കൊച്ചി: ബജാജ് ഫിന്‍സെര്‍വ് അസറ്റ് മാനേജ്മെന്റ് ലിമിറ്റഡ് വൈവിധ്യമാര്‍ന്ന നിക്ഷേപ അവസരങ്ങള്‍ തുറന്നിടുന്ന ബജാജ് ഫിന്‍സെര്‍വ് മള്‍ട്ടി അസറ്റ് അലോക്കേഷന് ഫണ്ട് അവതരിപ്പിച്ചു. ഉയര്‍ന്ന ഡിവിഡന്റ് ഉറപ്പുള്ള ഇക്വിറ്റി, കാലാവധി കാര്യക്ഷമമായി മാനേജ് ചെയ്യപ്പെടുന്ന ഡെറ്റ്, കമോഡിറ്റികള്‍, റിയര്‍ എസ്റ്റേറ്റ് / ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റുകള്‍ തുടങ്ങി വിവിധ ആസ്തികളിലായാണ് ഈ ഫണ്ട് നിക്ഷേപാവസരം ഒരുക്കുന്നത്.
‘ഒരൊറ്റ നിക്ഷേപത്തിലൂടെ ഒന്നിലധികം ആസ്തി വിഭാഗങ്ങളില്‍ നിക്ഷേപിക്കാന്‍ സവിശേഷമായ അവസരമാണ് ബജാജ് ഫിന്‍സെര്‍വ് മള്‍ട്ടി അസറ്റ് അലോക്കേഷന് ഫണ്ട് നിക്ഷേപകര്‍ക്കായി തുറന്നിടുന്നതെന്ന് ബജാജ് ഫിന്‍സെര്‍വ് എഎംസി സിഇഒ ഗണേഷ് മോഹന്‍ പറഞ്ഞു.