Business

എംഎസ് ധോണിയെ നായകനായി മഹീന്ദ്ര സ്വരാജ് പുതിയ കാമ്പയിന്‍ അവതരിപ്പിച്ചു

കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ സ്വരാജ് ട്രാക്ടേഴ്സ് ക്രിക്കറ്റ് താരം എം.എസ് ധോണിയെ നായകാക്കി പുതിയ ക്യാമ്പയിന്‍ ചിത്രം അവതരിപ്പിച്ചു. ഹോര്‍ട്ടികള്‍ച്ചര്‍, ഇന്‍റര്‍-റോ-കള്‍ട്ടിവേഷന്‍ പോലുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ നൂതന സവിശേഷതകളും ശക്തമായ എഞ്ചിനുമുള്ള സ്വരാജ് ടാര്‍ഗറ്റ് 630 ട്രാക്ടര്‍ ഉപയോഗിക്കുന്നതിന്‍റെ എളുപ്പവും കാര്യക്ഷമതയുമാണ് പുതിയ പരസ്യ ചിത്രത്തിലൂടെ ഊന്നിപ്പറയുന്നത്. ആഭ്യന്തര ട്രാക്ടര്‍ വ്യവസായത്തില്‍ അതിവേഗം വളരുന്ന ബ്രാന്‍ഡായ സ്വരാജ് ട്രാക്ടേഴ്സിന്‍റെ. എം.എസ് ധോണിയെ നായകനാക്കിയുള്ള രണ്ടാമത്തെ പരസ്യമാണിത്.

ഒരു സുഹൃത്തിന്‍റെ ഫാമിലേക്കുള്ള ധോണിയുടെ സന്ദര്‍ശനത്തോടെയാണ് പരസ്യചിത്രം തുടങ്ങുന്നത്. അവിടെ ധോണി സ്വരാജ് ടാര്‍ഗെറ്റ് 630 കാണുകയും, അതിന്‍റെ സവിശേഷതകളിലും പ്രകടനത്തിലും ആകര്‍ഷിതനായി പാടങ്ങളിലൂടെയും നെല്‍പാടങ്ങളിലൂടെയും സഞ്ചരിക്കുകയും ചെയ്യുന്നു. വാഹനത്തിന്‍റെ പലവിധ ഉപയോഗത്തിനൊപ്പം, നൂതന സവിശേഷതകളും പ്രകടനവും ദൃശ്യത്തില്‍ എടുത്തുകാട്ടുന്നു. എഫ്സിബി ഇന്‍റര്‍ഫേസ് ഒരുക്കിയ ടിവി കൊമേഴ്സ്യല്‍ ഹിന്ദി, ഗുജറാത്തി, മറാത്തി, ഭോജ്പുരി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, പഞ്ചാബി എന്നിവയുള്‍പ്പെടെ വിവിധ പ്രാദേശിക ഭാഷകളില്‍ 2024 മെയ് 10 മുതല്‍ ലഭ്യമാകും.