ഗുണങ്ങളുള്ളതല്ലേ എന്നു കരുതി ഒരുപാട് മാതളജ്യൂസ് കുടിക്കാൻ നിൽക്കരുതേ. സ്വാഭാവിക പഞ്ചസാരയുടെ അളവ് താരതമ്യേന കൂടുതലായതിനാൽ മിതമായ അളവിൽ ജ്യൂസ് കുടിക്കാൻ ശ്രദ്ധിക്കണം.