അടുക്കളയിലെ ചില്ലു കുപ്പികളിൽ ‘അമ്മ ഇട്ടു വച്ചിരിക്കുന്നതിൽപ്പലതും ഔഷധമായിരിക്കും. പല വിധ രോഗങ്ങളെ ശമിപ്പിക്കുവാനുള്ള ശേഷിയും ഇവയ്ക്കുന്നുണ്ട്.ഒട്ടേറെ ഔഷധ ഗുണങ്ങളടങ്ങിയ സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. കറുവാപ്പട്ടയിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ആന്റിഫംഗൽ, ആന്റിബാക്ടീരിയൽ ഗുണങ്ങളുള്ള കറുവപ്പട്ട വയറിന്റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.
കറുവപ്പട്ടയ്ക്ക് സ്വാഭാവിക ദഹന ഗുണങ്ങളുണ്ട്. അത് ആമാശയത്തെ ശമിപ്പിക്കാനും ഗ്യാസ്, വീക്കം, ദഹനക്കേട് തുടങ്ങിയ ദഹന പ്രശ്‌നങ്ങളെ ലഘൂകരിക്കാനും സഹായിക്കും. കറുവപ്പട്ട വാതസംബന്ധമായ വേദനകൾ കുറയ്ക്കുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും കറുവപ്പട്ട സഹായകമാണ്. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
കറുവാപ്പട്ടയ്ക്ക് ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ, ഹൃദ്രോഗം, പ്രമേഹം, ചിലതരം കാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നു.
കറുവപ്പട്ട വൈജ്ഞാനിക പ്രവർത്തനവും ഓർമ്മശക്തിയും മെച്ചപ്പെടുത്തുന്നതായി ഗവേഷകർ കണ്ടെത്തി. അൽഷിമേഴ്‌സ്, പാർക്കിൻസൺസ് തുടങ്ങിയ വാർദ്ധക്യ സഹജമായ ന്യൂറോ ഡിജെനറേറ്റീവ് രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും ഇത് സഹായിച്ചേക്കാം.
ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ ഈ പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ
അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങൾക്ക് ഏറെ ഗുണകരവുമാണ്. ദിവസവും ഇത് വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിക്കുന്നത് പ്രതിരോധശേഷി നൽകുന്നു. ഇതു വഴിബാക്ടീരിയൽ, ഫംഗൽ അണുബാധകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യും.
കറുവപ്പട്ട വെള്ളം പതിവായി കഴിക്കുന്നത് കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും. കറുവാപ്പട്ടയ്ക്ക് ആൻ്റിമൈക്രോബയൽ, ആന്റി വൈറൽ ഗുണങ്ങൾ ഉണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സാധാരണ അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കാനും സഹായിക്കും.
കറുവാപ്പട്ടയിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് നിന്നും ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. കറുവാപ്പട്ട വെള്ളം ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് വീക്കം കുറയ്ക്കുകയും ആരോഗ്യകരമായ ചർമ്മം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മുഖക്കുരുവും മറ്റ് ചർമ്മപ്രശ്നങ്ങളും കുറയ്ക്കാനും ഇത് സഹായിച്ചേക്കാം.
പ്രകൃതിദത്തമായ വേദന സംഹാരിയാണ് കറുവപ്പട്ട. പാർശ്വ ഫലങ്ങളില്ലാതെ വാത സംബന്ധമായ നീർക്കെട്ടും വേദനയുമകറ്റാൻ കറുവപ്പട്ട സഹായിക്കുന്നു. കറുവപ്പട്ടയിൽ അടങ്ങിയിരിക്കുന്ന സിനമൽഡിഹൈഡ് എന്ന രാസവസ്തു സന്ധികളിൽ ഉണ്ടാകുന്ന നീർക്കെട്ട് തടയുന്നു.
സന്ധിവേദന
അര ടീസ്പൂൻ കറുവപ്പട്ട പൊടിയോടൊപ്പം ഒരു ടീസ്പൂൺ തേൻ ചേർത്ത് പ്രഭാത ഭക്ഷണത്തിനു മുൻപു കഴിക്കുന്നത് സന്ധിവേദനയ്ക്ക് പരിഹാരമാണെന്ന് ആയുർവേദം പറയുന്നു. ഒരു കപ്പ് തിളപ്പിച്ചാറിയ വെള്ളത്തിൽ അര ടീസ്പൂൻ കറുവപ്പട്ടയും ഒരു ടീസ്പൂൺ തേനും ചേർത്തിളക്കി രാവിലെയും വൈകുന്നേരവും കുടിക്കാം- മികച്ചൊരു ആരോഗ്യ പാനീയമാണിത്.
കറികളിലും സാലഡിലും തൈരിലും മറ്റും ഒരു നുള്ള് കറുവപ്പട്ട ചേർക്കുന്നതും ഇതേ ഫലം ചെയ്യും. അതുപോലെ തന്നെ കറുവപ്പട്ടയുടെ അമിത ഉപയോഗം രക്തദൂഷ്യത്തിനും മൈഗ്രേനും കാരണമാകുമെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കണം.