കൊച്ചി: എൺപത് വർഷത്തിലേറെ പാരമ്പര്യമുള്ള ആയുർവേദ സോപ്പ് ബ്രാൻഡായ ചന്ദ്രിക പുറത്തിറക്കിയ പുതിയ പരസ്യം ശ്രദ്ധേയമാകുന്നു. വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗിന് കീഴിൽ പ്രവർത്തിക്കുന്ന ചന്ദ്രിക, സ്വന്തം വ്യക്തിത്വത്തെ അംഗീകരിച്ച് അതിൽ ആത്മവിശ്വാസം കണ്ടെത്തുക എന്ന സന്ദേശമാണ് മുന്നോട്ട് വെയ്ക്കുന്നത്. നമ്മുടെയുള്ളിൽ തന്നെയുള്ള വ്യക്തിപ്രഭാവത്തിൽ വിശ്വാസവും ധൈര്യവും കണ്ടെത്താനുള്ള സധീരമായ ആശയമാണ് തങ്ങളുടെ പുതിയ ചുവടുവെപ്പിലൂടെ കമ്പനി ആവിഷ്‌കരിച്ചിരിക്കുന്നത്.
ഇന്നത്തെ യുവതികളുടെ സൗന്ദര്യസങ്കൽപം സ്വന്തം വ്യക്തിത്വവും അതുല്യതയുമാണ്. ഈ മാറ്റത്തെ ആഘോഷമാക്കുകയാണ് ചന്ദ്രിക. എക്കാലത്തും സത്യസന്ധത ഒരു അടിസ്ഥാനമൂല്യമായി കാത്തുസൂക്ഷിച്ചിട്ടുള്ള കമ്പനിയുടെ വീക്ഷണത്തോട് ഏറെ ചേർന്ന്‌നിൽക്കുന്നതാണ് ഇപ്പോഴത്തെ ഈ ആശയവും. ആയൂർവേദത്തിന്റെ കാലാതീതമായ അറിവിനെ മുറുകെപിടിക്കുന്ന ചന്ദ്രിക, സാധാരണയെക്കാൾ രണ്ടിരട്ടി വെളിച്ചെണ്ണയും ഏഴ് ഔഷധസസ്യങ്ങളുടെ മിശ്രിതവുമാണ് സോപ്പുകളിൽ ഉൾപ്പെടുത്തുന്നത്. ഈ സവിശേഷ കൂട്ട്, ചർമത്തെ വൃത്തിയാക്കുകയും പോഷിപ്പിക്കുകയും ചെയ്ത്, സ്വാഭാവികമായ ഭംഗിയെ കൂടുതൽ തിളക്കമുള്ളതാക്കി മാറ്റുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ആയുർവേദത്തിന്റെ ഗുണഫലങ്ങൾക്കൊപ്പം ആധുനിക ചർമസംരക്ഷണശാസ്ത്രവും കൂടി ഇടകലരുന്ന വേറിട്ടൊരു അനുഭവമാണ് ചന്ദ്രിക സോപ്പുകൾ ഉപയോഗിക്കുന്നവർക്ക് കിട്ടുന്നത്.
ചന്ദ്രികയുടെ ബ്രാൻഡ് അംബാസിഡറായ കീർത്തി സുരേഷ് ഈ അനുഭവം നേരിട്ട് ആസ്വദിച്ചറിയുന്ന ദൃശ്യങ്ങൾ ഏറ്റവും പുതിയ പരസ്യചിത്രത്തിൽ കാണാം. തന്റെ സ്വന്തം വ്യക്തിത്വത്തെ ആത്മവിശ്വത്തോടെ കീർത്തി സുരേഷ് പുണരുന്നതാണ് പ്രമേയം. തന്നിലുള്ള തിളക്കത്തെ തിരിച്ചറിയാനും ലോകത്തിന് മുന്നിൽ മടിയില്ലാതെ കാണിക്കാനും ചന്ദ്രിക സോപ്പ് സഹായിക്കുന്നു. ചന്ദ്രിക മുന്നോട്ട് വെയ്ക്കുന്ന ആശയത്തിലൂടെ സ്വന്തം മികവുകൾ സ്വയം കണ്ടെത്താനുള്ള സന്ദേശമാണ് കാഴ്ചക്കാർക്ക് പരസ്യം നൽകുന്നത്.
“ശുദ്ധതയുടെയും വിശ്വാസ്യതയുടെയും ഐതിഹാസികപാരമ്പര്യമാണ് ചന്ദ്രിക സോപ്പിനുള്ളതെന്ന് വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫിസർ എസ്. പ്രസന്ന റായ് പറഞ്ഞു. എല്ലാവരുടെയും ഉള്ളിലുള്ള ശോഭയെ കൂടുതൽ പ്രകീർത്തിക്കാനും അതിലൂടെ അവർക്ക് ആത്മവിശ്വാസം നൽകാനുമാണ് ചന്ദ്രിക സോപ്പുകൾ ശ്രമിക്കുന്നത്. ഒരു കമ്പനിയെന്ന നിലയിൽ ചന്ദ്രിക നടത്തുന്ന പുതിയ ചുവടുവെപ്പുകളുടെ ഭാഗം കൂടിയാണ് പുതിയ കാമ്പയിൻ. ചെറുപ്പക്കാരായ സ്ത്രീകൾക്കിടയിൽ ആത്മവിശ്വാസവും വ്യക്തിപ്രഭാവവും ഉത്തേജിപ്പിക്കുന്നതിനുള്ള നീക്കമാണ് കമ്പനി നടത്തുന്നതെന്നും” അദ്ദേഹം വ്യക്തമാക്കി.
പരസ്യത്തിന്റെ ലിങ്ക്: https://www.youtube.com/watch?v=y-4Lg5sdVto