ഹോർമോണൽ ഇമ്പാലൻസ് മൂലം പല സ്ത്രീകളും നേരിടുന്ന പ്രശ്നമാണ് മുഖത്തെ അമിത രോമ വളർച്ച. തൈറോയ്ഡ്, പി സി ഓ ഡി, പി സി ഓ സ് തുടങ്ങിയ രോഗങ്ങളുണ്ടെങ്കിലും മുഖത്തു അമിതമായി രോമവളർച്ച ഉണ്ടാകും. ഇവ ഒരു പരിധി വരെ നമുക്ക് നിയന്ത്രിക്കാനാകും. വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ചില കൂട്ടുകൾ പരിചയപ്പെടാം.
ചന്ദന കൂട്ട്
ചന്ദനം ചർമ്മത്തിന് മികച്ചതാണ് – ഇത് ഏത് കൊച്ചു കുഞ്ഞിന് പോലും അറിവുള്ള കാര്യമാണല്ലോ. എന്നാൽ മുഖത്തെ രോമം എളുപ്പത്തിൽ നീക്കം ചെയ്യുന്നതിനുള്ള ഏറ്റവും പഴക്കം ചെന്ന പരിഹാര മാർഗ്ഗങ്ങളിലൊന്നാണ് ചന്ദനം. ഇത് ഒരു കൂട്ടായി ഉപയോഗിക്കുന്നത് എങ്ങിനെ എന്ന് നിങ്ങൾക്കറിയാമോ?
ആവശ്യമുള്ള ചേരുവകൾ
ചന്ദനപ്പൊടി
ഓറഞ്ച് തൊലി പൊടിച്ചത്
ചെറുപയർ പൊടി
പനിനീർ
നാരങ്ങ നീര്
തയ്യാറാക്കേണ്ട വിധം
മേൽപ്പറഞ്ഞ എല്ലാ ചേരുവകളും ഒരുമിച്ച് യോജിപ്പിച്ച് മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കുക.
ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി കുറഞ്ഞത് 15 മിനിറ്റ് നേരമെങ്കിലും ഉണങ്ങുവാൻ വയ്ക്കുക.
തുടർന്ന് വൃത്താകൃതിയിൽ മുഖത്ത് സൗമ്യമായി സ്‌ക്രബ് ചെയ്ത് ഇത് നീക്കംചെയ്യുക.
ചെറുപയർ പൊടിക്കും ഓറഞ്ച് തൊലിക്കും നിർജ്ജീവ ചർമ്മം നീക്കം ചെയ്യുവാനുള്ള ഗുണങ്ങളുണ്ട്. റോസ് വാട്ടർ (പനിനീര്), ചന്ദനം എന്നിവ ഇതിനോടൊപ്പം ഉപയോഗിക്കുമ്പോൾ ഇത് രോമ വളർച്ചയെ തടയുന്നു. ഇവ തുടർച്ചയായി 1 മാസം ഉപയോഗിക്കണം
പഞ്ചസാര
മുഖത്തെ രോമങ്ങൾ നീക്കം ചെയ്യാനുള്ള മറ്റൊരു മാർഗ്ഗം, പ്രത്യേകിച്ച് അറബ് നാടുകളിൽ ഉപയോഗിക്കുന്നത്, പഞ്ചസാരയാണ്. ഒരു ലളിതമായ വഴിയാണിത്. നിങ്ങൾക്ക് വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പഞ്ചസാര പേസ്റ്റ് ഉണ്ടാക്കി ഒരു ചൂടേൽക്കാത്ത പാത്രത്തിൽ സൂക്ഷിക്കാം. നിങ്ങൾ അത് ഉപയോഗിക്കേണ്ടപ്പോൾ അത് ആവശ്യത്തിനെടുത്ത് ഉരുക്കുക. നെറ്റി, മേൽചുണ്ടുകൾക്ക് മുകളിൽ, താടി എന്നിവിടങ്ങളിലെ മുടിക്ക് പഞ്ചസാര പ്രത്യേകിച്ച് ഗുണം ചെയ്യും.
ആവശ്യമായ ചേരുവകൾ
പഞ്ചസാര
നാരങ്ങ നീര്
ഗ്ലിസറിൻ
ചൂട് തട്ടാത്ത ഹീറ്റ് പ്രൂഫ് കണ്ടെയ്നർ
വാക്സിംഗ് സ്ട്രിപ്പുകൾ
തയ്യാറാക്കേണ്ട വിധം
ഒരു പാത്രം എടുത്ത് അതിൽ നാരങ്ങ നീരും പഞ്ചസാരയും ചേർക്കുക. പഞ്ചസാര കാരമലൈസ് ചെയ്യുന്നതുവരെ ഇളക്കി ചൂടാക്കുക.
അടുപ്പത്ത് നിന്ന് പാത്രം വാങ്ങി വച്ച്, തുടർന്ന് അതിലേക്ക് ഗ്ലിസറിൻ ചേർക്കുക
ഈ മിശ്രിതം ചൂടേൽക്കാത്ത ഒരു ഹീറ്റ് പ്രൂഫ് പാത്രത്തിൽ അടച്ച് സൂക്ഷിക്കുക.ഈ മിശ്രിതം മേൽചുണ്ടിന് മുകളിലും, താടിയിലും പുരട്ടി അവിടുത്തെ രോമം നീക്കം ചെയ്യുവാൻ ഒരു വാക്സിങ് സ്ട്രിപ്പ് ഉപയോഗിക്കുക.
ഇവ തുടർച്ചയായി 28 ദിവസം ഉപയോഗിക്കണം.
ഓട്സ്, കരിഞ്ചീരകം സ്‌ക്രബ്
ഈ കൂട്ട് അനാവശ്യ രോമ വളർച്ചയെ തടസ്സപ്പെടുത്തുകയും അധിക രോമം നീക്കംചെയ്യുകയും ചെയ്യുന്നു. നിങ്ങൾക്ക് ആഴ്ചയിൽ ഒരിക്കൽ ഈ കൂട്ട് മുഖത്ത് ഉപയോഗിക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങിനെയെന്നതിന്റെ വിധം ഇതാ.
ആവശ്യമായ ചേരുവകൾ
പാട നീക്കിയ പാൽ
കരിഞ്ചീരകം
തേൻ
ഓട്സ് പൊടി
തയ്യാറാക്കേണ്ട വിധം
കരിഞ്ചീരകം പാട നീക്കിയ പാലിൽ കുതിർത്ത്, 10 മിനിറ്റ് നേരം വയ്ക്കുക.
കരിഞ്ചീരകം മൃദുവായ ശേഷം ഓട്സ് പൊടിയും തേനും അതിലേക്ക് ചേർക്കുക.
ഈ മിശ്രിതം മുഖത്ത് പുരട്ടി ഉണങ്ങുവാൻ വയ്ക്കുക.
മുഖത്ത് പുരട്ടിയ ഈ മിശ്രിതം നീക്കംചെയ്യാൻ, വൃത്താകൃതിയിൽ നിങ്ങളുടെ മുഖം മസാജ് ചെയ്യുക. ഇത് നിർജ്ജീവ ചർമ്മത്തെ പുറംതള്ളുകയും ചെയ്യും.
അതിനാൽ, ഇനി മുഖത്തെ അനാവശ്യമായ രോമത്തോട് വിട പറഞ്ഞ് സുന്ദരിയായി നടക്കാം