തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് ആരംഭിച്ചത്. നിർമൽ NR 369 ലോട്ടറി ഫലമാണ് പ്രഖ്യാപിച്ചത്. NN 488286 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70ലക്ഷം രൂപ.
രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ NV 448423 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. സമാശ്വാസ സമ്മാനമടക്കം നിരവധി സമ്മാനങ്ങൾ നിർമൽ ലോട്ടറിയിലൂടെ ലഭ്യമാകും. 40 രൂപയാണ് നിർമൽ ലോട്ടറി ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിൻറെ ഒഫീഷ്യൽ വെബ്സൈറ്റായ http://www.keralalotteries.com/ ൽ ഫലം ലഭ്യമാകും.
ലഭിച്ച സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റ്, ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് കൈമാറണം.